Friday 18 January 2013

കഥ : അഭയാര്‍ത്ഥി
കെ.എം.രാധ 
അവള്‍ മുറ്റമടിക്കുമ്പോള്‍ മുള്ളുവേലി സ്വല്‍പ്പം 
നീങ്ങിയതായി കണ്ടു.ഗൃഹനാഥനെ വിവരം അറിയിച്ചു ....ഓ....സാരമില്ല..എന്തായാലും...എന്റ്നിയനല്ലേ

മാസങ്ങള്‍.,വര്‍ഷങ്ങള്‍ ....കഴിഞ്ഞു.മക്കള്‍ വലുതായി .മൂത്തമകന്‍ ....ക്ഷുഭിതന്‍..
''അച്ഛന്‍....... .........ഒറ്റ ഒരുത്തന്‍ കാരണമാണ് ഇങ്ങനെ സംഭവിച്ചത്.....ഇളയച്ഛനും,മക്കളും മുള്ളുവേലി പൊളിച്ചു കമ്പിവേലി കെട്ടി നമ്മടെ.....
മുറ്റത്തെത്തിയല്ലോ ''...
വൃദ്ധന്‍ പിതാവ് നിസ്സഹായനായി,ഗൃഹനാഥക്ക് ഒപ്പം
അനുജന്റെ വീട്ടിലേക്കു നോക്കി .
അവിടെ...കണ്ട കാഴ്ച ......ഹൃദയഭേദകം....അവിടെ...തന്റെ രണ്ടാമത്തെ മകന്‍ അവര്‍ക്കൊപ്പം തീനും കുടിയുമായി....
''അച്ഛാ.....അവനെ ....നമുക്ക് വേണം.നമ്മുടെ ഭൂമിയും...അത്....ഇന്നല്ലെങ്കില്‍..........>>>......നാളെ...സംഭവിച്ചിരിക്കും.....നാം...അഭയാര്‍ത്ഥികളല്ല'

No comments:

Post a Comment