Monday, 1 February 2016

കഥ മനസ്സിലെക്ക് വീണ്ടും? കെ.എം.രാധ

കഥ 
മനസ്സിലെക്ക് വീണ്ടും?
കെ.എം.രാധ
ചിന്തകളുടെ അറ്റത്ത്‌ ഹൃദയം കുരുങ്ങി.
ലിസ്സിന്റെ മുഖഭാവമാകെ മാറി.
ജീവന്‍റെ പരുത്ത വാക്കുകളിലെ പുച്ഛം തള്ളി മാറ്റിക്കൊണ്ട്,
നിനച്ചു.....
''ഇല്ല.മനുഷ്യമനസ്സിലെ താള, ഭാവ,വികാരവിചാരം
മനസ്സിലാക്കാനുള്ള യന്ത്രമൊന്നുമില്ല.
സ്നേഹം,പ്രണയമൊക്കെ ഒരൊറ്റ വ്യക്തിയോട് മാത്രമല്ല.
വിചാരിക്കാത്ത തലത്തിലേക്ക് അവ പടരുന്നു''.
അങ്ങനെ,
രാത്രി
രാപ്പാടികളുടെ നീണ്ട ഈണം സിരകളിലാകെ സംഗീതം തൂവുന്ന നേരം...
വല്ലപ്പോഴും അതിഥിയായി മാത്രം വന്നെത്തുന്ന
.അവനിലെ കാമാസക്തിയ്ക്ക്, ദേഹം വഴങ്ങവെ,..
..ലിസ്സിലെ നിസ്സഹായ പെണ്ണിനെ
.കൈ പിടിച്ച് കൊണ്ടു പോകുന്ന,
പലപ്പോഴും ഒപ്പം സഞ്ചരിക്കുന്ന,
യാത്രാവേളകളെ നിറക്കൂട്ടിലൊതുക്കുന്ന
ആഗ്രഹങ്ങളെന്തും സാധിപ്പിച്ചു തരുന്ന,
പിണങ്ങുന്ന,ഇണങ്ങുന്ന,തമാശകളുടെ പൂച്ചെണ്ട് വിതറുന്ന
മുറിവുകളെല്ലാം തടവി തലോടുന്ന
അരൂപിയായി
എന്നും അരികിലെത്തുന്ന കൂട്ടുകാരിയിലേക്ക് മനസ്സിലെ ,കിനാവള്ളി ചുറ്റി.
അതേ...
അങ്ങനെയാണ്,
ലിസ്സ്
ഹൃദയ ശാസ്ത്രത്തിന്‍റെ പൊരുളിലേക്ക് ആഴ്ന്നിറങ്ങിയത്!

Internet

കേന്ദ്രം, Internet വ്യാപിപ്പിക്കുക.!
സേവനങ്ങളുടെ കൃത്യത ഉറപ്പുവരുത്തുക.
അഴിമതിയുടെ വേരറുക്കുക.
കേന്ദ്രഭരണം രണ്ട് ആണ്ടിലേക്ക്!
ആശംസകളോടെ.....

ആറന്മുള വിമാനത്താവളം?

ആറന്മുള വിമാനത്താവളം?
കേരള മന്ത്രിസഭയും ,എബ്രഹാം കല മണ്ണിലും?
ഇന്ത്യയിലെ കോടീശ്വര ലോബിയെ സഹായിക്കാനാണ്,
ഈ കൂട്ടായ്മ
'എന്തായാലും
ആറന്മുള ക്ഷേത്ര കൊടിമരം മുറിച്ചും ,വിമാനത്താവളം പണിയുമെന്ന
നിഗൂഢ തന്ത്രത്തിന്‍റെ സൂത്രധാരകരെന്ന് മനസ്സിലായല്ലോ.
അതായത്,
കൊച്ചു സംസ്ഥാനത്ത്
വേണ്ടത്ര സൌകര്യങ്ങളില്ലാത്ത മൂന്നെണ്ണമുണ്ടായിട്ടും( 2016 - വീണ്ടും കണ്ണൂരിലൊന്നും കൂടി!)
വന്നു.
മുഖ്യമന്ത്രി,ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല,
കെ.Sivadasan Nair
തുടങ്ങിയവരുടെ വാശിക്ക് പിന്നിലുള്ളത്
ബിസിനസ്സ് താല്‍പ്പര്യങ്ങള്‍ മാത്രമല്ലെന്ന്, മനസ്സിലാകും.?
ആ പ്രദേശത്ത് നിന്ന് മാറി എത്രയോ ഭൂമി ഉണ്ടായിട്ടും,
ആറന്മുള ക്ഷേത്ര പരിസരത്ത് തന്നെ വേണമെന്ന വാശി- ഉദ്ദേശശുദ്ധി
മനസ്സിലായല്ലോ!
ക്രൈസ്തവ പുരോഹിത സമൂഹം ,അതിനെതിരായിരുന്നു.
ആ എബ്രഹാം കലമണ്ണിലാണ്,സരിത പറയുന്ന ബിസിനസ്സുകാരനെന്ന് മനസ്സിലാക്കുക.
സൂക്ഷിക്കുക!
പാവങ്ങള്‍ക്ക് ഒരു തുണ്ട് ഭൂമിയില്ല.
ആദിവാസിക്കൂട്ടം,കുപ്പത്തൊട്ടിയിലെ രുചി ആഹാരം തിരയുന്നു.
മയക്കുമരുന്നും, കൊലപാതകവും.....എല്ലാമെല്ലാം!
,ഇവിടെ
കോടീശ്വരന്മാരും,corporate കളും മാത്രം മതിയോ?
ഇനിയും,ആറന്മുളയിലെന്നല്ല,
വ്യോമയാന വകുപ്പ്,
കേരളത്തിലെവിടെയും
വിമാനത്താവളം കൊണ്ടുവരേണ്ട.കാര്യമുണ്ടോ?
നമുക്ക്,
കുറെ നല്ല തീവണ്ടി കോച്ചുകളും,പുതിയ ബോട്ടുകളും ലഭിച്ചുവോ?
(പഴയ file pictures)

കേരളീയ പൊതുസമൂഹം?

കേരളീയ പൊതുസമൂഹം അപേക്ഷിക്കുന്നു?
ഇരുത്തം വന്ന കോണ്ഗ്രസ് നേതാവ് പി.ജെ.കുര്യന്‍റെ അറിവിലേക്ക്?
കേരളത്തിലെ സമകാലിക സംഭവങ്ങളുടെ നേരറിവ് ഉണ്ടായിട്ട് പോലും,
ചാനലുകളെ കുറ്റപ്പെടുത്തി,
സോളാറിലെ സ്ത്രീയെപ്പറ്റി നീച രീതിയിലുള്ള സൂചനകളെന്തിന്?
കൌമാരത്തിന്‍റെ മോഹവലയം നല്‍കിയ കെണി കാമുകനിലേക്കും,
പിന്നീട് അനേകരുടെ കൈകളിലേക്കും എടുത്തെറിയപ്പെട്ട സൂര്യനെല്ലി പെണ്‍കുട്ടി,
അവളെ പിച്ചി ചീന്തിയത് താങ്കളും കൂടിയെന്ന് തെളിവുകളോടെ
സമൂഹത്തോട്,
നീതിന്യായപീഠത്തോട് കെഞ്ചിയിട്ടും,
അവളെ .....എന്ന് വിളിച്ചവരാണ്,നിങ്ങളെല്ലാം.!
താങ്കള്‍ക്ക്
ഒരു പോറല് പോലും ഏല്ക്കാതെ രക്ഷപ്പെട്ടത്
രാഷ്ട്രീയ സ്വാധീനം കൊണ്ട് തന്നെയെന്ന് വിശ്വസിക്കുന്നവരാണ്,കേരളത്തിലുള്ളത്.
സരിത ഇപ്പോഴാണ് സത്യങ്ങളുടെ കെട്ടഴിക്കുന്നത്‌!.
അവളെ,വ്യക്തിഹത്യ നടത്തുന്നത് ശരിയോ?
രാഷ്ട്രീയക്കാരും,ഉന്നതരും ഉപയോഗിച്ച് ഉപേക്ഷിച്ച റജീനയ്ക്ക് വേണ്ടി ,
അവസാനം
കുരുക്കിലായ ,ഇരുമുന്നണികളിലെ നേതാക്കളെല്ലാം കൂടി
സംഭവം ഒതുക്കാനായി എത്ര പേര്‍ക്ക് കാറും,വീടും ,കോടികളും നല്കേണ്ടി വന്നുവെന്ന് മാദ്ധ്യമങ്ങള്‍ക്ക് അറിയാമല്ലോ.!
കഷ്ടം!
ഇവിടെ ബിസിനസ്സ് തുടങ്ങാനുള്ള മെറിറ്റ്
അഭ്യസ്തവിദ്യരായ വനിതകളുടെ മാനം രാഷ്ട്രീയക്കാരുടെ മുന്‍പില്‍ ഹോമിക്കുകയെന്ന പഴയ നയം തന്നെയെന്ന ഗുണപാഠമാണ്,സരിത നല്‍കുന്നത്!
കഷ്ടം!
എന്തുകൊണ്ട്,?
അവളുടെ കടബാദ്ധ്യത ഇല്ലാതാക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ല?
ഐസ്ക്രീം പോലെ.?
ഒരു സംശയവും വേണ്ട..
അടുത്ത കേരള ഭരണം ആരായാലും ,സരിത അകത്താകും.
അതാണ്‌,
സരിത രംഗത്തിറങ്ങിയതെന്ന് തോന്നുന്നു.
പൊതുജനം,എല്ലാം കാണുന്നു.

'Mini Marathon' ഗംഭീരം!

മാതൃഭൂമി- ഗൃഹലക്ഷ്മി പാതിരാ 'Mini Marathon' ഗംഭീരം!
31-01-2016
കൊച്ചിയെ, നിദ്രാവിഹീന രാത്രി കുളിരിലേക്ക് ക്ഷണിച്ച്,
നഗരവീഥികളെ 
.പ്രായഭേദമില്ലാതെ
സ്ത്രൈണ മനോഹര ചുവടുകളുടെ ദ്രുത വേഗത്തിലെക്ക്
കൂട്ടിക്കൊണ്ടുപോയ ധീരനൂതന സംരഭത്തിന് നന്ദി.
വിദേശ യാത്രകളുടെ കാഴ്ചപ്പെരുമയ്ക്കിടെ
തെരുവുകളിലൂടെ
രാത്രി സഞ്ചാരത്തിന് അവസരം കിട്ടാറുണ്ട്.
ലണ്ടനും,പാരീസും,Germanyയും,Switzerland,Italy,Rome,Vatican,Venice
,അവിടെയൊക്കെ പോയ ശേഷം
അവയൊക്കെ,അതിസ്വാതന്ത്ര്യമുള്ള സായിപ്പിന്‍റെ ഇടമല്ലേ?
,അവിടെ,
പെണ്ണിന് തനിച്ച് ഏത് കൂരിരുട്ടിലും എവിടെയും പോകാമല്ലോ!
അദ്ഭുതമില്ലെന്ന് പലരും നേരിട്ട് പറഞ്ഞിട്ടുണ്ട്.
പക്ഷേ...
മുസ്ലിം ഭൂരിപക്ഷമുള്ള മലേഷ്യയിലെ തെരുവിലൂടെ മുസ്ലിം വനിത പോലും ഒറ്റയ്ക്ക് ഭയമില്ലാതെ നടക്കുന്നു!
തായ് ലണ്ട്,
ബാങ്കോക്ക്,
ചൈന-ബീജിംഗ്,ഷാങ്ങ്‌ഹായ്,ഹോങ്ങ്കോങ്ങ്,മക്കാവ്
ഇവിടങ്ങളിലും, മഹിള ഏകയായി ചുറുചുറുക്കോടെ രാവിനെ
ഒപ്പംകൊണ്ടു പോകുന്നു.
ഇന്ത്യ/കേരളത്തിലോ?
ജോലി കഴിഞ്ഞ് ഒറ്റയ്ക്ക് വരുന്ന പെണ്ണിന് പോലും
അക്രമിക്കപ്പെടുമെന്ന ഭീതി! .
അതിന്,മാറ്റം ഉണ്ടാവുക തന്നെ വേണം .!

'Kerala can

'മനോരമ യുടെ 'Kerala can'ദൌത്യത്തിനു പിന്തുണ!
cancer മാരകരോഗ പ്രതിരോധത്തിന് 
ജീവകാരുണ്യത്തിനായി മുന്നിട്ടിറങ്ങിയ ഭിഷഗ്വരന്മാരായ
വി.പി.ഗംഗാധരനും,പി.എ.ലളിതയ്ക്കും (സുഹൃത്ത്)
ചലച്ചിത്ര-സാമൂഹ്യ മേഖലയിലുള്ളവര്‍ക്കും നന്ദി.
ഒപ്പം,
പ്ലാസ്റ്റിക് മാലിന്യ പുക ശ്വസിച്ച് രോഗം ക്ഷണിച്ചു വരുത്തുന്ന കേരളീയരെ രക്ഷിക്കാനുള്ള എന്തെങ്കിലും വഴിയുണ്ടോ?