Thursday 23 August 2018

പ്രചണ്ഡ പ്രളയ കാലം

പ്രചണ്ഡ പ്രളയ കാലം
1961 ൽ ഓർക്കാപ്പുറത്ത് 9 വയസ്സുള്ളപ്പോൾ എന്നു തോന്നുന്നു, പേമാരി വന്നു. 
കിഴക്കേമഠത്തിലെ മുറ്റത്തേക്ക് ഇരച്ചു പാഞ്ഞെത്തിയ മലവെള്ളപ്പാച്ചിലിൽ വളർത്തു തത്തയുടെ ജഡം ഒഴുകിപ്പോകുന്നത് കണ്ട് വിഷമത്തോടെ ഉമ്മറത്തെ തൂണും ചാരി നിന്നതും,
ബന്ധുക്കൾ
' രാത്രിയോടെ വീട്ടിനുള്ളിലേക്ക് വെള്ളം കയറുമെന്നും, അത്യാവശ്യ സാധനങ്ങളെടുത്ത്‌ അവരുടെ വാസസ്ഥാനങ്ങളിലേക്ക്,വരണമെന്നാവശ്യപ്പെട്ട'തും ഉടൻ,
" കാവിലമ്മേ, ഭഗവതീ രക്ഷിക്കണേ,ചതിക്കല്ലേ" എന്ന് കൈകൂപ്പി മുത്തശ്ശിയും, അമ്മയും ഉച്ചത്തിൽ പറഞ്ഞതും,
പിറ്റേന്ന് രാവിലെ നോക്കുമ്പോൾ മുറ്റത്തെ വെള്ളമാകെ ഇറങ്ങിപ്പോയതും, വീട്ടുകാർ കാവിലമ്മ കാത്തു രക്ഷിച്ചെന്ന് ആശ്വസിച്ചതും ഓർമ്മയിതൾ നിവർത്തി കാണുന്നു.
ഇപ്പോൾ, കേരളത്തിൽ സംഭവിച്ച അതിവർഷം കൊണ്ടുണ്ടായ ദുരിതങ്ങൾ ,പ്രകൃതിയെ ക്രൂരമായി വെട്ടി മുറിച്ചു പരിക്കേൽപ്പിച്ചതു കൊണ്ടെന്ന് വിശ്വസിക്കുന്നു.
മനുഷ്യർ, ഇനിയും പരിസ്ഥിതിയെ പരീക്ഷിക്കരുത്.
പ്രകൃതിയെ, സംരക്ഷിക്കു.
കെ. എം. രാധ

No comments:

Post a Comment