Monday 1 February 2016

കഥ മനസ്സിലെക്ക് വീണ്ടും? കെ.എം.രാധ

കഥ 
മനസ്സിലെക്ക് വീണ്ടും?
കെ.എം.രാധ
ചിന്തകളുടെ അറ്റത്ത്‌ ഹൃദയം കുരുങ്ങി.
ലിസ്സിന്റെ മുഖഭാവമാകെ മാറി.
ജീവന്‍റെ പരുത്ത വാക്കുകളിലെ പുച്ഛം തള്ളി മാറ്റിക്കൊണ്ട്,
നിനച്ചു.....
''ഇല്ല.മനുഷ്യമനസ്സിലെ താള, ഭാവ,വികാരവിചാരം
മനസ്സിലാക്കാനുള്ള യന്ത്രമൊന്നുമില്ല.
സ്നേഹം,പ്രണയമൊക്കെ ഒരൊറ്റ വ്യക്തിയോട് മാത്രമല്ല.
വിചാരിക്കാത്ത തലത്തിലേക്ക് അവ പടരുന്നു''.
അങ്ങനെ,
രാത്രി
രാപ്പാടികളുടെ നീണ്ട ഈണം സിരകളിലാകെ സംഗീതം തൂവുന്ന നേരം...
വല്ലപ്പോഴും അതിഥിയായി മാത്രം വന്നെത്തുന്ന
.അവനിലെ കാമാസക്തിയ്ക്ക്, ദേഹം വഴങ്ങവെ,..
..ലിസ്സിലെ നിസ്സഹായ പെണ്ണിനെ
.കൈ പിടിച്ച് കൊണ്ടു പോകുന്ന,
പലപ്പോഴും ഒപ്പം സഞ്ചരിക്കുന്ന,
യാത്രാവേളകളെ നിറക്കൂട്ടിലൊതുക്കുന്ന
ആഗ്രഹങ്ങളെന്തും സാധിപ്പിച്ചു തരുന്ന,
പിണങ്ങുന്ന,ഇണങ്ങുന്ന,തമാശകളുടെ പൂച്ചെണ്ട് വിതറുന്ന
മുറിവുകളെല്ലാം തടവി തലോടുന്ന
അരൂപിയായി
എന്നും അരികിലെത്തുന്ന കൂട്ടുകാരിയിലേക്ക് മനസ്സിലെ ,കിനാവള്ളി ചുറ്റി.
അതേ...
അങ്ങനെയാണ്,
ലിസ്സ്
ഹൃദയ ശാസ്ത്രത്തിന്‍റെ പൊരുളിലേക്ക് ആഴ്ന്നിറങ്ങിയത്!

No comments:

Post a Comment