Friday, 2 January 2015

മലയാള ഭാഷ

മലയാളഭാഷയ്ക്ക് മദം പൊട്ടി?
ഹാ ഹാ....എഴുത്തുകാര്‍,ചാനല്‍ പ്രതിഭകള്‍..വരൂ.
കണ്ടു കണ്ടാസ്വദിക്കൂ.
നിര്‍വൃതി നേടൂ.
ഇരുമുന്നണികളുടെയും,വിദ്യ അഭ്യാസ പോരാളികളായ, 
    മലയാള ഭാഷയുടെ കഴുക്കോല്‍ ഊരിയെടുത്ത്‌ കോല്‍ക്കളി കളിച്ച്, ജയിച്ച 
എം..എ.ബേബി,അബ്ദുള്‍റബ്ബ്
ഒപ്പം,വിദ്യാഭ്യാസം കരുതിക്കൂട്ടി നശിപ്പിച്ച ,
ഭാഷ ചവുട്ടിത്തേച്ച എല്ലാ മഹദ് വ്യക്തികള്‍ക്കും സമര്‍പ്പിക്കുന്നു.
ബിരുദ വിദ്യാര്‍ത്ഥികളുടെ ഉത്തരക്കടലാസ്സില്‍ കണ്ട മഹാദ്ഭുതങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച അവിയല്‍ .!
...............................................................................................................................
കഥ
മലയാള വിസ്പോടനം
കെ.എം.രാധ
'' പണ്ടിതന്‍, ബാശ കീസയിലിട്ട്,അവതിക്ക്,വീടിലോട്ട്,പോകും നേരം ,
ഒരു പെണ്‍ക്കുട്ടി വയി ചോതിച്ചു വന്നു.
നുമ്മ പണ്ടിതന്‍ സൊന്തം വ്യക്തിത്തം കാണിക്കാന്‍ ബാദ്യസ്ഥന്‍.
''കുട്ടി,നേരെ പോയി..ദാ...അഞ്ഞോട്ട്...''
ആ പെങ്കോച്ച് കണ്ണ് തുറിച്ചുനോക്കിയാതെന്താ
ബിരുധം കിട്ടിയവന്‍.
സത്യസന്തമായി,ആരെയും സ്വാദീനിക്കാതെ ,അതികം കസ്ട്ടപ്പെട്ട് പടിച്ച്,
വ്യത്യസ്ഥ മായ പാതയില്‍ കൂടി,പൈസ സമ്പാധിക്കുക.
അഗനെ,നിരവതി ആശയുണ്ട്.
നിഖൂഡതയില്ല.
രാഷ്ട്രപദിയുടെ പ്രധമ കഥ എയ്ത്ത് മെടല്‍ കിട്ടുമെന്ന്,ബാല്യക്കാലത്ത് ഒരു പണിക്കാരന്‍ പറഞ്ഞു.
കൊറെ കാര്യം.,ചെയ്താ,അവാര്‍ട്ട്,കിട്ടും.
പ്രതീക്ഷ്യം,സഹോധരിയുടെ,ന്യൂ ജന്‍ കൂടുകാരിയുടെ പപ്പാ നിരവതി അര്‍ത്തവത്ത് കാര്യം ശെയ്യുന്ന ആള്.
ഒന്ന് മുറുഗി പിടിച്ചാല്‍,കിട്ടും.
''നമ്മുക്ക് സ്രമിക്കാം ചേട്ടാന്ന്'',സഹോധരി.
എവിടെയും,അരാജഗത്തം.
യന്ദ്രവത്കൃത സമൂഹമല്ലേ.
എന്തായാലും,സ്വാതീനിക്കും.
അവാര്‍ട്ടും വാങ്ങും.
എന്താ,എനക്ക് കൊറവ്?
ഡേയ്...ബാഷ എന്തായാലെന്ധാ.
മ്മക്ക് കിട്ടൂലേ പുരഷ്കാരം,പ്രസസ്തി,,പണം.?

No comments:

Post a Comment