ഷാൻ ജോൺസൺ!
പച്ചക്കിളി, അനന്തനീലിയിലേക്ക് പറന്നു പോയി!
സത്യൻ അന്തിക്കാട് വികാരഭരിതനായി!?
കോഴിക്കോട് ടാഗോർ സെന്റിനറി ഹാൾ.
2016 ജനുവരി മാസം 22 വെള്ളിയാഴ്ച്ച സന്ധ്യയ്ക്ക്
മാതൃഭൂമി ഒരുക്കിയ ,
പ്രസിദ്ധ സംഗീതസംവിധായകൻ ജോൺസൺ മാസ്റ്ററുടെ
ഓർമ്മ പുസ്തകം
"പൊന്നുരുകും പൂക്കാലം"(രചന:കെ .കെ .വിനോദ് കുമാർ)
പ്രകാശനകർമ്മം സതുൻ അന്തിക്കാട് നിർവഹിച്ചു.
സത്യൻ അന്തിക്കാടിനെ കഥയെഴുത്ത് തുടങ്ങിയ കാലം
തൊട്ടെ അറിയാം
അതുകൊണ്ടു തന്നെ,
പരിപാടി തുടങ്ങും മുൻപേ സദസ്സിന്റെ മുൻ നിരയിൽ
ഇരിയ്ക്കുന്ന സത്യനെ ചെന്നു കണ്ട് സുഖാന്വേഷണം നടത്തി.
പ്രസംഗത്തിൽ,
താൻ സംവിധാനപ്പെടുത്തിയ ചലച്ചിത്രങ്ങളിലാണ്
ജോൺസൺ ഏറ്റവും
കൂടുതൽ സംഗീതസംവിധാനം നിർവഹിച്ചതെന്നും,
ജോൺസന് തൊഴിലിനോടുള്ള ആത്മാർത്ഥത-
പൂർണ്ണതയ്ക്ക് വേണ്ടി
ഈണവും,താളവും,വാക്കുകളും ഇഴയടുപ്പത്തോടെ ചിട്ടപ്പെടുത്താൻ പാതിരായല്ല,
എത്ര ദിനങ്ങൾ വേണമെങ്കിലും ചിലവഴിക്കാൻ മടിയില്ലെന്നും
സൂചിപ്പിച്ചു.
ചിന്തിച്ചു?
(ഇപ്പോഴത്തെ ,മലയാളം പുതുതലമുറ സംഗീത സംവിധാനക്കാരോ?)
ഇതൊക്കെ കേട്ടു കൊണ്ട് ജോൺസന്റെ ഭാര്യ റാണിയും ,മകളും.
പുസ്തകവും ,ഉപഹാരവും ഏറ്റുവാങ്ങിയെങ്കിലും,വിഷമം കൊണ്ടെന്നു തോന്നുന്നു മറുമൊഴി ഉണ്ടായില്ല.
പ്രിയ കൂട്ടുകാരന്റെ വേർപാടിൽ സത്യന്റെ വാക്കുകളിൽ തേങ്ങൽ.
കൈതപ്രവും,ഇതേ രീതിയിൽ തന്നെ സംസാരിച്ചു.
തുടർന്ന്,
പിതാവിന്റെ ദീപ്ത സ്മരണയിൽ ഷാനും,മറ്റ് ഗായകരും ജോൺസന്റെ ശിഷ്യൻ
രാജാമണിയുടെ നേതൃത്വത്തിൽ ഹൃദയഹാരിയായ ഗാനങ്ങൾ ആലപിച്ചു.
ഷാൻ, (29)
ഇന്നലെ (5-2-2016)വെള്ളിയാഴ്ച രാവിലെ
കോടമ്പാക്കത്തെ ഫ്ലാറ്റിൽ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്ന വാർത്ത ചാനലിൽ കണ്ടപ്പോൾ ,ഞെട്ടിപ്പോയി.
ആദ്യം,ജോൺസൺ.(2011)
പിന്നീട് ,മകൻ
ബൈക്ക് അപകടത്തിൽ പോയി(2012)
ഇപ്പോൾ,
ഇതാ...പ്രിയ പുത്രിയും.!
മരണം ,പല രീതിയിൽ എല്ലാവരുടെയും അരികിലെത്തുന്നു!.
മലയാളിക്ക്, അഭിനേത്രി കൽപ്പനയുടെ അന്ത്യവും വേദനാജനകമായിരുന്നു.
കാലം മായ്ക്കാത്ത മുറിവുകളില്ല!
എന്തായാലും ,റാണിക്ക് തീവ്രവേദന സഹിക്കാനുള്ള ശക്തി ലഭിക്കട്ടെ.
ജോൺസന്റെ കുടുംബത്തെ ഒരു നോക്ക് കണ്ട എനിക്ക് ഇത്ര വിഷമം വന്നെങ്കിൽ,
അവരെ അടുത്തു പരിചയമുള്ളവരുടെ സ്ഥിതി?
എന്ത് പ്രശ്നമുണ്ടായാലും,
ഷാൻ, അമ്മയെ തനിച്ചാക്കി ഈ ലോകത്തു നിന്ന് വിടചൊല്ലരുതായിരുന്നു.!
ആദരാഞ്ജലികൾ
കെ.എം.രാധ

No comments:
Post a Comment