Tuesday, 30 September 2014

വേദനയുടെ തീനാമ്പുകള്‍

14-08-2014 വ്യാഴാഴ്ച, ഉച്ചവെയില്‍ മായും നേരം..... 
ശ്രീ വളയനാട് ദേവീക്ഷേത്ര കുളത്തില്‍ കുട്ടികള്‍ മുതിര്‍ന്നവര്‍ക്കൊപ്പം ചാടി തുള്ളി കളിച്ച് മലക്കം മറിയുന്നു.
പുലര്‍ച്ചെ, തണുത്ത വെള്ളത്തില്‍ എത്രയെത്ര തവണ, അക്കരയിക്കരെ നീന്തിയിട്ടുണ്ട്.
തെക്ക് വശത്ത് ചവലക്കിളികള്‍ ചിലയ്ക്കും ശബ്ദം കേള്‍ക്കാതെ ആലസ്യത്തില്‍ അമര്‍ന്ന നാഗത്താന്‍ കോട്ട,
വടക്ക് ഭാഗത്ത്, ജന്മഗൃഹം കിഴക്കേമഠത്തിലെത്തി. 
   ചരലും മണ്ണും കരിങ്കല്‍പ്പൊടിയും കട്ട പിടിച്ച് അവിടവിടെ മഴവെള്ളം കെട്ടിക്കിടന്ന മുറ്റത്ത് വഴുതി വീഴാതിരിയ്ക്കാന്‍ അമര്‍ത്തി ചവുട്ടി,സ്വല്പ്പ നേരം നിന്നു.
കഥാപാത്രങ്ങള്‍ , കണ്മുന്നില്‍ മിന്നി മറയുന്നു.
ചിലര്‍, ഓടി വരുന്നു.
പഴനി ആണ്ടവ ഭക്ത ജട ഉച്ചിയില്‍ കെട്ടിവെച്ചു ,ചുവപ്പ് വസ്ത്രം ധരിച്ച് വരുന്ന മാളുവമ്മ,
ഇടയ്ക്കൊക്കെ മാനസിക വിഭ്രാന്തിയിലകപ്പെടും മാളുവേടത്തി,
നീന്തല്‍ പരിശീലിപ്പിച്ച ചിന്നമ്മ,
സമൂഹം അനുശാസിക്കുന്ന പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാത്തതില്‍ വിഷമിച്ച് നിരവധി അമ്പലങ്ങളില്‍ എനിയ്ക്കായി മംഗല്യപൂജ നടത്തിയ വിശാലേടത്തി
അങ്ങനെ പല മുഖങ്ങള്‍എന്നരികില്‍.
പലര്‍ ,പല തരത്തില്‍ സംവദിക്കുന്നു.
''ഞങ്ങളെ പരിചയമുണ്ടോ? ഓര്‍മ്മ കുറിപ്പുകളില്‍ എഴുതൂ.''
അതാ..23 സെന്റ്‌ ഭൂമിയിലെ, 26 അവകാശികളുടെ പിന്മുറക്കാര്‍ ദേഷ്യത്തോടെ ,വികാരഭരിതരായി പിറുപിറുക്കുന്നു.
''സാമ്പത്തിക പരാധീനതകളുണ്ടെന്ന് അറിയുമല്ലോ.
വീട് പണി പകുതിയില്‍ നിര്‍ത്തി വെച്ചത് അറിഞ്ഞില്ലേ.?
ഞങ്ങളുടെ ഓഹരി തരൂ.
കിഴക്കേമഠം വില്ക്കൂ. ''
എത്രയോ അമ്പലവാസി കുടുംബങ്ങള്‍ ,അവരുടെ ജന്മസ്ഥലം വില്‍ക്കാതെ,പരസ്പര ധാരണയോടെ പകുത്തെടുത്തിരിയ്ക്കുന്നു.
പക്ഷേ..ഇവിടെ ,മരുമക്കത്തായം.
അംഗങ്ങള്‍ ഏറെ.ആവശ്യങ്ങളും.
ആകപ്പാടെ ഭ്രമാത്മക ചുറ്റുപാടില്‍,നിസ്സഹായയായി നില്‍ക്കുമ്പോള്‍..തോന്നി
ഈ നിമിഷം ,അമ്പലക്കുളത്തില്‍ രണ്ടു വട്ടമെങ്കിലും,നീന്തി തുടിച്ചെങ്കില്‍ എന്ന്...
കെ.എം.രാധ

പ്രധാമന്ത്രി നരേന്ദ്രമോഡി അമേരിക്കയില്‍

Thanks a lot to Dr.Nirupam Raj for giving this news thread
   ഇന്ത്യൻ വംശജരായ പ്രവാസികൾക്ക് സ്ഥിരം വിസ: പ്രധാനമന്ത്രി മോദി
ന്യൂയോർക്ക്: ഇന്ത്യൻ വംശജരായ പ്രവാസികൾക്ക് (പി.ഐ.ഒ കാർഡ് ) സ്ഥിരം വിസ നൽകുമെന്നും അമേരിക്കൻ വിനോദ സഞ്ചാരികൾക്ക് വിസാ ഓൺ അറൈവൽ ഏർപ്പെടുത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ന്യൂയോർക്കിലെ മാഡിസൺ സ്‌ക്വയറിൽ ഇരുപതിനായിരത്തോളം വരുന്ന അമേരിക്കയിയിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിൽ പി.ഐ.ഒയും ഒ.സി.ഐ(ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ) കാർഡും ഏകോപിപിക്കും. പ്രവാസി ഇന്ത്യക്കാർക്ക് വോട്ടവകാശം ഉറപ്പാക്കും- മോദി പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ജനാധിപത്ത്യവും ജനസംഖ്യയുടെ 65 ശതമാനം വരുന്ന യുവാക്കളുമാണ്. ലോകം ഇന്ത്യയെയാണ് ഉറ്റു നോക്കുന്നത്. അധികം വൈകാതെ ലോകത്തിന് വേണ്ട തൊഴിൽ സേനയെ ഇന്ത്യ നൽകും. 
ലോകത്തിന് അദ്ധ്യാപകരെ വേണം. ഇന്ത്യ അദ്ധ്യാപകരെ നൽകും. ഇന്ത്യൻ യുവാക്കളുടെ പ്രതിഭ ലോകം തിരിച്ചറിയും. 
 അഹമ്മദാബാദിൽ ഒരു കിലോ മീറ്റർ റിക്ഷയിൽ സഞ്ചരിക്കാൻ പത്ത് രൂപ ചെലവാകും. ചൊവ്വയിലേക്ക് നമ്മൾ 65 കോടി കിലോ മീറ്റർ പോയി. ഒരു കിലോ മീറ്ററിന് ഏഴു രൂപയായിരുന്നു ചെലവ്. അതാണ് നമ്മുടെ പ്രതിഭ. നമ്മുടെ ചൊവ്വാ ദൗത്യത്തിന്റെ ചെലവ് ഒരു ഹോളിവുഡ് സിനിമയുടേതിനെക്കാൾ കുറവാണ്.
ഇരുപത്തി ഒന്നാം നൂറ്റാണ്ട് ഏഷ്യയുടേതാണെന്ന് ലോകം മനസിലാക്കിയിട്ടുണ്ട്. ഈ നൂറ്റാണ്ടിൽ ലോകത്തെ ഇന്ത്യ നയിക്കും. ഞാൻ ചെറിയ മനുഷ്യർക്കുവേണ്ടി ചെറിയ കാര്യങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്ന ചെറിയ മനുഷ്യനാണ്. ഞാൻ ടോയ്‌ലറ്റുകൾ നിർമ്മിക്കാൻ തീരുമാനിച്ചു. അത് പ്രധാനമന്ത്രിയുടെ ജോലിയാണോയെന്ന് എനിക്കറിയില്ല. കുറഞ്ഞ ചെലവിൽ ഉത്പന്നങ്ങൾ നിർമ്മിക്കാനും സുലഭമായ മാനവശേഷിക്കും നിങ്ങൾക്ക് ഇന്ത്യയിലേക്ക് വരാം. 
  ഇന്ത്യയിൽ നിർമ്മിക്കുക. നമ്മുടെ യുവാക്കളുടെ കഴിവുകൾ ഇന്ത്യയെ അതിവേഗം മുന്നേട്ട് നയിക്കും. വികസനത്തെ ബഹുജന പ്രസ്‌താനമാക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും പ്രധാന മന്ത്രി പറഞ്ഞു.
മഹാത്മാ ഗാന്ധി പ്രവാസി ജീവിതം അവസാനിപ്പിച്ച് ഇന്ത്യയിലേക്ക് എത്തിയത്തിന്രെ ശതാബ്ദി വാർഷികം അടുത്ത വർഷമാണ്. അടുത്ത വ‌ർഷം അഹമ്മദാബാദിൽ നടക്കുന്ന പ്രവാസി സമ്മേളനത്തിന് നിങ്ങളെ ഏവരെയും സ്വാഗതം ചെയ്യുകയാണ്. 
  കഴിഞ്ഞ 15 വർഷത്തിനിടെ ഇന്ത്യയിൽ ഒരു രാഷ്ടീയ നേതാവിനും ഇത്രയും അംഗീകാരം ലഭിച്ചത് താൻ കണ്ടിട്ടില്ലെന്നും നിങ്ങൾ തരുന്ന ഈ സ്നേഹത്തിന് നന്ദി അറിയിക്കുകയാണെന്നും പറഞ്ഞുകൊണ്ടാണ് ഒരു മണിക്കൂറിലേറെ നീണ്ട തന്രെ പ്രസംഗം അവസാനിപ്പിച്ചത്.
    മോദിയെ സ്വീകരിക്കാൻ മുപ്പതോളം സെനറ്റ്-കോൺഗ്രസ് അംഗങ്ങളും ചടങ്ങിലേക്ക് എത്തിയിരുന്നു. മോദിയുടെ പ്രസംഗത്തിന് മുൻപായി ഗുജറാത്തി കലാരൂപങ്ങളുടെ അവതരണവും ഫ്യൂഷൻ ഡാൻസും ഗായകരായ കവിതാ കൃഷ്‌ണമൂർത്തിയും എൽ. സുബ്രഹ്മണ്യവും ചേർന്ന് അവതരിപ്പിച്ച സംഗീത പരിപാടിയും ഉണ്ടായിരുന്നു. വേദിയിൽ സംഗീത പരിപാടി നടക്കുമ്പോൾ ഒരു അമേരിക്കൻ ചിത്രകാരൻ മോദിയുടെ ചിത്രം തത്സമയം വരച്ചു. ഇന്ത്യൻസമയം രാത്രി ഒമ്പതരയോടെ മോദി മാഡിസൺ സ്‌ക്വയറിൽ എത്തി. ഒരു വിദേശ രാഷ്‌ട്രത്തലവന് അമേരിക്കയിൽ നൽകുന്ന ഏറ്റവും വലിയ സ്വീകരണമാണ് സംഘാടകർ മോദിക്ക് നൽകിയത്.മോദിയുടെ പ്രസംഗം തത്സമയം ടൈംസ് സ്‌ക്വയറിൽ വലിയ സ്‌ക്രീനിൽ പ്രദർശിപ്പിച്ചു

രാഷ്ട്രീയം


Arun Balakrishnan
''ടീച്ചര്‍ ക്ക് രാഷ്ട്രീയം ഇല്ലല്ലോ''?
ഉത്തരം: 
ഉണ്ട്. ഇന്ത്യന്‍ ജനതയ്ക്ക് വേണ്ടി,ഭാരതത്തിലെ..സാധാരണക്കാര്‍ക്കും പാവങ്ങള്‍ക്കും വേണ്ടി ആര്‍ നല്ല കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കുന്നുവോ,
കേരളത്തിലെ ഇതര മതവിഭാഗങ്ങള്‍ അനുഭവിക്കുന്നതിനേക്കാള്‍ ഏറെ സാമ്പത്തിക പരാധീനതകള്‍ ,അനുഭവിക്കുന്ന ഹൈന്ദവ വിഭാഗത്തിലെ ദരിദ്രര്‍ക്ക് ക്ഷേത്ര ധനം,സ്ഥലം കൊടുത്തു കൊണ്ട് അവരെ മുഖ്യ ധാരയിലെത്തിക്കാന്‍ ഏത് രാഷ്ട്രീയ -സാമൂഹ്യ സംഘടനകള്‍ ശ്രമിക്കുന്നുവോ ...
അവര്‍ക്കൊപ്പമാണ് അരുണ്‍ അടക്കമുള്ളവര്‍ ഇഷ്ടപ്പെടുന്ന ഈ ടീച്ചര്‍ .അതാണ്‌ എന്‍റെ രാഷ്ട്രീയ തത്വശാസ്ത്രം
Arun Balakrishnan


ചാനലുകള്‍ സത്യ-ധര്‍മ്മ പാത തിരഞ്ഞെടുക്കുക

 ഇംഗ്ലീഷ് ചാനലില്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ബിജെപി,മോഡി വിരുദ്ധത കത്തിച്ച് കൈയടി നേടിയ ഒരു മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനെ,മാഡിസണ്‍ സ്ക്വയറിനു പുറത്ത് നിന്ന് ഇന്ത്യക്കാര്‍ ശരിക്കും കൈകാര്യം ചെയ്തു.
അസത്യം,അര്‍ദ്ധസത്യങ്ങള്‍ പ്രചരിപ്പിക്കുന്ന മലയാളം ചാനലുകള്‍-പത്രമാദ്ധ്യമങ്ങള്‍ക്ക്‌ ഇതൊരു മുന്നറിയിപ്പായി കരുതാമോ?
Rajdeep Sardesai,

ഇന്ത്യയുടെ ചിരകാല സുഹൃത്തുക്കള്‍


    ഇന്ത്യയുടെ എക്കാലത്തെയും സുഹൃത്തുക്കളാണ് യുഎസ്എസ് ആര്‍(ഇപ്പോഴത്തെ റഷ്യ),ഈജിപ്ത്,ഇസ്രയേല്‍.
ഇപ്പോള്‍,ജപ്പാന്‍,വിയറ്റ്നാം കൂടി ഇന്ത്യന്‍ സൌഹൃദം ആഗ്രഹിക്കുന്നു.
കാരണങ്ങളുണ്ട്‌.
ഈജിപ്ത് ഭരണാധികാരി നാസ്സര്‍ തൊട്ട് സദ്ദാംഹുസൈന്‍ വരെ ,ഇന്ത്യയെ സ്നേഹിച്ചിരുന്നു.
ഏതായാലും,ഇസ്രേല്‍ ക്ഷണം സ്വീകരിച്ചു കൊണ്ട് ,പ്രധാനമന്ത്രി പോകുന്നത്,ഇന്ത്യക്ക് നല്ലത് തന്നെ.
ആശംസകള്‍
കെ.എം.രാധ

ഇന്ത്യന്‍ നേതൃത്വം

ഇന്ത്യ ആര്‍ ഭരിക്കുന്നുവെന്നല്ല,ജനോപകാരപ്രദമായ കാര്യങ്ങള്‍ നടപ്പിലാക്കാനുള്ള ഇച്ഛാശക്തി...
അതേ,അത് മാത്രമാണ് വേണ്ടത്..
താഴെ കൊടുത്ത ധീര നൂതന ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ .,പ്രാവര്‍ത്തികമാക്കാന്‍ ,ഇന്ത്യക്കാര്‍ പ്രതിജ്ഞാബദ്ധരാണ്.
ആശംസകള്‍
കെ.എം.രാധ

ഒറ്റ ഇന്ത്യ,ഒരൊറ്റ ജനത

ഇവര്‍ എന്‍റെ മക്കള്‍.
വ്യത്യസ്ത രാഷ്ട്രീയ ചിന്താഗതിക്കാര്‍.
വിഭിന്ന രാഷ്ട്രീയ തത്വ ശാസ്ത്രം, ഒരിക്കലും രാജ്യ സുരക്ഷയ്ക്കും,രാഷ്ട്ര താത്പര്യങ്ങള്‍ക്കും എതിരായിക്കൂട.
പക്ഷം പിടിക്കാതെ, മനുഷ്യ സ്നേഹ-സാഹോദര്യത്തിനും,അവശരുടെ ,ആലംബഹീനരുടെ കണ്ണീര്‍ ഒപ്പാനും ശ്രമിക്കുക.
കെ.എം.രാധ