Sunday, 6 April 2014

ജയ്ഹിന്ദ്‌ ചാനല്‍.രാഷ്ട്രഭക്തിഗാനങ്ങള്‍ ആലപിക്കുന്നു! ഹാഹാ!
കേരള മുഖ്യമന്ത്രിയോട് ചില സംശയങ്ങള്‍?
രാഷ്ട്ര സുരക്ഷ,ബിജെപിയുടെ മാത്രം ഉത്തരവാദിത്വമാണോ? 
കേരളത്തിലെ,പക്ഷപാതികളായ പത്രങ്ങളും,ചാനലുകളും യുഡിഎഫ്-എല്‍ഡിഎഫ് വിജയ ഗാഥകള്‍ പാടി,ബിജെപിയെ താറടി ക്കുന്നു.
എന്തിന്‍റെ ഉപകാര സ്മരണ നിലനിര്‍ത്താന്‍?
ഇന്ത്യന്‍ സൈനികരുടെ തലയറുത്ത് ശത്രുക്കള്‍ മൂന്നു തവണ കൊണ്ടുപോയപ്പോള്‍,കേരളത്തിലെ രാഷ്ട്രപ്രേമി മുഖ്യമന്ത്രി ,മന്ത്രിസഭയിലെ ,ന്യൂനപക്ഷക്കാരെ പേടിച്ച്,എതിര്‍പ്പ് പോകട്ടെ,അവര്‍ക്ക് വേണ്ടി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ പോലും തയാറായില്ല.
പാകിസ്ഥാനില്‍,കൃസ്ത്യന്‍ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെനടത്തി,പോളിയോ മരുന്നുകള്‍ കൊടുക്കാന്‍ പോയ കന്യാസ്ത്രീകളെ (എന്തിനു പോയി?അര്‍ഹിക്കുന്നവര്‍ക്കെ ,സഹായം നല്‍കാവൂ) താലിബാന്‍ വെടിവെച്ചുകൊന്നു.
ഇതൊന്നും,ഉമ്മന്‍‌ചാണ്ടി സര്‍ക്കാരിന് പ്രശ്നമല്ല.
ഇതിനെതിരെ,കേരളത്തില്‍ നിന്ന് ശബ്ദം ഉയര്‍ന്നു വന്നത്, കുറച്ചു വിരമിച്ച പട്ടാളക്കാര്‍ പ്രതിഷേധ ജാഥകള്‍ സംഘടിപ്പിച്ചു കൊണ്ടാണ് (എന്‍റെ ഭര്‍ത്താവ്, മുന്‍ സൈനികന്‍),
മാത്രമല്ല, കേരളത്തില്‍ ,അങ്ങോളമിങ്ങോളം ബിജെപിയും, നേതാവ് വി.മുരളീധരനും മാത്രമാണ്,അതിര്‍ത്തിയിലെ തലയറുത്തതിനും,പാകിസ്ഥാനില്‍ ന്യൂനപക്ഷ ധ്വംസനത്തിനും എതിരെ ,ശക്തമായി പ്രതിഷേധിച്ചത്.
സര്‍ക്കാര്‍, എന്തുകൊണ്ട് ഈയിടെ സ്വര്‍ണ്ണ കടത്ത് നടത്തിയ ആകാശ സുന്ദരികള്‍ക്ക് ,ഒളിച്ചോടാന്‍ സഹായിച്ചവരെ സംരക്ഷിക്കുന്നു.?
കേരളത്തിലെ,അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം,ഇവിടെ യുഡിഎഫ് സര്‍ക്കാരിന്റെ കീഴില്‍, ഭൂരിപക്ഷത്തെ കുരുതി കൊടുത്തുകൊണ്ട്,.എന്തും..നടക്കുമെന്ന്!.
എസ്എന്‍ ഡിപി നേതൃത്വം,ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസിനെ പിന്തുണയ്ക്കും!
.ദളിതന്‍ മോഡിയെ സഹായിക്കാന്‍,തിരുവനന്തപുരത്ത് എങ്കിലും,ഒ.രാജഗോപാലിനെ സഹായിക്കും എന്ന് പറയാനുള്ള ആര്‍ജ്ജവം(ജയം,തോല്‍വി പ്രശ്നമല്ല),മോഡി പങ്കെടുത്ത സമ്മേളന വേദിയില്‍ ഉണ്ടായിരുന്ന ശ്രീ.വെള്ളാപ്പള്ളി എന്തുകൊണ്ട് പ്രദര്‍ശിപ്പിക്കുന്നില്ല?.
വെള്ളാപ്പള്ളി (കണ്ടിട്ടില്ല)യ്ക്ക് ആരെയും പേടിക്കേണ്ട കാര്യമില്ല.
വെള്ളാപ്പള്ളി,ഇന്ത്യയുള്‍പ്പെടെയുള്ള കേരളത്തില്‍ ജനാധിപത്യമാണുള്ളത്‌.
അന്ന്,മോഡിയുടെ സമ്മേളനത്തില്‍ പങ്കെടുത്തതിന് ,താങ്കള്‍ക്ക് എതിരെ വന്ന എതിര്‍പ്പ്,ശക്തമായി നേരിട്ട അതേ തന്റേടം,ഒ.രാജഗോപാല്‍ എന്ന 'clean image'ഉള്ള,മനുഷ്യസ്നേഹിയുടെ കാര്യത്തില്‍ .സ്വീകരിക്കണമെന്ന്,അപേക്ഷയോടെ......
കെ.എം.രാധ

No comments:

Post a Comment