Friday 21 February 2014

മാതൃഭൂമിയ്ക്ക് അഭിനന്ദനങ്ങള്‍
പലപ്പോഴും,മാതൃഭൂമിയില്‍ വരുന്ന വാര്‍ത്തകള്‍ ,ഞങ്ങളുടെ ഗവേഷണത്തെ അനുകൂലമായി ചിലപ്പോള്‍ പ്രതികൂലമായി ബാധിക്കാറുണ്ട്.
കഴിഞ്ഞ ദിവസം മാതൃഭൂമി ദിനപത്രത്തില്‍,ഞങ്ങളുടെ ഗവേഷണം ശരി വെയ്ക്കുന്ന ഒരു കുറിപ്പ് കണ്ടു.
ഇസ്രത്ത്‌ ജഹാന്‍ കേസ് അട്ടിമറിക്കാന്‍,കേന്ദ്രത്തിലെ കോണ്ഗ്രസ്സ് മന്ത്രിമാര്‍ ഇടപെട്ടു എന്ന്.
ഒരു സംശയവും വേണ്ട.മന്ത്രിമാര്‍ ആരൊക്കെയെന്ന്,ഡല്‍ഹിയില്‍ നിന്നും ഇത്ര അകലെ വസിക്കുന്ന ഞങ്ങള്‍ പറഞ്ഞു തരാം.
ആ കേസ്,ഞങ്ങള്‍ ഗവേഷണം നടത്താന്‍,സംഭവം നടന്ന് ഒരാഴ്ച യ്ക്ക് ശേഷം സാഹചര്യ തെളിവുകള്‍വെച്ച് നോക്കി.
അപ്പോള്‍,കണ്ടെത്തിയത്,സംഭവം നടന്ന ആദ്യത്തെ കുറച്ചു ദിവസങ്ങളിലെ വാര്‍ത്തകളും ചാനല്‍ കാഴ്ചകളും മാത്രം മതി,...സത്യത്തിലേക്ക് നയിക്കാന്‍.ബാക്കി,എന്ത് വാര്‍ത്തകള്‍ കണ്ടാലും ,കണ്ണടയ്ക്കുക.
അക്കാലത്ത് മനസ്സില്‍,ഒട്ടേറെ ചോദ്യങ്ങള്‍?
എന്തിന് സവര്‍ണ്ണന്‍ ഉയര്‍ന്ന ജാതിക്കാരന്‍ ചെങ്ങന്നൂര്‍ ഗോപിനാഥ പിള്ളയുടെ മകന്‍ പ്രാനെഷ് പിള്ള,ഇസ്ലാംമതം സ്വീകരിച്ചു?കേരളത്തിനു പുറത്തുള്ള ഇസ്രത്ത്‌ ജഹാനെ എവിടെ വെച്ച് കണ്ടുമുട്ടി ?പരിചയം? നിക്കാഹ്?ആരൊക്കെയാണ് പ്രാനെഷിനെ മത പരിവര്‍ത്തനത്തിന് സഹായിച്ചത്?തുടങ്ങി കേരളം,മുംബൈ,ഡല്‍ഹി ...അങ്ങനെയാണ്,അന്വേഷണം പുരോഗമിച്ചത്.
...ഒടുവില്‍,നേരത്തെ സൂചിപ്പിച്ച സ്ഥലങ്ങള്‍ മാത്രമല്ല,അടിവേര് പാകിസ്ഥാനിലും ഉണ്ടെന്ന് മനസ്സിലാക്കിയത്.
2010 ല്‍ നിവര്‍ത്തിയില്ലാതെയാണ് ,കേന്ദ്ര കോണ്ഗ്രസ്സ് സര്‍ക്കാര്‍ .federal bureau of investigation ന് മുന്‍പാകെ ,മുംബൈ സ്ഫോടന സഹായ വീരന്‍, ഡേവിഡ് കോള്‍മാന്‍ ഹെടലി ഇസ്രത്തിനു പാകിസ്ഥാന്‍ തീവ്രവാദ ഗ്രൂപ്പുമായിട്ടുള്ള ബന്ധമുണ്ടെന്ന വെളിപ്പെടു ത്തിയത് സുപ്രീംകോടതിയെ അറിയിച്ചത്.
നാം......മരണമുള്ള മനുഷ്യര്‍.
ഇനിയെങ്കിലും,സ്വന്തം നാടിനെയും ,നാട്ടുകാരെയും വഞ്ചിച്ച്, മനസ്സ് തകര്‍ത്തു,വിഭജിച്ച്‌ എല്ലാം നേടാമെന്ന് കരുതുന്ന കപട രാഷ്ട്രീയക്കാരുടെ കുതന്ത്രങ്ങള്‍ക്ക്‌ ഇന്ത്യക്കാര്‍ /കേരളീയര്‍ വഴങ്ങരുത്.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment