Thursday, 23 August 2018

2018 June ൽ എഴുതി.

2018 June ൽ എഴുതി.
മുൻ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് നെഹ്റു
വധം?
ജസ്റ്റീസ് കെ.ടി. തോമസിന്റെ സത്യമായ വിലയിരുത്തൽ വായിക്കു.
ഒപ്പം,NDA ഭരണത്തിൽ, ജനാധിപത്യ സംവിധാനം കൂടുതൽ കരുത്താർജ്ജിച്ചു വെന്ന അഭിപ്രായങ്ങൾ 100 %ശരി.
ഓർക്കുക?
2014 to10-08-2018 ആയിട്ടും, ഇന്നും NDA കൊണ്ടുവരുന്ന ഏതു ബില്ലും ban tripple തലാഖ്, കശ്‌മീർ പണ്ഡിറ്റ് പുനരധിവാസം,40 ലക്ഷം അനധികൃത കുടിയേറ്റ ബംഗ്ലാദേശികളെ തിരിച്ചയക്കൽ എതിർത്തു തോല്പിക്കുകയെന്ന കോണ്ഗ്രസ്, ഇടതു ,പ്രതിപക്ഷ കക്ഷികളുടെ ദുഷ്ടലാക്ക് ഇന്ത്യൻ ജനത തോല്പിക്കുക
മറുപടി :
46 ലക്ഷം രാജീവ് വധ പ്രതികളിൽ നിന്ന്
അന്വേഷണോദ്യോഗസ്ഥർക്കു ലഭിച്ചെങ്കിൽ,
L T T E മാത്രമല്ല,ഇന്ത്യയിൽ ഉള്ളവർക്ക് ചന്ദ്രസ്വാമിയെങ്കിൽ അയാൾക്ക്, അയാളെ ചട്ടം കെട്ടിയവർക്ക് , പങ്കുണ്ട്.എന്നിട്ടെന്തേ,ഭർത്താവിനെ കൊന്നതിന് പിന്നിലുള്ള ഗൂഢാലോചനക്കാരെ ഇന്ത്യ 10 വർഷം തുടർച്ചയായി U P A ഭരിച്ചിട്ടും,മുൻ കോണ്ഗ്രസ് പ്രസിഡന്റ് , സോണിയ മാഡം അന്വേഷിക്കാതിരുന്നത്?
കെ. എം. രാധ
......
"രാജ്യത്ത് ജനാധിപത്യം തകര്‍ന്നുവെന്നത് മാധ്യമസൃഷ്ടി മാത്രം. ജനാധിപത്യം കുറച്ചു കൂടി ശക്തമാവുകയാണ് ഉണ്ടായത്" : ജസ്റ്റിസ് കെ.ടി തോമസ്
രാജ്യത്ത് ജനാധിപത്യം തകര്‍ന്നുവെന്ന പ്രചരണം മാധ്യമസൃഷ്ടിയാണെന്ന് ജസ്റ്റിസ് കെ.ടി ജോസഫ്. ജനാധിപത്യം തകരുകയല്ലല്ലോ. കുറച്ചുകൂടി സുശക്തമാകുകയല്ലേ ചെയ്തതെന്നും അദ്ദേഹം ചോദിച്ചു. "മുന്നണി ഭരണത്തെക്കാള്‍ എപ്പോഴും നല്ലത് ഏകകക്ഷി ഭരണമല്ലേ.
മുന്നണികള്‍ വരുമ്പോഴാണ് പല ബലഹീനതകളും ഉണ്ടാവുന്നത്. പലതിനകത്തും വീണുകൊടുക്കേണ്ടിവരുന്നത്. മുന്നണിയേക്കാള്‍ ഒറ്റ കക്ഷിക്ക് സ്വന്തമായി ഭൂരിപക്ഷം ലഭിക്കുന്നതാണ് നല്ലത്. സുശക്തമായ സര്‍ക്കാരാണ് എല്ലാക്കാലത്തും നല്ലതെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെ.ടി തോമസിന്റെ വാക്കുകള്‍.
രാജീവ് വധക്കേസില്‍ കൂടുതല്‍ അന്വേഷണം വേണ്ടിയിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഉദാഹരണത്തിന് പ്രതികളെ പിടികൂടുമ്പോള്‍ അവരുടെ കയ്യില്‍നിന്ന് 46 ലക്ഷം രൂപ കിട്ടി. ഞാന്‍ ചോദിച്ചു: അത് ശ്രീലങ്കന്‍ കറന്‍സിയല്ലല്ലോ, ഇന്ത്യന്‍ കറന്‍സിയല്ലേ. ഒരു ലക്ഷമൊക്കേയുള്ളൂവെങ്കില്‍ കാര്യമാക്കില്ലായിരുന്നു. 46 ലക്ഷം വരണമെങ്കില്‍ ഒരു ‘ഇന്ത്യന്‍ സോഴ്സ്’ വേണ്ടേ. നിങ്ങളന്വേഷിച്ചിട്ടുണ്ടോ? നാളെ ഉത്തരം പറയാമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അഫ്താഫ് അഹമ്മദ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥന്റെ മേധാവിയും ഉണ്ടായിരുന്നു കൂടെ. രണ്ടുപേരുംകൂടി പിറ്റേദിവസം വന്നുപറഞ്ഞു: ക്ഷമിക്കണം, അന്വേഷിക്കാന്‍ സാധിച്ചില്ല.- കെ.ടി തോമസ് പറഞ്ഞു.
ഒരു പ്രതി ഇറങ്ങിവന്ന സമയത്ത് ‘ദ വീക്ക്’ വാരികയുടെ പ്രതിനിധിയോടു പറഞ്ഞു, പണം തരുന്നതുമുഴുവന്‍ ചന്ദ്രസ്വാമിയാണെന്ന്. ആരും അന്വേഷിക്കാന്‍ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിം കോടതി കൊളീജിയത്തില്‍ ഒരു പ്രശ്നവുമില്ല. പത്രക്കാരുണ്ടാക്കുന്ന പ്രശ്നമേയുള്ളൂ. ഉദാഹരണത്തിന് കൊളീജിയം ശുപാര്‍ശ ചെയ്യുന്നയാളുകളില്‍ സര്‍ക്കാരിന് വിയോജിക്കാന്‍ അവകാശമുണ്ടെന്ന് കൊളീജിയം സൃഷ്ടിച്ച വിധിന്യായത്തില്‍ പറയുന്നുണ്ട്… അഞ്ചുപേരുടെവരെ അയയ്ക്കുന്നത് കേന്ദ്രസര്‍ക്കാരിന് തിരിച്ചയയ്ക്കാം എന്നുള്ളത് ആ വിധിന്യായത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ അത് പുനഃപരിശോധിച്ച് തിരിച്ചയച്ചാല്‍ ബാധകമാണ്. തിരിച്ചയയ്ക്കാനുള്ള അവകാശം വിധിന്യായത്തില്‍ പറയുമ്പോള്‍, അത് അയയ്ക്കാനേ പാടില്ലെന്നു പറയുന്നത് തെറ്റല്ലേ എന്നും അദ്ദേഹം ചോദിക്കുന്നു.

No comments:

Post a Comment