Sunday 9 February 2014

ആദ്യം ഭാരതീയ വേദ,ശാസ്ത്ര ഇതിഹാസപുരാണങ്ങള്‍ വായിക്കുക.  ജനാധിപത്യം,കമ്മൂണിസം എന്തെന്ന് മനസ്സിലാക്കുന്ന പുസ്തകങ്ങള്‍ വായിക്കുന്നത് പോലെ ഇവയും വായിച്ചു മനസ്സിലാക്കുക.അല്ലാതെ, ത്രിവര്‍ണ്ണ-കാവി-ചുവന്ന കൊടി പിടിച്ച് അധികാരത്തിലെത്തിക്ഷേത്ര ഫണ്ട് കൈയിട്ടു വാരി ഹൈന്ദവരെ വോട്ടു ബാങ്കിനു മാത്രം ഉപയോഗിക്കുന്ന ആ കൊടും കാപട്യമുണ്ടല്ലോ,അതിനി കേരളത്തില്‍ വരാതിരിക്കട്ടെ     ഇസ്ലാമിനും,കൃസ്ത്യനും അവരവരുടെ സാംസ്കാരിക പാരമ്പര്യം ഉള്ളതുപോലെ ഹൈന്ദവര്‍ക്കും ഉണ്ട്.ആദ്യം,പോയി പഠിച്ചിട്ടു വരൂ..എന്നിട്ടാവാം,ചര്‍ച്ച.ഞങ്ങളും,ചെറുപ്പം തൊട്ടേ,ഭാരതീയ ഹൈന്ദവ ഗ്രന്ഥങ്ങള്‍ക്കൊപ്പം  ബൈബിളും,ഖുറാനും റൂസ്സോ,വോള്‍ട്ടയര്‍,മാര്‍ക്സ് പിന്നെ,സാഹിത്യ പുസ്തകങ്ങളും വായിച്ച്,കാര്യങ്ങള്‍ മനസ്സിലാക്കുന്നു.അവയൊക്കെ വായിക്കുമ്പോള്‍,എല്ലാറ്റിനും മീതെ മനുഷ്യത്വത്തിന്,നന്മയ്ക്ക് ''മാത്രം പ്രാമുഖ്യം കൊടുക്കുക എന്ന ആശയത്തിലാണ് എത്തിച്ചേര്‍ന്നത്....ചുറ്റും നോക്കൂ...അവിടെ..പാവം..പാവം..മരണമുള്ള മനുഷ്യരുണ്ട്‌.ഗുരുവായൂരില്‍ സ്വര്‍ണ്ണം പൂശുന്നതിനെക്കാള്‍ പ്രധാനം ,നിരത്തില്‍ അന്തിയുറങ്ങുന്ന ഭക്തര്‍ക്ക്‌ വേണ്ടത് സത്രങ്ങളാണ്.ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമായ കേരളത്തില്‍ മൂന്ന് വിമാനത്താവളം കൂടാതെ കണ്ണൂരില്‍ പുതുതായി ഒന്ന് വരുന്നതും കൂടാതെ ആറന്മുളയില്‍ മറ്റൊന്ന് പണിയുമെന്ന് വെല്ലുവിളിക്കാന്‍ കാരണം ഇടതുമുന്നണി.ആ നേരം,നിരത്തുകള്‍ നന്നാക്കാന്‍,പൊട്ടിയ പൈപ്പുകളില്‍ നിന്ന് ഒഴുകുന്ന ശുദ്ധജലചോര്‍ച്ച തടയാന്‍ ഇരു മുന്നണികളും മത്സരിച്ചെങ്കില്‍!

No comments:

Post a Comment