Sunday 13 July 2014

പുഴുവരിക്കും അനാഥ -വൃദ്ധജന്മങ്ങള്‍ തെരുവില്‍ കിടക്കുമ്പോള്‍,തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് കോടികള്‍ മുടക്കി ചാനല്‍ തുടങ്ങുന്നു.
എന്തിന്?ആര്‍ക്കുവേണ്ടിയാണ്?
ഹിന്ദുക്കളെ തോല്പ്പിക്കാനോ?
Narayana Kurup ന്‍റെ അഭിപ്രായം വായിക്കുക
കേരളത്തില്‍ നിന്നും ഈ കപട മതേതര വാദികളെ ഭരണത്തില്‍ നിന്ന് താഴെയിറക്കുന്നതുവരെ ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും. ദേവസ്വം ബോര്‍ഡില്‍ ഇന്നത്തെ
സ്ഥിതിവിശേഷത്തിനു മാറ്റം വരണമെങ്കില്‍ അമ്പലങ്ങളുടെ പൂര്‍ണ അധികാരം ഹിന്ദുക്കളില്‍ നിക്ഷിപ്തമായിരിക്കണം.
അതിനു ആദ്യം ചെയ്യേണ്ടത് ഇടതു വലതു കപടമാതെതരക്കാരെ ഭരണല്‍നിന്നും മാറ്റിനിര്‍ത്തുന്നു.
Reghu Pandalam അഭിപ്രായപ്പെടുന്നു
Dr. Subramanian Swamy പറഞ്ഞതാണ് ശരി , ഇതിനെല്ലാം ഉത്തരവാദി നമ്മള്‍ തന്നെ ആണ് . കര്‍മ്മവും മറന്നു ഗാഢീവം കളഞ്ഞ് യുദ്ധ ഭൂമിയില്‍ തലയ്ക്കു കൈയും കൊടുത്തിരുന്ന അര്‍ജുനന്‍റെ അവസ്ഥയാണ് ഇന്ന്ഹിന്ദുക്കള്‍ക്ക് .
എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയില്ല . ഒരുതരം confusion. ആരെങ്കിലും പറഞ്ഞാല്‍ മാത്രം പ്രവര്‍ത്തിക്കും .
അതുവരെ മനുഷ്യനു മനസിലാകാത്ത, രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന കമ്മ്യൂണിസ്റ്റ്‌ സിദ്ധാന്തങ്ങളും, സ്വാതന്ത്ര്യം നേടിത്തന്നത് കോണ്‍ഗ്രസ്‌ കാരാ യെന്ന മിഥ്യാധാരണയും
(നമ്മുടെ കമ്മ്യൂണിസ്റ്റ്‌ ചരിത്രകാരന്മാര്‍ക്ക് നന്ദി )
അവരെ അങ്ങനെ ഇരുത്തും -
മണ്ണൊലിച്ചു പോകുന്നതുവരെ .
ദൈവം എന്ന ഒരു സാധനമേ ഇല്ല എന്ന് പറഞ്ഞു നടന്നവര്‍ ദേവസ്വംബോര്‍ഡ് ഉണ്ടാക്കാനും അതിനു ഒരു കമ്മീഷന്‍ ഉണ്ടാക്കാനും തുടര്‍ന്ന് കേരളത്തിലെ ക്ഷേതങ്ങളെ അതില്‍ ലയിപ്പിക്കാന്‍ കാണിച്ച അടവുകളും ഉത്സാഹവും audit ചെയ്താല്‍ അവരുടെ ലക്‌ഷ്യം മനസിലാകും.
വിശ്വാസം ഇല്ലാതാക്കുക അതുവഴി മറ്റു മതങ്ങളിലേക്ക് ചേക്കേറുക . ഇതൊക്കെ അന്നു കണ്ടുകൊണ്ടുന്നിന്ന ഹിന്ദുക്കളും ഇതിനൊക്കെ ചുക്കാന്‍ പിടിച്ച ഉന്നതകുലജാതരായ ഹിന്ദു കമ്മ്യൂണിസ്റ്റ്‌ കളും ഉത്തരവാദികള്‍ തന്നെ .
ക്ഷേത്രം ഹിന്ദുക്കളുടെത് തന്നെയാണ് . അതവര്‍ക്ക് വിട്ടുകൊടുക്കണം . മന്ത്രിയും കമ്മീഷനും ഒന്നും വേണ്ട . NSS പോലെ ഒരു സ്വയംഭരണ unit മതിയാകും.
. 2.Reghu Pandalam

No comments:

Post a Comment