Monday 9 September 2013

ചിത്രാകരന്മാരും,സരിജമാരും എത്രയൊക്കെ താഴ്ത്തികെട്ടിയാലും എം.ടിയിലെ ഭാവഗായകനായ എഴുത്തുകാരന്‍ കാലത്തെ അതിജീവിക്കും. ഇവര്‍  എത്ര കഥകള്‍,നോവലുകള്‍ എം.ടി യുടേത് വായിച്ച് അപഗ്രഥിച്ചിട്ടുണ്ട്.?കേള്‍ക്കട്ടെ.മുറുക്കം വന്ന തിരകഥകള്‍ പോലെ തന്നെ ഒരു കാലഘട്ടത്തിന്‍റെ സാമൂഹ്യ,സാംസ്കാരിക,വിപ്ലവ ചിന്തകള്‍ എം.ടി.കൃതികളില്‍ കാണാം.പഞ്ചാഗ്നി,ഓളവും തീരവും,നിര്‍മ്മാല്യം പോലെ തന്നെ അപ്പുവും,സേതുവും,വിമലയും നിലനില്‍ക്കും.പുതുതലമുറ അക്ഷരവിരോധികളാകാന്‍ കാരണം ഭരണകൂട ഭീകരത യും,ഒന്നും ഗ്രഹിച്ചില്ലെങ്കിലും,ജയം ഉറപ്പ് എന്ന വിദ്യാഭ്യാസവിചക്ഷണരുടെ വികലജ്ഞാനം,ദുര്‍ഗ്രഹരചനകള്‍.>ശരി.. ഒരു ചര്‍ച്ച സംഘടിപ്പിക്കാം....മലയാളം അക്ഷരം എഴുതാനറിയാത്ത ഒരു തലമുറ ഇവിടെ പിറന്നു കഴിഞ്ഞു.സാഹിത്യത്തില്‍ ഉത്തമം,മധ്യമം,അധമം ഇങ്ങനെ മൂന്നു വകുപ്പുണ്ടേ.ആരെഴുതുന്നു എന്നല്ല,എന്തെഴുതുന്നു എന്നാണു നാം മനസ്സിലാക്കേണ്ടത്.ഇപ്പോള്‍,കേരളത്തില്‍ സംഭവിക്കുന്നത് ജാതിമതവര്‍ഗ രാഷ്ട്രീയ വിഭജനത്തില്‍ ഉള്‍പ്പെടുന്ന കക്ഷികള്‍ക്ക് .. .> പുരസ്കാരങ്ങള്‍.. .>അട്ടഹസിച്ചാലും,മൃദുസ്വരത്തില്‍ ആലപിച്ചാലും,കുറഞ്ഞത് ഒരു അമ്പതു വര്‍ഷത്തേക്ക് അപ്പുറം പോകുന്ന രചനകള്‍ വേണമെങ്കില്‍ ,എഴുത്തുകാര്‍ അകക്കണ്ണ് തുറക്കുക തന്നേ വേണം.മലയാള സാഹിത്യം ,തനത് കലയെ തിരസ്കരിച്ച്,നിഴലിനെ പിന്തുടരുന്ന കാലത്തോളം,കേവുവള്ളത്തില്‍, തുഴ നഷ്ടപ്പെട്ട് നിലാവ് കാണുന്ന വള്ളക്കാരന്‍റെ ഗതിയായിരിക്കും


No comments:

Post a Comment