Saturday 15 February 2014

 കേരളീയര്‍, കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ ബഹിഷ്കരിക്കുക
കേരള മുഖ്യമന്ത്രി  ഉമ്മന്‍ചാണ്ടി പോലും സ്വീകരിക്കനെത്താത്ത,വിഭജിച്ച്‌ ഭരിക്കാമെന്ന തന്ത്രം വീണ്ടും കേരളത്തില്‍ നടത്താമെന്ന വ്യാമോഹവുമായി വരുന്ന,സോണിയാഗാന്ധി,കേരളത്തിലെ നടുവൊടിയും നിരത്തുകള്‍ കണ്ടുവോ?വിലക്കയറ്റം പ്രശ്നമല്ലേ?
  വിദ്യ,അഭ്യാസമായി.പാര്‍ട്ടി നേതാക്കളുടെ അക്ഷരജ്ഞാനമില്ലാത്ത പ്രൈവറ്റ് സെക്രട്ടറിമാര്‍ക്ക് അഞ്ചു വര്‍ഷം കഴിയുമ്പോള്‍,പോക്കറ്റില്‍ വന്നു വീഴുന്നത് ആറു കോടി രൂപ.   മാത്രമോ കിമ്പളം വേറേയും.          സാധാരണക്കാര്‍,സര്‍ക്കാര്‍ പാര്‍ക്കിങ്ങിന് സ്ഥലം അനുവദിക്കാത്തത്കൊണ്ട്,നിവര്‍ത്തിയില്ലാതെ ,പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിയിടുന്നതിന് ധനമാന്ദ്യം തീര്‍ക്കാന്‍  ഫീസ്‌ ചുമത്തുമത്രേ.ഹോ..എന്തൊരു ബുദ്ധി.!
  ദിനവും,കേരളത്തില്‍,   കോടിക്കണക്കിന് രൂപ കള്ളപ്പണമായി,നികുതിയില്ലാതെ   സ്വര്‍ണ്ണവും,ഇലക്ട്രോണിക് വസ്തുക്കളുമായി ഒഴുകിയെത്തുന്നു.അവ ഇരിയ്ക്കുന്നിടം റെയ്ഡ് നടത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കൈ വിറയ്ക്കുന്നുവോ?
 ബിജെപി അല്ലെങ്കിലും ആപ്പിനെ സഹായിക്കില്ല.അത്,രാഷ്ട്രീയം.!
കോണ്ഗ്രസ്''ആപ്പിനെ ''ചതിക്കുമെന്ന് ,മുന്‍കൂട്ടി ഈ ചുവരില്‍ (ആപ്പ്,  ഡല്‍ഹിയില്‍ പിന്തുണ സ്വീകരിക്കുമ്പോള്‍) എഴുതിയിരുന്നു.
ജന്‍ ലോക്പാല്‍ ബില്‍ പിന്തുണയ്ക്കാത്തവരെ ,അവര്‍ എന്തൊക്കെ ന്യായീകരണങ്ങള്‍ നടത്തിയാലും,ഡല്‍ഹിയിലെ ജനം പുറം തള്ളും.
 വരും തിരഞ്ഞെടുപ്പില്‍,ഡല്‍ഹിയും,കേരളവും പിടിച്ചെടുക്കാന്‍ ആം ആദ്മിപാര്‍ട്ടി തയാറെടു ക്കുക.ആറന്മുള വിമാനത്താവളം,കരിമണല്‍ ഖനനം,`സ്ത്രീപീഡനം..പൊട്ടിപ്പൊളിഞ്ഞ നിരത്തുകള്‍ അങ്ങനെ കേരളം ഇന്ന് നേരിടുന്ന പ്രശ്നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നവര്‍ക്ക് ജനം വോട്ടുകള്‍ നല്‍കും. 
കെജുവാള്‍,പ്രശാന്ത്ഭൂഷന്‍ എന്നിവര്‍ ഡല്‍ഹി ഭരിക്കുമ്പോള്‍,രാഷ്ട്ര താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചു.അതുമാത്രമാണ്,ഞങ്ങള്‍ എതിര്‍ത്തത്.
അടുത്ത ലോക്സഭയില്‍ കോടീശ്വരന്‍മാരുംരാഷ്ട്രവിരുദ്ധരും, ,മൂന്നാം തരം ഗുണ്ടകളുടെയും താവളങ്ങളായി മാറുന്നത് തടയാന്‍ സംഘടിത ജനശക്തിയ്ക്ക് കഴിയും.
അംബാനി,ഹസ്സന്‍ അലിഖാന്‍,ദാവൂദ് ഇബ്രാഹിം,വിജയ്‌ മല്ല്യമാരല്ല ,മറിച്ച് സാധാരണക്കാരായ ബുദ്ധി,അറിവ്,രാഷ്ട്രതാല്പര്യമുള്ള യുവനേതൃത്വം ഇന്ത്യന്‍ ഭരണത്തിന് നേതൃത്വം കൊടുക്കുക.
''ഇന്ത്യക്കാര്‍ ഒന്ന്,ജനാധിപത്യ ഇന്ത്യയുടെ മുഖത്ത് കരിപുരട്ടുന്നവരെ പുറംതള്ളുക.
ആശംസകള്‍
കെ.എം.രാധ

No comments:

Post a Comment