Thursday 27 February 2014

ഭാരതത്തിന്‍റെ നാവികസേനയ്ക്ക് എന്ത് സംഭവിച്ചു?
ഇന്ത്യന്‍ മുങ്ങിക്കപ്പലുകളില്‍ തീപ്പിടുത്തം.കുറച്ച് മാസങ്ങള്‍ക്ക് മുന്‍പും ഇങ്ങനെ സംഭവിച്ചിരുന്നു.
നമ്മുടെ മിടുക്കരായ നാവികര്‍,തീപ്പിടുത്തത്തില്‍ മരിയ്ക്കുന്നു.പൊള്ളലേല്‍ക്കുന്നു. ചിലരെ കാണാതാവുന്നു.
തുടര്‍ന്ന്, നാവികസേനാ മേധാവി ഡി.കെ.ജോഷി ,ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വെച്ചു.
അതൊന്നുമല്ല,പ്രധാനമായത്.
എന്തുകൊണ്ട് ഇങ്ങനെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു? .
''കപ്പലില്‍ തന്നെ കള്ളന്മാരുണ്ടോ''.?
അട്ടിമറിയാണോ?
രാജ്യത്തെ നശിപ്പിക്കാന്‍ നുഴഞ്ഞുകയറ്റക്കാര്‍ മുങ്ങിക്കപ്പലില്‍ ചേക്കേറിയോ?
വിദഗ്ധരും, മിടുക്കരും, എന്ത് അപകടവും മുന്‍കൂട്ടി കണ്ട് മനസ്സിലാക്കാന്‍ കഴിവുള്ള ഓഫീസര്‍മാര്‍ നാവികസേനയിലുണ്ട്.
അവരുടെ സേവനം എന്തുകൊണ്ട് ഉപയോഗപ്പെടുത്തുന്നില്ല.?(ഓര്‍ക്കുക... world trade blast നടത്തും മുന്‍പ്,അമേരിക്കന്‍ മണ്ണില്‍ വെച്ചു തന്നെ,തീവ്രവാദികള്‍ എത്രത്തോളം തയാറെടുപ്പുകള്‍,നടത്തിയെന്നും,അത്,കണ്ടുപിടിക്കാന്‍ ലോകപോലീസിന് കഴിഞ്ഞില്ല എന്നും! )
പഴകിയ ഉപകണങ്ങള്‍ മാറാതെ?മുങ്ങിക്കപ്പല്‍ .എങ്ങനെ തീപ്പിടിച്ചു?
പണവും,രാഷ്ട്രീയാധികാരവും ഉപയോഗിച്ച് തീവ്രവാദ-പെണ്‍പീഡന കേസുകള്‍ മായ്ക്കുന്ന കോണ്ഗ്രസ്സിന്റെ ആ ''കുരുട്ട് ബുദ്ധിയുണ്ടല്ലോ''
(ഹാ ഹാ...സരിതാ മാഡത്തിന്‍റെ ഉന്നത രാഷ്ട്രീയ 'പരിശുദ്ധ കഥകള്‍ ''കേട്ട് ഞെട്ടി, അത് രേഖപ്പെടുത്താത്ത നിയമപാലകന്‍ എന്‍.വി.രാജു അവര്‍കള്‍ക്ക് ഉദ്യോഗക്കയറ്റം,കൊടുത്ത് സ്ഥലം മാറ്റിയ,പോലീസ് പിടിച്ചെടുത്ത പൊടിപ്പന്‍ ക്യാമറ ദൃശ്യങ്ങള്‍ ഒളിപ്പിച്ച മുഖ്യമന്ത്രിയുടെ അപാരബുദ്ധിയ്ക്ക് നമസ്കാരം )
അത്,മാറ്റി വെച്ച് ,കോണ്ഗ്രസ് സര്‍ക്കാര്‍, രാഷ്ട്ര സുരക്ഷയ്ക്ക്, എന്തുകൊണ്ട് ഇത്തരം ദുരന്തങ്ങള്‍ കൂടെക്കൂടെ ഉണ്ടാകുന്നുവെന്ന്,സത്യസന്ധമായ അന്വേഷണം നടത്തി ,ജനത്തെ അറിയിക്കേണ്ടതാണ് .
കെ.എം.രാധ

No comments:

Post a Comment