Friday 3 October 2014

വി .എം.സുധീരന്‍

  വി.എം.സുധീരന്‍ അഹങ്കരിക്കുന്നു
മുന്‍പ് നരേന്ദ്രമോഡിയ്ക്ക് ''ഹിറ്റ്ലര്‍'' പദവി കൊടുത്ത,മദ്യ നയത്തില്‍ പരാജിതനായ സുധീരനോട് ചില ചോദ്യങ്ങള്‍?
അല്ലാ,കോണ്ഗ്രസ്,ഇടതുപക്ഷം തുടങ്ങിയ കാക്കത്തൊള്ളായിരം രാഷ്ട്രീയ പാര്‍ട്ടികള്‍,മത സംഘടനകള്‍,മത നേതാക്കള്‍ തുടങ്ങിയവര്‍ ദൂരദര്‍ശനില്‍ അവതരിച്ച് ധാരാളം നല്ല കാര്യങ്ങള്‍ ജനങ്ങള്‍ക്ക്‌ ഓതി കൊടുക്കുന്നത് കണ്ട് കുളിരണിഞ്ഞിട്ടുണ്ട്.
അല്ലാ,സുധീരാ,കോണ്ഗ്രസ് കഴിഞ്ഞ അര നൂറ്റാണ്ടിലേറെയായി ദൂരദര്‍ശന്‍ അടക്കം എന്തിന് സുപ്രീംകോടതി വരെ(തെളിവുകള്‍ 
വേണോ) സകല സര്‍ക്കാര്‍ ഏജന്‍സികളും കുത്തകപ്പാട്ടം എടുത്ത് സ്വ വരുതിയില്‍ വെയ്ക്കുന്നു.
അല്ല,കേരളം ,(വരും തിരഞ്ഞെടുപ്പില്‍) കാവി പുതച്ചാല്‍ സുധീരന്‍ എങ്ങനെ കൈകാര്യപ്പെടുത്തും?
വോട്ടര്‍മാരെ തടയുമോ?
അതോ,സുധീരന്‍റെ പാര്‍ട്ടിക്ക്/അല്ലെങ്കില്‍ ഇടതുപക്ഷത്തിന് വോട്ടുകള്‍ കൊടുക്കുന്നവരെ മാത്രമേ,പോളിംഗ് ബൂത്തിലേക്ക് പ്രവേശിപ്പിക്കൂ ?.
ആദ്യം,കേരളത്തിലെ പാറമട ഖനനം നിര്‍ത്തുക,
മൂക്കു പൊത്തും മാലിന്യം നീക്കുക.
അന്തസ്സും അഭിമാനവും ഉള്ള കോണ്ഗ്രസുകാരനാണ് സുധീരനെങ്കില്‍,
ഹിന്ദുവിന്റെ കോടിക്കണക്കിനു രൂപ കാണിയ്ക്ക കാശ് കവര്‍ന്നെടുക്കുന്ന ,സുധീരന്റെ സര്‍ക്കാരില്‍നിന്നും അത് വാങ്ങി , അമ്പല നടകളില്‍ കിടന്ന് നരകിക്കുന്ന പുഴുവരിച്ച ജന്മങ്ങളെ പുനരധിവസിപ്പിക്കുക.
ഒരു സെന്റ് ഭൂമിയ്ക്കും,ഒരു വീടിനും വേണ്ടി കേഴുന്ന ദരിദ്ര ഹിന്ദുക്കള്‍ക്ക്, ഒരിക്കലും വില്‍ക്കാന്‍ ,
പണയം വെയ്ക്കാന്‍ പാടില്ലാത്ത മൈനര്‍ സ്വത്തായ ആയിരക്കണക്കിനു ഏക്കര്‍ ക്ഷേത്രഭൂമി( ഇതര മതസ്ഥരുടെ, കോര്‍പ്പറേറ്റുകളുടെ കൈവശം )തിരിച്ചു വാങ്ങി ,അവര്‍ക്ക് വീട് വെയ്ക്കാന്‍ കൊടുക്കുക.
ആദിവാസി മുതല്‍ ബ്രാഹ്മണര്‍ വരെയുള്ള പാവങ്ങള്‍ക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ദയാദാക്ഷിണ്യത്തിന് തല കുമ്പിട്ട്‌ നില്‍ക്കേണ്ട കാര്യമില്ല.
അവര്‍ക്ക്,കേരളത്തില്‍ സാമാന്യ മട്ടില്‍ ജീവിക്കാന്‍ ദൈവത്തിന്‍റെ സ്വത്തും,പണവും ഉണ്ട്.
പിന്നെ, തിരുവനന്തപുരത്തെ മാലിന്യം നീക്കാന്‍ ശശി തരൂരിനെയും വിളിക്കുക.
പ്രധാനമന്ത്രിയുടെ അമേരിക്കന്‍ യാത്ര നിരാശാജനകമായിരുന്നു എന്നൊക്കെ, കഴിഞ്ഞ അഞ്ചു വര്‍ഷമായി സ്വന്തം മണ്ഡലം തിരിഞ്ഞു നോക്കാത്ത ''ശശി അങ്കിള്‍'' ഉഗ്രന്‍ പ്രസ്താവനയിറക്കി 'ഷൈന്‍ 'ആകുന്നുണ്ടേ.
കെ.എം.രാധ

No comments:

Post a Comment