Monday 9 September 2013

മാസങ്ങള്‍ക്ക് മുന്‍പ്....വേദശാസ്ത്ര,പുരാണ ഇതിഹാസങ്ങള്‍,പൂജാവിധികള്‍,മന്ത്രങ്ങള്‍ യഥാവിധി മനനം ചെയ്ത് ഏത് ഹിന്ദുവിനും ...ആ വ്യക്തി ആദിവാസി തൊട്ട് ബ്രാഹ്മണര്‍ വരെ....പൂജാരിയാകാന്‍ അര്‍ഹതയുണ്ട് (സ്വകാര്യ വ്യക്തികള്‍ നിലനിര്‍ത്തുന്ന കുടുംബക്ഷേത്രങ്ങളെപ്പറ്റിഎഴുതാന്‍ വയ്യ.കാരണം നമ്മുടെ വീട്ടില്‍ ആര് വരണം,വേണ്ട എന്ന് തീരുമാനിക്കുന്നത് വ്യക്തികള്‍..>.ഞങ്ങള്‍ അവിടെയൊന്നും പോകാറില്ല )എന്ന് എഴുതി.എത്രയെത്ര കള്ളകമ്മട്ടങ്ങളാണ് ,കല്ലെറിഞ്ഞത്....സത്യസന്ധതയെ ചോദ്യം ചെയ്തത് /
ഇന്നും, ഹിന്ദു താഴ്ന്ന ജാതിക്കാരെ തെറ്റിദ്ധാരണകള്‍ പരത്തി,പല മോഹ വാഗ്ദാനങ്ങള്‍ നല്‍കി മതപരിവര്‍ത്തനം നടത്തുന്നത് വേദനയോടെ അറിഞ്ഞനുഭവിച്ചു .ഒടുവില്‍ അവര്‍ ,ഒന്നുമല്ലാത്ത രീതിയില്‍ ...പോയ ഇടങ്ങളില്‍ മൂന്നാം കിടക്കാരായി കഴിയുന്നതും കണ്ടു......
ആര്‍ക്കും ഏത് ജാതി മതത്തിലേക്കും ചേക്കേറാം....പക്ഷെ....എവിടെ ചെന്നാലും,അവഗണിക്കപ്പെടരുത്.ഈയിടെ ,ഒരു മുസ്ലീം പെണ്‍കുട്ടിയെ ഹിന്ദുവാക്കി ഉപ്രദ്രവിച്ച അധമനെ അമൃത ടി വിയില്‍ ''കഥയല്ലിത് ജീവിത''ത്തില്‍ കണ്ടു.മറിച്ചും ,ധാരാളം കാണുന്നു....കഷ്ടം...
വായിക്കൂ....തിരുവിതാകൂര്‍ ദേവസ്വംബോര്‍ഡ്‌ ക്ഷേത്രങ്ങളിലെ ആദ്യ അബ്രാഹ്മണതന്ത്രിയായി പറവൂര്‍ രാകേഷ്‌ നിയമിതനായി.രാകേഷിന് അഭിനന്ദനങ്ങള്‍
..

No comments:

Post a Comment