Saturday 19 July 2014

Dr.Sumesh Nairഎഴുതിയത് വായിക്കുക
 വാർത്ത‍ വായിക്കേണ്ടവർ , മതേതരത്വ ചകാക്കളും, ആങ്ങളമാരുടെ സ്വന്തം ,മലയാളി നഴ്സു പെങ്ങള്മാരും ഇന്ന് ഇസ്രയേലിനെതിരെ കൊടി പിടിക്കുന്ന കുറെ അലവലാതി പാർട്ടികളും ...
 ഇറാഖിലെ ക്രിസ്ത്യാനികള്‍ക്ക് ഐസിസിന്റെ ഭീഷണി. ഇസ്ലാം മതം സ്വീകരിച്ച്, മതനികുതി നല്‍കിയില്ലെങ്കില്‍ മരിക്കാന്‍ തയ്യാറായിക്കൊള്ളാനാണ് വടക്കന്‍ ഇറാഖിലെ ക്രിസ്ത്യന്‍ സമൂഹത്തിന് ഐസിസ് അന്ത്യശാസനം നല്‍കിയിരിക്കുന്നത്.            ശനിയാഴ്ചവരെയാണ് ക്രിസ്ത്യന്‍ സമൂഹത്തിന് ഐസിസ് സമയം നല്‍കിയിരിക്കുന്നതെന്നാണ് വാര്‍ത്ത. ഐസിസിന്റെ ഖിലാഫത് ഭരണത്തിന് കീഴില്‍ ക്രിസ്ത്യാനികള്‍ക്ക് ജീവിക്കണമെങ്കില്‍ തങ്ങള്‍ പറയുന്നത് കേള്‍ക്കണം എന്നാണ് ഐസിസ് പറയുന്നത്. മൂന്ന് സാധ്യതകളാണ് ക്രിസ്ത്യാനികള്‍ക്ക് ഐസിസ് മുന്നോട്ട് വച്ചിട്ടുള്ളത്. 
ഒന്നുകില്‍ മതം മാറി ഇസ്ലാമാവുക. അല്ലെങ്കില്‍ ധിമ്മ ഉടമ്പടി പ്രകാരം മതനികുതി നല്‍കുക. 
അതും അല്ലെങ്കില്‍ മരിക്കാന്‍ തയ്യാറാവുക. ഇസ്ലാമിക ആധിപത്യത്തിന് കീഴില്‍ അമുസ്ലീങ്ങളെ താമസിക്കാന്‍ അനുവദിക്കുന്ന രീതിയെയാണ് ധിമ്മ എന്ന് വിളിക്കുന്നത്. ഇതിനായി നല്‍കുന്ന നികുതിയാണ് ജിസ്യ. ഏഴാം നൂറ്റാണ്ടുമുതല്‍ ഈ സമ്പ്രദായം   നിലനിന്നിരുന്നു. 
പിന്നീട് ഓട്ടോമന്‍ തുര്‍ക്കികള്‍ നാമവശേഷമായതോടെ ധിമ്മയും അവസാനിച്ചു. ഇറാഖിലെ സ്ഥിതിഗതികള്‍ വീണ്ടും വഷളാകും എന്നതിന്റെ സൂചനകളാണ് ഇത് നല്‍കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഐസിസിന്റെ പ്രഖ്യാപനം പള്ളികളില്‍ വായിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. 
സമയപരിധി അവസാനിച്ചുകഴിഞ്ഞാല്‍ ക്രിസ്ത്യാനികളുമായി ഒരു സന്ധിഭാഷണത്തിനും ഉണ്ടാവില്ലെന്ന് പുതിയ ഖലിഫ അബൂബക്കര്‍ അല്‍ ബാഗ്ദാദി വ്യക്തമാക്കിയിട്ടുണ്ടത്രെ. 

No comments:

Post a Comment