Saturday 4 October 2014

കുടുംബജീവിതം

കുടുംബജീവിതത്തിലെ അഴിയാക്കുരുക്കുകള്‍ ഇല്ലാതാക്കുക. 
ഏതൊരു സ്ത്രീ പുരുഷനും ആഗ്രഹിക്കുന്നത് പരസ്പര സ്നേഹം, വിശ്വാസം,ബഹുമാനം,
വിട്ടുവീഴ്ചാമനോഭാവം,
ഓരോ നിമിഷവും തെറ്റുകള്‍ മാത്രം കണ്ടുപിടിച്ച് കുറ്റപ്പെടുത്താതിരിക്കല്‍.
വീടിനകത്ത് വെച്ച് പരസ്പരം വഴക്കിന്‍റെ,ബഹളത്തിന്റെ മൂര്‍ച്ച കൂട്ടലും,മദ്യപാനത്തിനും അറുതിവരുത്തല്‍
തെറ്റിദ്ധാരണകള്‍,സംശയങ്ങള്‍ നിശ്ശേഷം തൂത്തുമാറ്റല്‍, 
പ്രവര്‍ത്തന സ്വാതന്ത്ര്യം,
വീടിനും പുറംലോകത്തും താങ്ങും തണലുമായി രക്ഷയ്ക്ക് തുണയുണ്ടെന്ന പിന്‍ബലം.
തെറ്റുകളില്‍ വീണു പോയാല്‍ ,കുറ്റസമ്മതം നടത്തി ജീവിതത്തിലേക്ക് മടക്കയാത്ര.
പുതിയ കാലം ഇവയ്ക്ക് വിപരീതമായ അവസ്ഥകളിലൂടെ കടന്നുപോകുന്നു.
.മുകളില്‍പ്പറഞ്ഞവയ്ക്ക് തയാറാവാത്തവര്‍ എവിടെയുമുണ്ട്.
ചിന്തിക്കുക.
ഹ്രസ്വ ജീവിതം ,കൈപ്പന്ത് കളിയാവരുത്.
കെ.എം.രാധ

No comments:

Post a Comment