Friday, 2 January 2015

ചര്‍ച്ച

ചര്‍ച്ച
Promod P Poonkunnam എഴുതിയത് ശരിയോ എന്ന് വിലയിരുത്തുക 
ആശംസകള്‍.
കെ.എം.രാധ
കൊച്ചി:
 ഹിന്ദുക്കളെ ന്യൂനപക്ഷ മതങ്ങളിൽ ചേർക്കാമെന്ന് പറഞ്ഞ് അമേരിക്കൻ ചാരസംഘടനായയ സിഐഎയിൽ നിന്നും പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്‌ഐയിൽ നിന്നും സിപിഐ(എം) പണം വാങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. യോഗനാദത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് വെള്ളാപ്പള്ളി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
മതപരിവർത്തനം നിയമം മൂലം നിരോധിക്കണമെന്നും വെള്ളാപ്പള്ളി നടേശൻ ആവശ്യപ്പെട്ടു.
ഒരു മതപരിവർത്തനമാകാം. 
പിന്നീടു തെറ്റു മനസ്സിലായാൽ തിരിച്ചുപോവാൻ പാടില്ല. 
ഹിന്ദുക്കൾ മതപരിവർത്തനം നടത്തി മതന്യൂനപക്ഷമായാൽ
 പിന്നെ അവിടെ നിന്നും തിരിച്ചുപോരാൻ പാടില്ല എന്നാണോ ഇതിന്റെ അർഥമെന്ന് വെള്ളാപ്പള്ളി ചോദിച്ചു. 
ഇതേപ്പറ്റി സിപിഎമ്മിന്റെ നിലപാടറിയാൻ കേരളത്തിലെ ഭൂരിപക്ഷ സമൂഹത്തിന് അവകാശമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

No comments:

Post a Comment