Wednesday, 2 April 2014

ഇന്ത്യ ,ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയ പാര്‍ട്ടി ബിജെപി ഭരിച്ചാല്‍ ഒരു കുഴപ്പവും വരില്ല.
1പക്ഷേ...അവര്‍, മന്‍മോഹന്‍സിംഗ് ഇന്ത്യക്കാര്‍ക്ക് വാക്ക് തന്ന് പാലിക്കാത്ത സ്വിസ്സ് ബാങ്ക് പണം എന്ത് വിലകൊടുത്തും തിരിച്ചു കൊണ്ടുവരണം.
2കോര്‍പ്പറേറ്റുകള്‍ക്ക് കൊടുക്കും നികുതിയിളവ് ഒരു ലക്ഷം കോടി പിന്‍വലിക്കണം.അവര്‍ക്ക് അവരുടെ പ്രൊഡക്ട് വിറ്റു ലാഭമുണ്ടാക്കാനറിയാം,സര്‍ക്കാര്‍,അവരെ പത്ത് പൈസ കൊടുത്ത് താങ്ങി നിര്‍ത്തേണ്ട.കാര്യമില്ല.
3പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണകമ്പനികള്‍ ഏറ്റെടുക്കണം.
4മൂല്യമുള്ള വിദ്യാഭ്യാസം,ബുദ്ധിയുള്ള തലച്ചോറുകള്‍ ശരിക്കും ശാസ്ത്ര വിഷയങ്ങള്‍ക്ക്‌ ഉപയോഗിക്കാന്‍ അവസരം കൊടുക്കുക.
5ഇന്ത്യയിലെ രാജ്യസ്നേഹികള്‍ ,ശത്രു രാജ്യങ്ങളുമായി കൈകോര്‍ത്ത്, തീവ്രവാദം,വ്യാജ നോട്ടുകള്‍ ലോബി,കള്ളപ്പൊന്ന് രാജ്യം നശിപ്പിക്കാതിരിക്കാന്‍,ഇന്നും പുകയുന്ന നമ്മുടെ അതിര്‍ത്തികള്‍ അടച്ചു കെട്ടണം.
6ശൈശവ വിവാഹം,ഒന്നില്‍ കൂടുതല്‍ വിവാഹം,ബഹു ഭാര്യത്വം നിര്‍ത്തലാക്കണം.
7സംവരണ,സാമ്പത്തിക അടിസ്ഥാനത്തിലാകണം.
8ചൈനയുടെ കടന്നു കയറ്റം നിര്‍ത്തണം.
അരുണാചല്‍ പ്രദേശ്‌ ചീനയുടെതല്ല. ഇന്ത്യയുടേത് ,ചീന ബ്രഹ്മ പുത്ര നദിയില്‍ അണക്കെട്ട് കെട്ടി,നമ്മുടെ അതിര്‍ത്തികളില്‍ പ്രശ്നം സൃഷ്ടിച്ച്,,കുടിവെള്ളം പോലും കൊടുക്കുന്നില്ല.
9. 1962ല്‍ ജവഹര്‍ലാല്‍ നെഹ്റുവിന്റെ കഴിവില്ലായ്മ കൊണ്ട് ,ചൈന ഇന്ത്യ യെ ആക്രമിച്ചു.ഒട്ടേറെ സ്ഥലം കവര്‍ന്നു.
ഇന്ത്യ ഇത്രക്കാലം ഭരിച്ച കോണ്ഗ്രസ്സിന് ,ഇന്നുവരെ ഉഭയകക്ഷി ചര്‍ച്ചയിലൂടെ നമ്മുടെ ഭൂമി തിരിച്ചു വാങ്ങാന്‍ കഴിഞ്ഞില്ല.
10 പോകട്ടെ,ഇപ്പോള്‍,ഉള്ള സ്ഥലത്ത് ഒരു വേലി പോലും കെട്ടാന്‍ രാജകുടുംബ വാഴ്ച നടത്തുന്ന കോണ്ഗ്രസ് ശ്രമിച്ചില്ല.
11. 1962 ല്‍ വെറും പൂജ്യമായ ചൈന, അന്യരുടെ മുതല്‍ വെട്ടിപ്പിടിച്ചും,കട്ടും,കവര്‍ന്നും,ധാരാളം വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിച്ചും , ഇന്ന്, ലോകത്തെ വന്‍ ശക്തി.
ഇന്ത്യയെ, നട്ടെല്ല് ഇല്ലാത്ത ഇന്ത്യന്‍ ഭരണാധികാരികളെ ചൈനയ്ക്കു പുച്ഛമാണ്‌.
12മ്യാന്മര്‍,ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യക്ക് ഇതുവരെ അവിടെയുള്ള ഭൂമി തര്‍ക്കം പരിഹരിച്ചു ,നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമാക്കാന്‍ കഴിഞ്ഞില്ല.
13.അധികാരത്തിന്റെ എല്ലാ ആനുകൂല്യങ്ങളും അനുഭവിച്ച് ഡല്‍ഹിയില്‍ സുഖഭോഗ ജീവിതം നയിച്ച വേണുഗാന,ശശി ബിംബ,കൊടി കുത്തിയ കുന്നില്‍ നിന്ന് വന്നവര്‍ക്കോ,കല്‍ക്കരി ഇടപടുകാര്‍ക്കോ,സാക്ഷാല്‍ പ്രധാനമന്ത്രി ,പ്രതിരോധമന്ത്രിക്കോ കഴിഞ്ഞില്ല.
14 ഇന്ത്യക്കാര്‍ ,എത്രമാത്രം അരക്ഷിതരാണ്. നമ്മുടെ ഭൂമി ആര് കൊണ്ടുപോയാലും കോണ്ഗ്രസസിന് ,ഒരു വിഷമവും ഇല്ല.
15.പാകിസ്ഥാന്‍ ഇങ്ങോട്ട് കയറി ആക്രമിച്ചു. ഇന്ത്യന്‍ പട്ടാളം ലാഹോര്‍ വരെയെത്തി..'പാക് അധിനിവേശ സ്ഥലം വിട്ടു തന്നാലെ ,ലാഹോറില്‍ നിന്ന് ഒഴിയൂ എന്ന് പറയാനുള്ള ചങ്കൂറ്റം, കോണ്ഗ്രസ്സ് കാണിച്ചില്ല.
ചാര കേസ് പോലെ തന്നെ അമേരിക്കയ്ക്ക് മുന്‍പില്‍ മുട്ടുമടക്കി.
ഇന്ത്യയുടെ ഉത്തമ സുഹൃത്ത് സോവിയറ്റ് യൂനിയനും നിസ്സഹായത.
കാരണം, അമേരിക്ക.
അതാണ്‌,ഇന്നും,കാശ്മീരിലേക്ക് ,അവിടെയുള്ള രാജ്യസ്നേഹികളുടെ സഹായത്തോടെ സുഖസുന്ദര മായി ഭീകരര്‍ വരുന്നത്.
ഇപ്പോള്‍,അവര്‍ ഇന്ത്യയാകെ വിഹരിക്കുന്നു.
16ഇനി,ഇന്ത്യക്കാരുടെ മുഴുവന്‍ തല ശത്രു കൊയ്താലും,കോണ്ഗ്രസസിന് ഒന്നും സംഭവിക്കില്ല.
ഇന്ന്,കോണ്ഗ്രസ് ലക്ഷം കോടി ആസ്തിയുടെ രാജാക്കന്മാരാണ്.
17സുധാകരന്‍ എം.പി.പറഞ്ഞ
'' സുപ്രീം കോടതി യിലെ ചില ജഡ്ജസിന് കോണ്ഗ്രസ് കൈക്കൂലി കൊടുക്കുന്നത് കണ്ടു.ചില ജഡ്ജസ് ,സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കോണ്ഗ്രസിന് മുന്പില്‍,തല കുമ്പിട്ടു
നില്‍ക്കുന്നത് കണ്ടിട്ടുണ്ട്.സിബിഐ കൂട്ടിലിട്ട തത്ത''ഇതൊക്കെ ഒഴിവാക്കാന്‍ ജന്‍ ലോക്പാല്‍ കൊണ്ടുവരണം.
18അങ്ങനെയാണ്,കോണ്ഗ്രസ് തീവ്രവാദ- ഉന്നതരുടെ പെണ്‍ സേവ കേസുകള്‍ മായ്ക്കുന്നത്.
അമേരിക്കയില്‍ പോലും,രാജ്യത്തിന്‍റെ പ്രശ്നം വന്നാല്‍ അവിടെയുള്ള ഭരണ-പ്രതിപക്ഷം ഒന്ന്.
19.ജനത്തെ ഇനിയെങ്കിലും കോണ്ഗ്രസ് വഞ്ചിച്ചത് പോലെ,ചതിച്ച് കണ്ണീര്‍ കുടിപ്പിക്കരുത്.
എല്ലാ ഇന്ത്യക്കാര്‍ക്കും നന്മ വരട്ടെ.
.കെ.എം.രാധ
നരേന്ദ്ര മോഡി

No comments:

Post a Comment