Monday 27 October 2014

വിരഹം

പ്രവാസിയെയെന്നല്ല,വീട് വിട്ട് അകലങ്ങളില്‍ ജീവിക്കുന്നവരെ ആരെയും കുറ്റപ്പെടുത്തുന്നില്ല.
പക്ഷേ, കുറച്ച് ദിവസങ്ങള്‍ മാത്രം അവധിക്ക് വരുമ്പോള്‍, പരമാവധി സമയം പിതാവിനെ ,കുടുംബനാഥനെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്കൊപ്പം കഴിയുക തന്നെ വേണം.
ഇല്ലെങ്കില്‍,എന്ത് സംഭവിക്കും?
മനസ്സുകള്‍ തമ്മില്‍ അകലും.
നിരാശ,വെറുപ്പ്‌ തോന്നും.
പരസ്പര ധാരണയുടെ ചരട് ഇളകിപ്പോകും.
ഇരു പക്ഷത്ത് നിന്നും പരിഭവം,പരാതികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കും.
നാഥനില്ലാത്ത നേരത്ത് വീട്ടിലേക്ക് താത്കാലിക രക്ഷാകര്‍തൃത്വം വഹിക്കാന്‍ ബന്ധുക്കള്‍,സുഹൃത്തുക്കള്‍ വന്നെന്നിരിക്കും.
ഇങ്ങനെ, വിവാഹ മോചനങ്ങള്‍ വരെ നടന്നതായി അറിയാം.
എഴുത്തുകാരികള്‍ പൊതുവേ വികാര ജീവികള്‍ എന്ന് കേട്ടിട്ടുണ്ട്.
തീവ്രമായ സ്നേഹം,അനുരാഗം,വാത്സല്യം, അതെല്ലാം .പ്രകടിപ്പിക്കാന്‍ ഒരേ ഒരു താവളം..
അതായിരുന്നു കഥാരചന..
മക്കള്‍ക്ക് ആവോളം സ്നേഹ-വാത്സല്യ മധുരം നല്‍കി.
എഴുത്തിന്‍റെ മാന്ത്രിക മയില്‍പ്പീലി തലോടി,വര്‍ണ്ണ ചിത്ര കംബളത്തില്‍ അമര്‍ത്തി ചവുട്ടി ചിരിച്ചും, തേങ്ങി കരഞ്ഞും നാളുകള്‍ ഏറെകഴിഞ്ഞു പോയി.
കുഞ്ഞുങ്ങള്‍ ..അവര്‍ മാത്രമാണ് മുന്‍പില്‍.
അവര്‍ക്ക് അമ്മയുടെ സ്നേഹം മാത്രം പോരാ അച്ഛന്‍റെ ലാളനയും,പരിഗണനയും കൂടിയേ തീരൂ.
മെത്തയില്‍ അപ്പുറം,ഇപ്പുറം മക്കളെ കിടത്തി,അവരുടെ കുഞ്ഞു കൈകള്‍ നെഞ്ചില്‍ വെച്ച് തടവുമ്പോള്‍ ഓര്‍ത്തു.
മനുഷ്യര്‍ പലതും ആഗ്രഹിക്കുന്നു.ലഭിക്കുന്നതോ?
അതാണ്‌,എന്നും കുടുംബം വിട്ട്‌ കഴിയുന്നവരോട്,ധനം സമ്പാദിച്ച് എത്രയുംവേഗം മടക്കയാത്രയ്ക്ക് ഒരുങ്ങാന്‍ എഴുതുന്നത്‌.
കെ.എം.രാധ
Photo: പ്രവാസിയെയെന്നല്ല,വീട് വിട്ട് അകലങ്ങളില്‍ ജീവിക്കുന്നവരെ   ആരെയും കുറ്റപ്പെടുത്തുന്നില്ല.

No comments:

Post a Comment