Sunday 19 October 2014

കഥയറിയാതെ ആട്ടം കാണുന്നവര്‍

Sandeep Varier എഴുതിയ കത്ത് ഇവിടെ കൊടുക്കുന്നു.ഒരു രാഷ്ട്രീയപാര്‍ട്ടിയുടെയും തത്വശാസ്ത്രം അറിയില്ല.
മനുഷ്യരും,അവരുടെ നീറുന്ന പ്രശ്നങ്ങള്‍ക്കും ഇക്കാലം വരെ കേരളം ഭരിച്ച ഇരുമുന്നണികളും എന്തെല്ലാം കാര്യങ്ങള്‍ ഫലവത്തായ രീതിയില്‍ പ്രവര്‍ത്തിച്ചു?
അതാണ്‌ ചോദ്യം.
ഇതെന്തിന്,ആ ബാലാരാമനെ സാര്‍ എന്ന് വിളിച്ചു?ഛെ..മോശം. ആ ബാലന്‍ ഇന്ത്യാ ചരിത്രം, കൈ കൊണ്ട് തൊട്ടിട്ടുണ്ടോ?
ബാലാരാമന്‍, സ്വന്തം മണ്ഡലത്തിന് എന്ത് ഗുണം ചെയ്തു?
ആ വ്യക്തിക്ക് ഇന്നുവരെ കേരളം ഭരിക്കാത്ത പാര്‍ട്ടിയെ കുറ്റം പറയാന്‍ എന്തവകാശം?
തീവ്രവാദത്തില്‍ പങ്കുണ്ടെന്ന് വ്യക്തമായ തെളിവുകളോടെ പോലീസ് കേരളീയരെ ധരിപ്പിച്ച ,സംഘടനകളുമായി ''രാഷ്ട്രത്തെ സ്വയം സേവിക്കുന്ന സംഘടന''യെ തുല്ല്യപ്പെടുത്തുന്നത് ബാലാരാമന്‍റെ വിവരമില്ലായ്മ.
ചുണയുണ്ടെങ്കില്‍,തെളിയിക്ക്.
സോണിയാമാഡമല്ലേ ബാലാരാമാ,മുസ്ലിം വോട്ടുകള്‍ ചിതറരുത്. കോണ്ഗ്രസിന് മാത്രം വോട്ടുകള്‍ കൊടുക്കണമെന്ന് പറഞ്ഞത്?
ആരാണ്,ബാലാരാമാ,തീവ്രവാദ കേസുകളുടെ ഫയലുകള്‍ ഒളിപ്പിച്ചത്?
നമ്പി നാരായണനെ കുരിശിലേറ്റിയത്?
കൂടുതല്‍,എഴുതിക്കല്ലേ.
അഭിപ്രായം രേഖപ്പെടുത്തുക.
കെ.എം.രാധ
ANSWERING VT BALRAM ON HIS ANTI RSS POST
VT Balram അങ്ങയുടെ ഈ പോസ്റ്റ് മിനിഞ്ഞാന്നു തന്നെ കണ്ടിരുന്നെങ്കിലും സമയക്കുറവു മൂലം മറുപടി നല്‍കാനായിരുന്നില്ല. ജാതീയതക്കെതിരായി ആര്‍.എസ്.എസ് എന്തു ചെയ്തു എന്നായിരുന്നല്ലോ അങ്ങയുടെ ചോദ്യം. ‘ക്ലീഷേ’ ചോദ്യമായതിനാലും പലകുറി മറുപടി നല്‍കിയതിനാലും പ്രതികരണം അര്‍ഹിക്കുന്നില്ലെങ്കിലും കേരളത്തിലെ ഒരു ജനപ്രതിനിധി ഉന്നയിച്ച സംശയത്തിനു മറുപടി നല്‍കേണ്ട ബാധ്യത ഞങ്ങള്‍ ‘സംഘി’കള്‍ക്കുണ്ട്. രാഷ്ട്രീയസ്വയംസേവക സംഘം ‘സമരം’ ചെയ്തോ എന്നു ചോദിക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ.
സംഘം ഒരു ‘സമരസംഘടന’ അല്ല. സംഘം വിഭാവനം ചെയ്തിരിക്കുന്നത് ഉപരിപ്ലവമായ സമരകോലാഹലങ്ങള്‍ക്ക് വേണ്ടിയല്ല.
വ്യക്തിനിര്‍മ്മാണമാണ് സംഘം ലക്ഷ്യമിടുന്നത്. രാഷ്ട്രഭക്തരായ നല്ല വ്യക്തികള്‍ അടങ്ങുന്ന സമൂഹത്തിന്റെ നിര്‍മ്മാണം. അതില്‍ ലക്ഷ്യമിടുന്ന വ്യക്തിനിര്‍മ്മാണത്തില്‍ എല്ലാമടങ്ങിയിട്ടുണ്ട്.
ഒരു യഥാര്‍ത്ഥ സ്വയംസേവകനു ഒരിക്കലും ജാതിവെറിയുടെ വക്താവാകാന്‍ സാധിക്കില്ല.
ജാതി ഭാരതീയ സാഹചര്യത്തില്‍ ഒരു യാഥാര്‍ത്ഥ്യവും ജാതി വെറി കാലാന്തരത്ത്തില്‍ വന്നു ചേര്‍ന്ന അനാചാരവുമാണെന്ന് ആമുഖമായി പറഞ്ഞുകൊള്ളട്ടെ.
ജാതി എന്നത് കേവലം ഹൈന്ദവരില്‍ മാത്രമല്ല, ഭാരതത്തില്‍ ജനിച്ചതും പുറമേ നിന്നു വന്നതുമായ എല്ലാ മതവിഭാഗങ്ങളിലും ഉണ്ട് എന്നുള്ള സത്യവും അങ്ങേക്ക് അറിയുമായിരിക്കും.
ജസ്റ്റിസ് രജീന്ദര്‍ സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാരതത്തിലെ മുസ്ലീങ്ങളിലെ ജാതി വിഭാഗങ്ങളെക്കുറിച്ചും അവര്‍ നേരിടുന്ന അസ്പൃശ്യതയെക്കുറിച്ചും പറയുന്നുണ്ടല്ലോ.
ബലറാം സാര്‍, വിഷയത്തിലേക്കു മടങ്ങി വന്നാല്‍, സംഘം ജാതീയതക്കെതിരായ, ജാതി വെറിക്കെതിരായ വിഷയത്തില്‍ എന്തു ചെയ്തു എന്ന അങ്ങയുടെ സംശയത്തിനു മറുപടി പറയാം.
ജാതിവെറി പൂണ്ട് നിന്നിരുന്ന ഹൈന്ദവസമാജത്തെ നിങ്ങളെല്ലാവരും സോദരരാണ് എന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ചു എന്നതു തന്നെ ആണ് സംഘം ജാതിവെറിക്കെതിരായി ചെയ്ത ഏറ്റവും വലിയ മുന്നേറ്റം.
സംഘശാഖയിലോ സംഘപരിപാടികളിലോ ജാതി ഒരു ഘടകമേ അല്ല. അതിനു ഏറ്റവും വലിയ ‘സര്‍ട്ടിഫിക്കറ്റ്’ ഗാന്ധിജിയും ബാബാ സാഹേബ് അംബേദ്കറുമൊക്കെ സംഘത്തെക്കുറിച്ച് നടത്തിയ അഭിപ്രായപ്രകടനങ്ങള്‍ തന്നെ. ജാതി വെറിക്കെതിരായ നിലപാടുമായാണ് 1969ല്‍ ഉഡുപ്പിയില്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ സന്യാസി ശ്രേഷ്ഠന്മാരുടെ കൂട്ടായ്മ നടത്തി ‘ന ഹിന്ദു പതിതോ ഭവേത്, ഹൈന്ദവാ സൊദാരാ സര്‍വ്വേത്’ എന്ന സന്ദേശം രാഷ്ട്രത്തിനു നല്‍കിയത്.
അസ്പൃശ്യത ഹൈന്ദവധര്‍മ്മമല്ല എന്ന ശക്തമായ സന്ദേശം ഭാരതത്തിലെ മുഴുവന്‍ സംന്യാസിവര്യന്മാരെയും അണിനിരത്തി നല്‍കാന്‍ കഴിഞ്ഞു എന്നത് വിപ്ലവകരമായ മാറ്റമായിരുന്നു. ‘ബ്രാഹ്മണ്യം ജന്മസിദ്ധമല്ല കര്‍മ്മസിദ്ധമാണ്’ എന്ന് ഉദ്ഘോഷിച്ച പാലിയം വിളംബരം നടത്തിയത് ആര്‍.എസ്.എസ് പ്രചാരകനായിരുന്ന പൂജ്യ മാധവ്‌ജിയുടെ നേതൃത്വത്തിലായിരുന്നു എന്നത് അങ്ങേക്കറിയാമോ?
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്നിരുന്ന അനാചാരമായിരുന്ന ബ്രാഹ്മണര്‍ക്കുള്ള പ്രത്യേക സദ്യ നിര്‍ത്തലാക്കിയത് മാധവ്‌ജി നടത്തിയ ഇടപെടലുകളെ തുടര്‍ന്നായിരുന്നു.
മാത്രമല്ല, ജാതിവ്യത്യാസമില്ലാതെ ഏവരെയും പൂജാദികര്‍മ്മങ്ങള്‍ പഠിപ്പിക്കുന്നതിനു മുന്‍ കൈ എടുത്തതും മാധവ്‌ജി ആയിരുന്നു. ബ്രാഹ്മണ്യം ജന്മസിദ്ധമല്ലെന്ന സിദ്ധാന്തത്തിനു അടിവരയിടുന്ന വ്യക്തിത്വമാണ് അന്തരിച്ച പറവൂര്‍ ശ്രീധരന്‍ തന്ത്രിയുടേത്. അദ്ദേഹത്തിന്റെ മൂന്നാമത്തെ പുത്രനായ രാകേഷ് തന്ത്രിക്ക് അങ്ങുള്‍പ്പെടുന്ന കേരളത്തിലെ ‘മതേതര’ ഭരണകൂടം വിലക്കേര്‍പ്പെടുത്തിയപ്പോള്‍
രാകേഷിന്റെ നിയമപോരാട്ടത്തിനു താങ്ങായും തണലായും കൂടെ നിന്നത് രാഷ്ട്രീയസ്വയംസേവക സംഘമായിരുന്നു എന്നത് രാകേഷ് തന്നെ തുറന്നു പറഞ്ഞിട്ടുണ്ട്.
വയനാട്ടിലെ വനവാസി കുട്ടികളെ വേദാദ്ധ്യയനം നടത്തി ബ്രാഹ്മണ്യം നല്‍കി പൂജാദികര്‍മ്മങ്ങള്‍ക്ക് പ്രാപ്തമാക്കിയതിനു പിന്നിലും ആര്‍.എസ്.എസ് എന്ന പ്രസ്ഥാനമായിരുന്നു ബലറാം സാര്‍. ആയിരക്കണക്കിനു വര്‍ഷങ്ങളായി നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ രൂഢമൂലമായിരിക്കുന്ന അന്ധവിശ്വാസങ്ങളെ ഒറ്റയടിക്ക് ഇല്ലാതാക്കാമെന്ന
മൂഡവിശ്വാസമൊന്നും ഞങ്ങള്‍ക്കില്ല. പക്ഷേ, മാതൃകാപരമായ പ്രവര്‍ത്തികളിലൂടെ തുല്യത കൈവരിപ്പിക്കാന്‍ സാധിക്കുമെന്ന ഉറച്ച ബോധ്യമുണ്ട്.
അത്തരം മാതൃകാപരമായ പ്രവര്‍ത്തികളിലൊന്നായിരുന്നു പൂജനീയ സര്‍സംഘചാ‍ലകായിരുന്ന സുദര്‍‌ശന്‍‌ജി നടത്തിയത്.
ജാതിവെറിയുടെ കേന്ദ്രമായ ബീഹാറിലെ ഗയയിലെ സുപ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തില്‍ ‘ദളിത്’ വിഭാഗത്തില്‍പ്പെട്ട ഒരു പൂജാരിയെ നിയമിക്കാന്‍ കാര്‍മ്മികത്വം വഹിച്ചത് രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെ സര്‍സംഘചാ‍ലകായിരുന്നു എന്നത് ഞങ്ങള്‍ക്ക് അഭിമാനം തരുന്ന കാര്യമാണ്.
വടക്കു കിഴക്കേ ഭാരതത്തിലെ ഷെഡ്യൂള്‍ഡ് ട്രൈബുകള്‍ (വനവാസികള്‍)ക്കിടയില്‍ സേവനപ്രവര്‍ത്തനങ്ങളുമായി ജീവിതം ത്യജിക്കുന്നവരില്‍ മലയാളികളുള്‍പ്പെടെയുള്ള നൂറുകണക്കിനു സംഘപ്രചാരകരുണ്ട്.
അത്തരത്തില്‍ ഒരാളെ അങ്ങേക്ക് പരിചയപ്പെടുത്താം. സ്വജീവിതം രാഷ്ട്രസേവനത്തിനു നല്‍കി നാല് പതിറ്റാണ്ടായി ഇംഫാല്‍ കേന്ദ്രീകരിച്ച് വനവാസികള്‍ക്കിടയില്‍ സേവാപ്രവര്‍ത്തനങ്ങളില്‍ മുഖരിതനായ ആര്‍.എസ്.എസ് മണിപ്പൂര്‍ പ്രാന്തപ്രചാരകും ഒറ്റപ്പാലം സംഘജില്ലയിലെ ചെത്തല്ലൂര്‍ ശാഖാ സ്വയംസേവകനുമായ മാനനീയ അശോകന്‍ ജി. ആദിവാസി (വനവാസി) വിഭാഗങ്ങള്‍ക്കിടയില്‍ അവരുടെ ഔന്നത്യത്തിനു വേണ്ടി ഏറ്റവും മികച്ച പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിനു ആര്‍.എസ്.എസ് നേതൃത്വത്തിലുള്ള വനവാസി കല്യാണ്‍ ആശ്രം എന്ന സംഘടനയെ അങ്ങയുടെ യു.പി.എ ഗവര്‍ണ്മെന്റും ആദരിച്ചിട്ടുണ്ട് സാര്‍.
ഞങ്ങളെ കേരളത്തിലെ പി.ഡി.പി, എന്‍.ഡി.എഫ് തുടങ്ങിയ ദേശദ്രോഹികളുമായി സമം ചേര്‍ക്കുന്ന അങ്ങ് സ്വന്തം നിലവാരമാണ് കളയുന്നത്.
ഇനി അങ്ങയോട് ചില ചോദ്യങ്ങള്‍ ചോദിക്കട്ടെ.
സ്വാതന്ത്ര്യാനന്തരം നമ്മുടെ രാജ്യം അറുപതു വര്‍ഷം ഭരിച്ചത് അങ്ങയുടെ പാര്‍ട്ടിയായ കോണ്‍ഗ്രസ്സ്. അതില്‍ 55 വര്‍ഷവും അങ്ങയുടെ യജമാന കുടുംബം.
സാര്‍, ഈ രാജ്യത്തെ അധസ്ഥിതനു വേണ്ടി അങ്ങയുടെ പാര്‍ട്ടി എന്തു ചെയ്തു?
ഭരണത്തിലിരുന്ന ഈ വര്‍ഷങ്ങള്‍ കൊണ്ട് അവരെ സമൂഹത്തില്‍ ഉയര്‍ത്തി കൊണ്ടുവരാമായിരുന്നില്ലേ?
എന്തു കൊണ്ടു സാധിച്ചില്ല?
എന്തുകൊണ്ട് ദളിത് ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ മാവോയിസ്റ്റുകള്‍ വേരുറപ്പിക്കുന്നു.
ആരാണ് അതിന് ഉത്തരവാദി?
കോണ്‍ഗ്രസ്സ് വക്താവായ അങ്ങ് ആദ്യം ഈ നാട്ടിലെ ദളിത് ആദിവാസി പിന്നോക്കക്കാരോട് കോണ്‍ഗ്രസ്സ് കാണിച്ച അനീതികള്‍ക്ക് മാപ്പു ചോദിക്കൂ.
എന്നിട്ട് ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി പദത്തിലേക്ക് ഒരു പിന്നോക്ക ജാതിക്കാരന്‍ ഉയര്‍ന്നു വരുന്ന മുഹൂര്‍ത്തത്തില്‍ അദ്ദേഹത്തെ സര്‍വ്വാത്മനാ പിന്തുണക്കൂ.
നരേന്ദ്രമോഡിയെ പിന്തുണക്കൂ. ---
സന്ദീപ്.ജി.വാര്യര്‍, പാലക്കാട്


No comments:

Post a Comment