Thursday 31 July 2014

കേരളം സാംസ്കാരിക അപചയത്തില്‍.!.
കോഴിക്കോട് ജില്ലാ ലൈബ്രറിയോട് ചേര്‍ന്ന ഇരുട്ട് മുറിയില്‍ പ്രശസ്ത സാഹിത്യകാരന്‍ പി.സി.കുട്ടികൃഷ്ണന്‍ എന്ന ഉറൂബിന്‍റെ സാഹിത്യ രചനകള്‍ മഴയില്‍ കുതിര്‍ന്നു നശിക്കുന്നു..
മുന്‍ മുഖ്യമന്ത്രി സി.അച്യുതമേനോന്‍റെ കാലം മുതല്‍ ഇന്ന് വരെയുള്ള എല്ലാ മന്ത്രിസഭകളുടെയും സ്മാരക വാഗ്ദാനങ്ങളുടെ സാക്ഷിപത്രമായി കണ്ണടയും ,പേനയും,ലഭിച്ച പുരസ്കാരങ്ങളും ജീര്‍ണ്ണിക്കുന്നു.
കഷ്ടം! എഴുത്തുകാര്‍, ജീവിച്ചിരിക്കുമ്പോള്‍,ആര്‍ഭാടങ്ങളോടെ കൊണ്ടാടപ്പെട്ട അതേ സമൂഹവും,ഭരണാധികാരികളും തന്നെയാണ്,കാലശേഷം,അവഗണനയും,അനാസ്ഥയും നല്‍കി ഇകഴ്ത്തുന്നതും.
മാധവിക്കുട്ടിയുടെ മരണം ആഘോഷിച്ചവര്‍ തന്നെ, എഴുത്തുകാരി സ്ഥലം നല്‍കിയിട്ട് പോലും,അവിടെ ഒരു ലൈബ്രറി പണിയാന്‍ പോലും തയാറായില്ല.
ശില്പ നഗരത്തില്‍,പൂര്‍ണ്ണതയുള്ള ശില്പങ്ങളില്ല. കടപ്പുറത്ത് കുറെ വലിയ കരിങ്കല്ല് ചെത്തി ഉരുട്ടി വെച്ചിരിക്കുന്നു.
അവ,അത്യന്താധുനിക ശില്പ കലയുടെ മകുടോദാഹരണമായി പരിലസിക്കുന്നു.
ഇക്കൂട്ടരോട് ഒരപേക്ഷ മാത്രം .....
കോഴിക്കോട് ആകാശവാണിയില്‍ ഉദ്യോഗസ്ഥരായിരുന്ന എന്‍.എന്‍. കക്കാട്, കെ.രാഘവന്‍ മാസ്റ്റര്‍,ഉറൂബിന്‍റെ പൂര്‍ണ്ണകായ പ്രതിമകള്‍,ശില്‍പ്പ ഭംഗി ഒട്ടും ചോരാതെ, കടല്‍ക്കാറ്റിന്റെ തലോടലേറ്റു കൊണ്ട്, അനന്തത നീലിമയിലേക്ക്, അപാരതയിലേക്ക് കണ്ണയച്ചുകൊണ്ട് നില്‍ക്കുന്ന കരിങ്കല്‍ പ്രതിമകള്‍ സ്ഥാപിക്കേണ്ടത്,അതിനായി ഭരണകൂടത്തെ ആര്‍ ഓര്‍മ്മിപ്പിക്കും?
കെ.എം.രാധ

No comments:

Post a Comment