Friday 3 January 2014

ബിജെപി ക്രിയാത്മക പ്രതിപക്ഷമാവുക...
ഡല്‍ഹി നിവാസികള്‍ക്ക് ആശ്വാസമേകുന്ന പ്രവര്‍ത്തനങ്ങള്‍ക്ക്,ആം ആദ്മി തുടക്കംകുറിച്ചത് ,സര്‍വാത്മനാ സ്വീകരിക്കാനുള്ള ആര്‍ജ്ജവം ,മുഖ്യ പ്രതിപക്ഷ മായ ബിജെപിയില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നു.
കെജ്രുവാള്‍ കോമണ്‍വെല്‍ത്ത് അഴിമതി, തിരഞ്ഞെടുപ്പ് പത്രികയില്‍ എഴുതിയ മറ്റു കാര്യങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുന്നുണ്ടോ എന്ന് നോക്കാനുള്ള ഉത്തരവാദിത്വം ബിജെപിക്കുണ്ട്.
അനാവശ്യ വിവാദങ്ങള്‍ ജനം വെറുക്കുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി തമ്മില്‍ തല്ലും,സ്പര്‍ദ്ധയും, വാക്കേറ്റവും, കൊണ്ട് മുഖരിതമായ ലോകസഭ-രാജ്യസഭ,
കൂറുമാറ്റം ,പണം വാരിയെറിയല്‍ തൊഴിലാക്കിയ ഭരണ-പ്രതിപക്ഷങ്ങളെയാണ് ഇന്ത്യന്‍ ജനത കണ്ടത്.
അടുത്ത ലോക്സഭയില്‍ വരുന്ന അംഗങ്ങള്‍ , ജനാധിപത്യത്തിന്‍റെ മുഖമുദ്രയായ അന്തസ്സ് പാലിച്ച്,ജനങ്ങളുടെ നീറും പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെങ്കില്‍...
ആശംസകള്‍.
കെ.എം.രാധ

No comments:

Post a Comment