Monday 14 January 2013

സീതയുടെ വഴി


കഥ: സീതയുടെ വഴി
കെ.എം.രാധ
സമയം.....രാത്രി ......പതിനൊന്ന്......
''നിന്നോട് പറയുന്നു മേലില്‍ ഫേയ്സ്ബുക്കില്‍.... എഴുതരുത്,നിന്നെ മോശപ്പെടുത്തി ആരും സംസാരിക്കുന്നത് എനിക്ക് ഇഷ്ടമല്ല''
ഭര്‍ത്താവിന്റെ, മുഖം ഗൌരവം.
''അന്വേഷണാത്മകപത്രപ്രവര്‍ത്തനം.....സാധാരണക്കാര്‍ ക്ക് ആശ്വാസകരം.എന്നെക്കൊണ്ട് കഴിയും വിധം സമൂഹത്തെ....സഹായിക്കുന്നു'
അവളുടെ മറുപടി അയാളെ ക്രുദ്ധനാക്കി.
''ഫേയ്ക്ക് ഐഡിയുമായി വരുന്നവര്‍ എഴുതുന്ന അല്പ്പത്തങ്ങള്‍ കേട്ടിട്ടും മതിയായില്ലേ?
''സംസ്കാരം,പരിഷ്കാരം ജന്മസിദ്ധം. തെറ്റും,അതിര്‍കവിഞ്ഞ ദുരാരോപണങ്ങളുമായി വരുന്നുവരെ എന്നന്നേക്കുമായി ഒഴിവാക്കാറുണ്ട്.''
''നിന്റെ വിചാരം ബുദ്ധിശാലി,ചരിത്രഗവേഷക...''
അയാള്‍...... ......>.......നിര്‍ത്തി.
''ബുദ്ധിശാലിനി''.....ശരി വാക്ക്.
'' എന്നെ പഠിപ്പിക്കാന്‍ മാത്രം നീ വളര്‍ന്നോ?''
''പിഴവുകള്‍ തിരുത്തുക ,മനുഷ്യസഹജം.''
അവള്‍ ,പിറുപിറുത്തു
പിറ്റേന്ന്....രാവിലെ ....അയാള്‍ ഉണര്‍ന്നു....
മേശപ്പുറത്ത് ഒരു കുറിപ്പ് ....
''ഫെയ്ക്‌......... സൃഷ്ടിച്ചത്....ഞാന്‍ തന്നെ.നിങ്ങളുടെ ക്രൂരത ....മനം മടുത്തു.ഇനി ഒരു മടക്കമില്ല.''
അവള്‍ ,അകലങ്ങളില്‍ , ശാന്തിയുടെ അജ്ഞാത താവളങ്ങള്‍ തേടി .....യാത്രയിലായിരുന്നു

No comments:

Post a Comment