Tuesday 11 February 2014

ഒരു സുസ്ഥിര സര്‍ക്കാര്‍ കേന്ദ്രത്തില്‍ വരാന്‍ ഇന്ത്യയിലെ ഏറ്റവും വലിയ ദേശീയപാര്‍ട്ടിയായ ബിജെപിക്ക് ഇത്തവണ വോട്ടുകള്‍ കൊടുക്കണം എന്നാണു വ്യക്തിപരമായ അഭിപ്രായം.കാരണം,ആപ്പിന് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാന്‍ സാധ്യതയില്ല.നമ്മുടെ അതിര്‍ത്തികള്‍ 62 വര്‍ഷം കോണ്ഗ്രസ്സ് ഭരിച്ചിട്ടും പുകയുന്നു.ബിജെപി അതിര്‍ത്തികള്‍ കെട്ടിയടക്കണം.കാശ്മീരില്‍ സ്ത്രീകള്‍ക്ക് സ്വന്തം ജീവന്‍ തീവ്രവാദികളില്‍ നിന്ന് രക്ഷിക്കാന്‍ തോക്കെടുക്കേണ്ട അവസ്ഥ ഉണ്ടാകരുത്.ബംഗ്ലാദേശിന്,മ്യാന്മര്‍ തുടങ്ങിയ രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുമ്പോള്‍.അവര്‍ 500ഏക്കര്‍ വിട്ടു തന്നാല്‍ നമ്മുടെ മന്‍മോഹന്‍സിംഗ്‌ജിയും ,സോണിയാഗാന്ധിയും 1500 ഏക്കര്‍ വിട്ടുകൊടുക്കുമെന്ന ആ കപട നയമുണ്ടല്ലോ ,അത് വേണ്ട.ലാല്‍ ബഹാദൂര്‍ ശാസ്ത്രി പ്രധാനമന്ത്രി യായിരിക്കെ നടന്ന പാക്-ഇന്ത്യ യുദ്ധത്തില്‍ ഇന്ത്യന്‍ സേന ലാഹോര്‍ വരെ എത്തിയതായിരുന്നു.അന്ന്,പാക് അധിനിവേശ ഭൂമി വിട്ടു തന്നാലെ ,ഇന്ത്യന്‍ സേന പിന്മാറൂ എന്ന കര്‍ക്കശ നിലപാട് എടുക്കാന്‍ ,ഇന്ത്യക്ക് കഴിയാതിരുന്നതിന് പിന്നില്‍..കാപട്യ അമേരിക്ക.ആ വന്‍ പ്രമാണി,അക്കാലത്ത് പാകിസ്ഥാനൊപ്പമായിരുന്നു.അന്ന്, പാകിസ്ഥാന് മാത്രം സൈനിക -സാമ്പത്തിക സഹായം നല്‍കി.,ഇന്ത്യയെ കഷ്ടപ്പെടുത്തി.അമേരിക്ക,അന്ന്,ഇന്നും നമ്മുടെ(സുഹൃത്തായ സോവിയറ്റ്യൂണിയന്‍ ( ഇന്നത്തെ റഷ്യ )തുടങ്ങിയ രാജ്യങ്ങളുടെ വന്‍ സമ്മര്‍ദ്ദത്തിന് വഴങ്ങി ഇന്ത്യന്‍ സേന പിന്‍വാങ്ങി.ഇന്ന്,ഇറ്റലി, നമ്മുടെ മത്സ്യ തൊഴിലാളികളെ വെടി വെച്ച് കൊന്ന ശേഷം,സുവ നിയമ പ്രകാരം അവര്‍ക്ക് വധശിക്ഷ കൊടുക്കരുതെന്നും അവരെ വെറുതെ വിട്ടില്ലെങ്കില്‍,യൂറോപ്യന്‍ യൂണിയന്‍ നല്‍കുന്ന സാമ്പത്തിക സഹായം നിര്‍ത്തുമെന്നും ഒക്കെ വെല്ലുവിളിക്കുന്ന തന്ത്രം നാം അവജ്ഞയോടെ തള്ളണം .വധശിക്ഷ ഇല്ലെങ്കിലും,അവര്‍ക്ക് തടവുശിക്ഷ കൊടുത്ത്,ശിക്ഷാകാലാവധി ഇന്ത്യയില്‍ വെച്ചുതന്നെ അനുഭവിക്കണം.ഇറ്റലിയുടെതെന്നല്ല ,ഒരു രാഷ്ട്രത്തിന്റെയും അനാവശ്യ നിബന്ധനകള്‍ ഇന്ത്യ സ്വീകരിക്കരുത്.മാത്രമല്ല,ഇറ്റലി ,കൊല്ലപ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് അനുവദിച്ച 1 കോടി രൂപ,പത്ത് പൈസ എടുക്കാതെ ,ആ പാവങ്ങള്‍ക്ക് സര്‍ക്കാര്‍ കൊടുക്കണം.ബിജെപിയോട് അനുഭാവമുള്ളത്,കേന്ദ്രത്തില്‍ ഒരു സുസ്ഥിര സര്‍ക്കാര്‍ വന്ന്,രാഷ്ട്രത്തെ സുശക്ത മാക്കുന്നതോടൊപ്പം,അഴിമതി തടയാനും എല്ലാവ ര്‍ ക്കും തുല്യ നീതി,തുല്യ അവസരം,മതേതരത്വം പുലര്‍ത്താനാണ്.
.................. ഇന്ത്യ ഏറ്റവും കൂടുതല്‍ തവണ ഭരിച്ച കോണ്ഗ്രസിന് അച്ചടക്കം സത്യസന്ധത,മാതൃരാജ്യത്തോട് സ്വല്പ്പം സ്നേഹം,ദയ
ഉണ്ടായിരുന്നെങ്കില്‍ ,തീവ്രവാദികള്‍ രാജ്യം മുഴുവന്‍ അഴിഞ്ഞാടില്ലായിരുന്നു.ഇന്ത്യയിലേക്ക്,സാധാരണക്കാരെ കൊല്ലാന്‍ ആയുധക്കടത്ത്,വ്യാജനോട്ടു ലോബി,സ്വര്‍ണ്ണ കടത്ത്.ഇത് ആര് പ്രവര്‍ത്തിച്ചാലും അവരെ എന്തുകൊണ്ട് ശിക്ഷിക്കുന്നില്ല ,രാഷ്ട്ര സുരക്ഷ,പെണ്‍ പീഡന കേസുകളില്‍ വരെ വാദികളെ പ്രതികളാ ക്കാന്‍ കോണ്ഗ്രസ് സര്‍ക്കാര്‍ എത്രയോ തവണ കോടികള്‍ ഒഴുക്കിയെന്ന് തെളിവുകളുണ്ട്.സുധാകരന്‍ എം.പി യുടെ വാക്കുകള്‍ വളരെ വളരെ ശരിയാണ്.'സുപ്രീംകോടതിയിലെ ചില ജഡ്ജിമാര്‍ കോണ്ഗ്രസില്‍ നിന്ന് പണം പറ്റുന്നത് കണ്ടിട്ടുണ്ട്.സ്ഥാനമാനങ്ങള്‍ക്ക്‌ വേണ്ടി,ജഡ്ജസ് കോണ്ഗ്രസ് നേതൃത്വത്തിന് മുന്‍പില്‍ ഓച്ഛാനിച്ചു നില്ക്കുന്നത് കണ്ടിട്ടുണ്ട്.''മാത്രമല്ല,കേരളത്തില്‍ സരിതയും,രജീനയും ....എല്ലാം നാം കണ്ടതാണ്.ബിജെപി,കോണ്ഗ്രസ്സിന്റെ ജനദ്രോഹ നയങ്ങള്‍ പിന്തുടര്‍ന്നാല്‍,സംശയം വേണ്ട..അവരെ ജനം തൂത്തെറിയും.ധാരാളം പുതിയ രാഷ്ട്രീയ കക്ഷികള്‍ ഇപ്പോള്‍,ഇന്ത്യ മുഴുവന്‍ (ആം ആദ്മിയെപ്പോലെ)ഉദയം ചെയ്യുന്നുണ്ട്.ഇന്ത്യന്‍ ചരിത്ര മറിയുന്ന,ചിന്താശേഷിയും,ഭാവി ഭാരതം എങ്ങനെ വികസിതമാക്കി ,രാജ്യത്തെ പട്ടിണി, മാറ്റി,കുത്തകകളെ വരുതിയിലാക്കി , വര്‍ഷം തോറും
നികുതിയിനത്തില്‍ ,ലക്ഷം കോടി രൂപ ഒഴിവാക്കുന്നത് തടയാന്‍ പാകത്തിലുള്ള ഒരു പറ്റം യുവ നേതൃത്വം വരും.തീര്‍ച്ച.
കെ.എം.രാധ

No comments:

Post a Comment