Wednesday 2 July 2014

കഥ
ഡോക്ടര്‍ വളരെ തിരക്കിലാണ്
കെ.എം.രാധ
സര്‍ക്കാര്‍ ആശുപത്രി...
പനി,ചുമ ,ജലദോഷം,തൊണ്ട വേദനയ്ക്ക് ചികിത്സ തേടാന്‍ ധാരാളം ആളുകള്‍ നില്പ്പുണ്ട്
-ഏറെയും സ്ത്രീകള്‍, വൃദ്ധര്‍,കുഞ്ഞുങ്ങള്‍.
തുമ്മല്‍,ചുമ,കരച്ചില്‍,.
. അന്തരീക്ഷം ബഹളമയം.
ഇരിപ്പിടങ്ങള്‍ നിറഞ്ഞു.
പിന്നീട്,വന്നവര്‍ നിന്നു.
ചിലര്‍,നിലത്ത് ഇരുന്നു.
പെട്ടെന്ന്, ചെറുപ്പക്കാരന്‍ സുന്ദരന്‍ ഡോക്ടര്‍,ചികിത്സാമുറിയിലെത്തി. .
തുടുത്തു ചുവന്ന ആപ്പിള്‍ കവിള്‍ത്തടം.
മുകളിലേക്ക് ചീകി വെച്ച മുടി.
കണ്ടാല്‍ ഏതോ ധനിക സന്തതിയെന്ന് തോന്നും.
ചില വാക്കുകള്‍ അവര്‍ക്കിടയില്‍ പറന്നെത്തി.
'മിടുക്കന്‍.പിഎസ് സി പരീക്ഷേല്,ഒന്നാമന്‍.ആ മുഖം ഒന്ന് കണ്ടാല്‍ മതി,രോഗം പറപറക്കും.
പിന്നെ,കുറഞ്ഞ മരുന്നേ ,എഴുതു.ഒറ്റത്തവണ,കഴിച്ചാല്‍ മതി.
പെട്ടെന്ന് ,ആശ്വാസം കിട്ടും.''
|ഓരോ രോഗിയും പരിശോധന കഴിഞ്ഞെത്തുമ്പോഴേക്കും,മണിക്കൂറുകള്‍ കഴിഞ്ഞു.
ഒന്ന് തൊട്ടാല്‍,വീഴുന്ന മെല്ലിച്ച പുരുഷനൊപ്പം വന്ന, സ്ത്രീ പിച്ചിപ്പറിഞ്ഞ മുഖഭാവത്തോടെ, ഉച്ചത്തില്‍ ചോദിച്ചു.
''അയാള്,അവിടെ എന്തെടുക്കുവാ?.ഈ മനുഷ്യന്‍ ഈശോയേ.,ഇപ്പോള്‍,തല കറങ്ങി വീഴുമല്ലോ'' '
അവരുടെ അടുക്കലേക്ക് നടന്നു വന്ന പാറാവുകാരന്‍ ...
'തള്ളേ,മിണ്ടാതിരുന്നോ.നമ്പറനുസരിച്ച് വിളിക്കും.''
സമയം വൈകും തോറും,അസുഖക്കാരും,ബന്ധു-മിത്രങ്ങളും മുറുമുറുത്ത്.പിരാകി,
ഒടുവില്‍, ''ക്ഷമയുടെ നെല്ലിപ്പലക'യില്‍ നിന്ന് ചാടി എഴുനേറ്റു.
അവരെല്ലാം,ഡോക്ടറുടെ മുറിയിലേക്ക് തള്ളിക്കയറി.
എവിടുന്നോ,ചില ശബ്ദങ്ങള്‍ കുതിച്ചെത്തി.
'ആ വിവരമില്ലാത്ത ഡോക്ടറെ ,മരത്തില്‍ വരിഞ്ഞു കെട്ടിയിട്ട് തല്ലണം.ഇടത് കാലിന്‍റെ ശസ്ത്രക്രിയ,വലത് മുട്ടിന്!.മരുന്ന് മാറി കൊടുത്ത്,രണ്ടെണ്ണം പരലോകത്ത്!.നാല് പ്രാവശ്യം സസ്പെന്‍ഷന്‍.''
രംഗം,നിശ്ശബ്ദം.
''അടുത്തത്,പിരിച്ചുവിടല്‍!.അത്,ഒഴിവാക്കാന്‍,അയാള്,ഓരോ രോഗിയെ പരിശോധിച്ച ശേഷം,എന്ത് മരുന്ന് കൊടുക്കണമെന്ന്,പുസ്തകം നോക്കി കണ്ടുപിടിക്കുകയാണ്.അതാണ്‌,വൈകുന്നത്,'
വാര്‍ത്തകള്‍ ശരിയെന്ന് വിശ്വസിച്ചതാകാം,നിമിഷങ്ങള്‍ക്കകം,ചികിത്സകന്‍റെ മുറിയ്ക്ക് മുന്‍പില്‍ ആരുമില്ല.
അല്‍പ്പ നിമിഷങ്ങള്‍ ,കഴിഞ്ഞ ശേഷം,പുസ്തകം വായിച്ചു കാണാതെ പഠിക്കാന്‍ ശീലിച്ച്, പരാജയപ്പെടുന്ന ഡോക്ടറുടെ അടുക്കല്‍, ഒരാള്‍ എത്തി.
'ചികിത്സയ്ക്ക് വന്നവരെല്ലാം,സാറിന്റെ നല്ല രീതി മനസ്സിലാക്കി സ്ഥലം വിട്ടു.എനിക്ക് സാറിന്റെ മരുന്ന് മതി.കാരണം.....'
പെട്ടെന്ന്,അയാള്‍,പോക്കറ്റില്‍ത്തിരുകിയ കത്തിയെടുത്ത് ഡോക്ടറുടെ നെഞ്ചില്‍ കുത്തി.
ഉച്ചത്തിലുള്ള നിലവിളി കേട്ട് വന്നവര്‍,അയാളെ പിടിച്ചു മാറ്റി.
ചോരയില്‍ കുതിര്‍ന്ന,ദേഹം അടിയന്തിര ശസ്ത്രക്രിയയ്ക്ക് മാറ്റുമ്പോള്‍,ബലമുള്ള കൈക്കരുത്തില്‍ ,പിടയുന്ന അജ്ഞാതന്‍ ഉറക്കെ വിളിച്ചു പറയുന്നുണ്ടായിരുന്നു.
''വിടില്ല.ഓനെ ഞാന്‍ കൊല്ലും.ന്‍റെ മോന്‍റെ കാലിലെ മുഴയെടുക്കുന്നതിന് പകരം,ജനനേന്ദ്രിയം മുറിച്ച് മാറ്റിയ,....നെ,ഫൂ...'
അയാളുടെ അരിശത്തില്‍ കലര്‍ന്ന വിതുമ്പലിനിടയില്‍, ആശുപതി ജീവനക്കാര്‍ പൊട്ടിച്ചിരിച്ചു.
അവര്‍ പരസ്പരം പതുക്കെപ്പതുക്കെ ഒരു തീരുമാനത്തിലെത്തി.
അജ്ഞാതന്‍,മാനസിക ചികിത്സാകേന്ദ്രത്തിലെത്തിയിട്ട്,മാസങ്ങള്‍ ഏറെയായി.
അയാളെ തേടിയെത്താന്‍ ആരുമില്ല.
ഭാര്യ,നേരത്തെ പോയി.
മകന്‍,മുറിച്ച അവയവത്തില്‍,പഴുപ്പ് കേറി,പിന്നീടും...

Photo: കഥ 

No comments:

Post a Comment