Saturday 11 October 2014

ബാല്യ-കൌമാര വായന

വായനയുടെ,സിനിമയുടെ ലോകത്തേക്ക് ബാല്യ കൌമാരകാലത്തെ കൂട്ടിക്കൊണ്ട് വരാന്‍ മോഹമുദിക്കുന്നത്...
അമ്പിളിയമ്മാവന്‍ ചിത്രകഥകള്‍,
മലയാളം സിനിമാപാട്ട് പുസ്തകങ്ങള്‍ അഞ്ച്, ആറ് ക്ലാസ്സില്‍ ഒപ്പം പഠിച്ച തങ്കമണി എന്ന മേനോന്‍ കുട്ടി ക്ലാസ്സില്‍ കൊണ്ട് വരുന്ന തമിഴ് സിനിമാമാസികളിലെ എംജിആര്‍,ശിവജിഗണേശന്‍,
ജെമിനി ഗണേശന്‍,രങ്കറാവു,എം.എന്‍.നമ്പ്യാര്‍,മുത്തയ്യ, എം.ആര്‍.രാധ,ജയശങ്കര്‍,ജമുന,സരോജാദേവി,ജയലളിത തുടങ്ങിയവരുടെ ചിത്രങ്ങള്‍!
വീട്ടിലെ വേലക്കാരന്‍ കൊടുക്കുന്ന പുസ്തകങ്ങള്‍ .തങ്കമണി ബാഗില്‍ ഒളിച്ചു വെച്ച്,കൂട്ടുകാരികള്‍ക്ക് വായിക്കാന്‍ കൊടുക്കുന്നു.
വീട്ടില്‍ ,അവള്‍ക്കു ഇംഗ്ലീഷ്,കണക്ക് വിഷയങ്ങള്‍ക്ക് ട്യൂഷനുണ്ട്.
പഠനത്തില്‍ മിടുക്കി.
തമിഴ്നാട്ടില്‍ നിന്ന് വന്ന അമ്മയുടെ അനുജന്‍ കൃഷ്ണമ്മാവന്‍ പറഞ്ഞു തന്ന നല്ല തങ്ക,പുള്ളിമാന്‍ (എസ്.കെ.പൊറ്റെക്കാട്‌)കഥകള്‍ ഇന്നും ചെവിയിലുണ്ട്.
ഒരിക്കലും മദ്യപിക്കാത്ത,സാത്വിക ഗുണങ്ങള്‍ ഏറെയുള്ള ,വെളുത്ത നിറം പോലെ മനസ്സും ശുഭ്രമായ കൃഷ്ണമ്മാവന്‍റെ വിയോഗം വല്ലാത്ത ആഘാതമായിരുന്നു.
അമ്മയുടെ മൂന്ന് ആങ്ങളമാരില്‍ ഏറ്റവും ഇഷ്ടം തോന്നിയതും ഈ അമ്മാവനോടാണ്.
വളരെ പതുക്കെയുള്ള വര്‍ത്തമാനം, വാത്സല്യത്തോടെ തമിഴ് കലര്‍ന്ന മലയാളത്തില്‍ ശ്രീരംഗപട്ടണത്തിലെ ക്ഷേത്രങ്ങള്‍, വിശേഷങ്ങള്‍ പറഞ്ഞു തരുന്ന ''നള പാചക'' സമര്‍ത്ഥന്‍..
കൃഷ്ണമ്മാവന്‍ പാചകത്തില്‍ കേമന്‍.
തമിഴ്നാട്ടില്‍,ധനികന്‍ ബന്ധുവിന്‍റെ ഹോട്ടലില്‍ വിവിധയിനം പലഹാരങ്ങള്‍ ഉണ്ടാക്കുന്ന,കൃഷ്ണമ്മാവന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍,ലക്ഷങ്ങള്‍ വാങ്ങുന്ന ചെഫ്‌ ആകുമായിരുന്നുവെന്ന് ചിന്തിക്കാറുണ്ട്.
ഒരു ദിനം, ഏകദേശം പതിനൊന്ന് മണിയ്ക്ക് കൃഷ്ണമ്മാവന്‍ കിഴക്കേമഠത്തിന്‍റെ ഉമ്മറത്തെ തെക്കുവശത്തെ ചെരുവിലെ മരപ്പടിയില്‍ നീണ്ടു നിവര്‍ന്ന് കിടക്കും നേരം,
പെട്ടെന്ന് രണ്ടോ മൂന്നോ വന്‍ ശ്വാസത്തില്‍,ജീവന്‍,സ്വര്‍ഗ്ഗവാതില്‍ കടന്ന് എങ്ങോ മറഞ്ഞു.
ആ കാഴ്ചയ്ക്ക് ദൃക്‌സാക്ഷിയായതും വിധിയാകാം.
ഉടന്‍, അമ്മ തന്നെ ഓടിപ്പോയി സാമൂതിരി സ്കൂളിനടുത്തുള്ള ഡോക്ടര്‍ അനന്തരാമനെ വിളിച്ചു കൊണ്ട് വരുമ്പോഴേക്കും ,എല്ലാം കഴിഞ്ഞിരുന്നു.
അമ്മയുടെ ഏറ്റവും ഇളയ അനുജത്തി ദേവകിയമ്മ കോഴിക്കോട് കുറ്റിച്ചിറ സ്കൂളില്‍ തുന്നല്‍ ടീച്ചര്‍.
ഇപ്പോഴത്തെ കോഴിക്കോട് ഡെപ്യൂട്ടി മേയര്‍ പി.ടി.അബ്ദുള്‍ ലത്തീഫിന്റെ ഉമ്മ നഫീസ ടീച്ചര്‍ ഇളയമ്മയുടെ അടുത്ത കൂട്ടുകാരിയായിരുന്നു.
പല തവണ. ചെറിയമ്മയ്ക്ക് ഒപ്പം കുറ്റിച്ചിറയ്ക്കടുത്തുള്ള അവരുടെ വീട്ടില്‍ പോയിട്ടുണ്ട്.
,ചിറ്റ(തെക്കന്‍ ഭാഷ) സ്കൂള്‍ ലൈബ്രറിയില്‍ നിന്ന് കഥാപുസ്തകങ്ങള്‍ കൊണ്ടുവന്ന് വായിച്ച ശേഷം , അലമാരയില്‍ പൂട്ടി വെയ്ക്കുക പതിവാണ്.
കാരണം,
അക്കാലത്ത്,കുട്ടികള്‍ നോവല്‍,കഥകള്‍ വായിച്ചാല്‍,പഠനം തടസ്സപ്പെടുമെന്ന വിശ്വാസം തന്നെ..
കുറെ ദിവസത്തെ പരിശ്രമ ഫലമായി,മുകളിലെ വടക്ക് ഭാഗത്തെ ചെറിയമ്മയ്ക്ക് മാത്രമായിട്ടുള്ള (അവിവാഹിതയായത്‌ കൊണ്ട്) മുറിയില്‍ പോയി.
നേരത്തെ തന്നെ കണ്ട് വെച്ച താക്കോലെടുത്ത്.
മര അലമാര തുറന്ന് ''ഹുസനുല്‍ ജമാല്‍-ബദറുള്‍ മുനീര്‍ പ്രണയം (നീണ്ട കഥ )എടുത്ത്,വീര്‍പ്പടക്കിപ്പിടിച്ച് ,
ആരെങ്കിലും വരുന്നുണ്ടോയെന്ന് ഇടയ്ക്കിടെ മുകളിലെ ചെറിയ ഇടനാഴികയിലേക്ക് നോക്കി,
വേഗം വായിച്ച്, അലമാരയുടെ രണ്ടാമത്തെ അറയില്‍ വസ്ത്രങ്ങള്‍ക്കിടയില്‍ തന്നെ ഭദ്രമായി വെച്ചു.
വിയര്‍പ്പില്‍ കുതിര്‍ന്ന്,ചങ്കിടിച്ച്,വികാര പാരവശ്യത്തോടെ തിരക്കിട്ട് ''പ്രേമ''ത്തില്‍ തഴുകിയ ക്ഷീണം മറയ്ക്കാന്‍,കോവണിപ്പടികള്‍ ഇറങ്ങി വന്ന നാലാം ക്ലാസ്സുകാരി.
ഇത്രമാത്രം,കഷ്ടപ്പെട്ട്,പിന്നീട് ഒരിക്കലും ഒരു പുസ്തകവും പഠിച്ചിട്ടില്ല.
:
Photo: വായനയുടെ,സിനിമയുടെ ലോകത്തേക്ക് ബാല്യ കൌമാരകാലത്തെ കൂട്ടിക്കൊണ്ട് വരാന്‍ മോഹമുദിക്കുന്നത്...

No comments:

Post a Comment