Wednesday 26 February 2014

മലയാള ഭാഷയ്ക്ക് വംശനാശം?
കെ.എം.രാധ
ഏത് ഭാഷയുടെയും ശക്തി,ഓജസ്സ് തെളിയുന്നത് അവ സാര്‍ത്ഥകമായി വിനിമയം നടത്തുമ്പോഴാണ്.
സാഹിത്യസംബന്ധിയായതൊന്നും വായിക്കേണ്ട കാര്യമില്ല,അക്ഷരപ്പിശക് ആഭരണമെന്ന് കരുതുന്ന യുവതലമുറ വാക്കുകള്‍ തെറ്റായി എഴുതി അര്‍ത്ഥരാഹിത്യവും,അര്‍ത്ഥ വ്യത്യാസവും ഉണ്ടാക്കുന്നു.
ഉദാഹരണത്തിന്...
ആനയ്ക്ക് മദം പൊട്ടി എന്നത് ''ആനയ്ക്ക് മതം പൊട്ടി '' എന്ന് എഴുതുമ്പോള്‍ ,അര്‍ത്ഥമില്ലായ്മ സംഭവിക്കുന്നു.
''ആജ്ഞാപിച്ചു''(ശരി ) പകരം ''ആഞജാപിച്ചു''(തെറ്റ്), നിനവില്‍ ഒരു നിമിഷം (ഓര്‍മയില്‍ ഒരു നിമിഷം)...''നനവില്‍ ഒരു നിമിഷം ''അര്‍ത്ഥ ഭേദം ശ്രദ്ധിക്കുക .
ഇങ്ങനെ,മാതൃഭാഷ മുന്‍പില്ലാത്ത വിധം,നിരവധി തെറ്റുകളുടെ കൂടാരമായി മാറുന്നതെന്ത് കൊണ്ട്?
ഉത്തരം ലളിതം!
വികല വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍.''പഠിച്ചാലും,ഇല്ലെങ്കിലും പാസ്സാകും,ബുദ്ധിമാനും,വിഡ്ഢിയും ഒരുപോലെ എന്ന അവസ്ഥ!
...............................................................................................
ആധുനികര്‍, കവിതയിലെ വൃത്ത-താളലയങ്ങള്‍ എന്നേ ഉപേക്ഷിച്ചു.അറിവില്ലായ്മയും,എന്തെഴുതിയാലും പിന്‍ബലമുണ്ടെങ്കില്‍ പ്രസിദ്ധീകരിക്കാമെന്ന ചിന്തയും അവരെ കൂടുതല്‍ കൂടുതല്‍ മടിയന്മാരും ,ആത്മപപ്രശംസകരുമാക്കുന്നു.പുസ്തകങ്ങളില്‍ നിന്ന് ലഭിക്കുന്ന അഗാധജ്ഞാനം വേണ്ടെന്ന ഉറച്ച തീരുമാനവും കൂടിച്ചേരുമ്പോള്‍,തകര്‍ച്ച പൂര്‍ണ്ണതയിലെത്തുന്നു.
2013 ല്‍ വിശ്വമലയാള മഹോത്സവത്തിന്‍റെ ഭാഗമായി തലസ്ഥാനത്ത് സ്റ്റാച്ച്യൂ ജങ്ങ്ഷനു സമീപം പ്രമുഖ ചരിത്രാഖ്യായികാകര്‍ത്താവ്‌ സി.വി. രാമന്‍പിള്ളയുടെ പ്രതിമയ്ക്കു പകരം നോബല്‍ സമ്മാനജേതാവ് സി.വി.രാമന്‍റെ പ്രതിമ!
മുപ്പത്തേഴാം വയസ്സില്‍ അന്തരിച്ച ചങ്ങമ്പുഴ കൃഷ്ണപ്പിള്ളക്ക് പകരം ഒരു വൃദ്ധന്റെ പ്രതിമ! സ്ഥാപിച്ചവര്‍ക്കും,പുതുതലമുറയ്ക്കും മലയാളസാഹിത്യചരിത്രമോ, മുന്‍പേ പോയ പ്രതിഭാശാലികളുടെ ചിത്രം പോലും കണ്ടാല്‍ മനസ്സിലാവില്ലെന്ന് വ്യക്തം.
സി.വി.രാമന്‍പിള്ളയുടെ ‘’മാര്‍ത്താണ്ഡവര്‍മ്മ, ധര്‍മ്മ രാജ,രാമരാജബഹദൂര്‍ ,പ്രേമാമൃതം വായിച്ചവര്‍,അല്ല ആ പുസ്തകത്താളുകള്‍ ഒന്ന് മറിച്ചു നോക്കിയ വ്യക്തിക്ക് രൂപം പോലെ തന്നെ ഗാംഭീര്യമുള്ള രചനകളാണ്‌ സി.വിയുടെതെന്നു ഗ്രഹിക്കാനാവും.
വിശ്വമലയാള മാമാങ്ക മഹോത്സവ കമ്മറ്റിക്കാര്‍ സി.വി.യുടെ പ്രതിമയ്ക്കു താഴെ രേഖപ്പെടുത്തിയ ജീവചരിത്ര കുറിപ്പിലെ അബദ്ധവാക്യങ്ങള്‍ കാണുന്ന ഏത് മലയാളിയുടെയും ശിരസ്സ്‌ ലജ്ജാപമാനം കൊണ്ട് കുനിയും ! തീര്‍ച്ച!
കേന്ദ്ര-സംസ്ഥാന അവാര്‍ഡു കമ്മറ്റിക്കാരും,മറ്റു വന്‍കിട-ചെറുകിട പുരസ്കാര ദാനശീലരും കൃതികള്‍ ഒറ്റ തവണ പോലും വായിക്കാതെ സമ്മാനം നല്‍കുന്നു എന്ന ആക്ഷേപം ശരിയോ തെറ്റോ എന്ന് അന്വേഷിക്കുന്നവര്‍ക്ക് മറുപടിയുണ്ട് .
കൃതികളിലെ ഏതെങ്കിലും കഥാപാത്രചിത്രീകരണം,സംഭവ മുഹൂര്‍ത്തങ്ങള്‍ കമ്മറ്റിക്കാരോട് ചോദിക്കൂ..അപ്പോള്‍ മനസ്സിലാവും കാര്യങ്ങളുടെ സത്യസ്ഥിതി.!
. ഇന്ന്, രചയിതാക്കളുടെ ‘’മുഖം നോക്കി'' കൃതികളുടെ മൂല്യം ഗണിക്കുന്ന രീതിയില്‍ നിന്ന് തികച്ചും വ്യത്യസ്തമായി കഥ,കവിത,ലേഖനങ്ങള്‍ക്ക് നിഷ്പക്ഷ നിരൂപണം നടത്തുന്നത് മലയാളഭാഷാസാഹിത്യത്തിന് പുത്തന്‍ഉണര്‍വും തേജസ്സും നല്‍കും.
വെറും കവറില്‍ കടലാസ്സ് നാലാക്കി മടക്കി,വെച്ച് ഒട്ടിച്ച്,പതിനായിരം,ഇരുപതിനായിരം രൂപ എന്ന ലേബലില്‍ തുകയും ,പേരിനൊരു സര്‍ട്ടിഫിക്കറ്റും,പത്രത്തില്‍ ഫോട്ടോയും കൊടുത്താല്‍ അടുത്ത നിമിഷം, എഴുത്തുകാരന്‍ ''വിശ്വ പ്രസിദ്ധന്‍ /ലോക പ്രശസ്തനാകുമെന്ന ചിന്താഗതിയിലെത്തിയതോടെ ,ഭാഷാ സാഹിത്യത്തിന്‍റെ അപചയം ആരംഭിച്ചു.
സാഹിത്യ അക്കാദമിയുടെ പുരസ്കാരനോവല്‍ (ഏതാണ്ട് 198പേജുകള്‍) വായിച്ചു . ’എന്‍റെ,ഞാന്‍’’-ഇങ്ങനെ അനേകവട്ടം സ്വയം പുകഴ്ത്തല്‍ പേര്‍ത്തും പേര്‍ത്തും വാരി വിതറിയ കൃതിയില്‍ തൊട്ടടുത്ത്‌ മണലാരണ്യമുണ്ടായിട്ടും അതൊന്ന് കാണാന്‍ പോലും മിനക്കെടാതെ കൃതി എഴുതപ്പെട്ടതെന്നു മനസ്സിലാക്കിയപ്പോള്‍ അദ്ഭുതം!
അധികപ്പറ്റെന്ന് തോന്നിയവ വെട്ടി മാറ്റി, കനം കുറഞ്ഞ് പുസ്തകം 100 താളുകളായി മാറി.
. ഇവിടെയാണ്, നിരൂപകരുടെ പ്രസക്തി. കൃതികള്‍ ആരെഴുതി എന്ന്, അന്വേഷിക്കാതെ അവയിലെ ഓരോ വാക്കും ഇഴ കീറി പരിശോധിക്കുക.
ഗുണ -ദോഷങ്ങള്‍ അക്കമിട്ട് നിരത്തുക .
സാഹിത്യരചനയില്‍ കുറേക്കൂടി ഉത്തരവാദിത്വം,മികവ് പുലര്‍ത്തിയില്ലെങ്കില്‍ ,വായനക്കാര്‍ എന്നന്നേക്കുമായി നഷ്ട്ടപ്പെടുമെന്ന്,മനസ്സിലാക്കുക.
കാരണം,ലോകം,സാങ്കേതിക-സാഹിത്യ-ശാസ്ത്രരംഗങ്ങളില്‍ കുതിക്കുകയാണ്..............................................................................
..................
1.സി.വി.രാമന്‍പിള്ള 2.ചങ്ങമ്പുഴ കൃഷ്ണ പിള്ള
3 .ഗൂഗിള്‍ സ്ഥാപകന്‍ VINT CERF
Like ·  · Promote

No comments:

Post a Comment