Thursday 13 February 2014

കോണ്ഗ്രസ് നേതാവ് വി.എം.സുധീരന്റെ അടിയന്തിര ശ്രദ്ധയ്ക്ക് .....  
  ആറന്മുള വിമാനത്താവള പദ്ധതിയ്ക്ക്, കുത്തക കെ ജിഎസ് എസ് ഗ്രൂപ്പിന് വേണ്ടി വിടുവേല ചെയ്ത ,സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഒരു ജനതയുടെ സാംസ്കാരിക പൈതൃകത്തിന് കത്തി വെച്ച ഹിന്ദു നാമധാരികളായ അന്നത്തെ വ്യവസായ അഡീഷണല്‍ ചീഫ് സെക്രട്ടറി   ടി .ബാലകൃഷ്ണന്‍,സി ഇ ഒ പി.ടി.നന്ദകുമാര്‍  തുടങ്ങിയ പ്രമാണിമാരെ അറസ്റ്റു ചെയ്യുക.
 ഐ എ എസ്,ഐ പി എസ് ബിരുദങ്ങള്‍ നേടി,രാജ്യം വിറ്റ്  മുടിക്കാന്‍ കച്ച കെട്ടിയിറങ്ങിയവര്‍ ആരായാലും ,അവര്‍ ജന വഞ്ചകര്‍.
ചാര കേസ് കൊണ്ട് ഒരു പ്രതിഭാശാലി ശാസ്ത്രജ്ഞന്‍റെ തൊഴിലും,ജീവിതവും,രാഷ്ട്രത്തിന്‍റെ വികസനവും തകര്‍ത്ത സിബി മാത്യൂസിനെ പോലെയുള്ള  പോലീസ് മേധാവി മാരെ കേരളീയര്‍ മനസ്സിലാക്കിയല്ലോ.
 വിമാനത്താവളങ്ങളിലും,രാജ്യത്തിന്‍റെ അതിര്‍ത്തികളിലും     സ്വര്‍ണ്ണം ,വ്യാജ നോട്ടു,ആയുധ കടത്തിന് സഹായിക്കുന്ന മാധവന്‍മാരും,ഫായിസ്സുമാരും അവര്‍ക്ക് കൂട്ടു നില്ക്കുന്നവരുമാണ് നാടിന്‍റെ ശാപം.
  പ്രായാധിക്യമുള്ള  സുഗതകുമാരി ടീച്ചറെപ്പോലെയു യുള്ളവരെ ,സമരത്തിലേക്ക് തള്ളിയിട്ട്, സകല പാപങ്ങളും വാങ്ങി വെച്ച്,ജീവിതത്തിന്‍റെ സായാഹ്നങ്ങളില്‍ ,ഒന്ന് പിന്നോട്ട് നോക്കുക.ഇതൊക്കെ ,ആര്‍ക്കു വേണ്ടിയെന്ന്.കഷ്ടം.
കെ.എം.രാധ

No comments:

Post a Comment