Sunday 23 February 2014

ഗദ്യകവിത

     ലോകസഞ്ചാരികള്‍
                      കെ.എം.രാധ
കപ്പല്‍ നിറയെ യാത്രികര്‍,പലദേശവാസികള്‍
നീട്ടി കുറുക്കി ചുരുക്കി മൊഴിഞ്ഞ്‌,അറിയാ ഭാഷയില്‍
ആശയം പങ്കിടും, മേശയ്ക്കു ചുറ്റും കൊതിയൂറും ,
നിറങ്ങളിലലിയും വിഭവങ്ങള്‍ നിറച്ചുമാഹരിക്കുന്നോര്‍

അജ്ഞാത ഭൂവിഭാഗങ്ങള്‍ തേടിയലയുന്നവര്‍
ആകാശവാഹനങ്ങള്‍ തലങ്ങു വിലങ്ങായ്
കാര്‍മുകില്‍ കൂടാരങ്ങളില്‍ മറയുന്നു....
കതിന വെടികള്‍ക്ക് തിരി കൊളുത്തി
ഇടിമുഴക്കങ്ങളായ്,.മാനത്ത് പൂക്കും
പ്രകമ്പനങ്ങള്‍.കേട്ടിതാ.മനം..
എന്ത്,എന്തെന്താണിവിടെ ?
വാക്കുകള്‍,ഉപചാരങ്ങളില്ലാതെ. വരുന്നിതാ....
.ഒന്നൊന്നുമില്ലിവിടെ...നക്ഷത്ര ങ്ങളും ,നീലാകാശവും ,.
താഴെ നന്മയിണങ്ങും മാനവരും
... അല്ലല്ലെന്തോ.എവിടെയോ?.ഭീതി നുരയ്ക്കും ശാസോച്ഛാസങ്ങള്‍
പെട്ടെന്നതാ,
സമുദ്രത്തിനഗാധതയില്‍ നിന്നാഗമിക്കുന്നൂ
കൂറ്റന്‍ അന്തര്‍വാഹിനികള്‍...
കടല്‍ മുഴക്കങ്ങള്‍............................
തിരമാലകള്‍ ക്കിടയിലേയ്ക്കാര്‍ത്തലറി വരും വേധന തോക്കുകള്‍
കൈയില്‍ കയറുമായ് കാളപ്പുറത്തേറിവരും യമരാജന്‍
പൊട്ടിക്കരച്ചില്‍,കുപ്പിച്ചില്ലു കള്‍ ചിതറി,കുത്തിക്കീറും ദേഹങ്ങള്‍.
കരിഞ്ഞ മണം പടരും ഉപ്പ്കാറ്റിന്‍ തേങ്ങലുകള്‍
മിഴിതൂര്‍മയില്‍ നഷ്ടനൊമ്പരങ്ങളില്‍, പടരും പക
എന്തിനെന്നോ?ആര്‍ക്കെന്നോ,ആരുടെ അനുശാസനങ്ങളില്‍ പ്പെട്ടുഴലുന്നവരാരോ? ....
അതേ....പ്രതികാര മോടിയില്‍ വലക്കണ്ണികളില്‍ കുരുങ്ങവേ
..മോഹിച്ചു പോയി .......................
പുലര്‍കാലമഞ്ഞിന്‍ അലിവിന്‍ മൃദുസ്മേരം....
പക്ഷേ .................
ഒരു നിമിഷം..................
എല്ലാമെല്ലാം..നിശ്ചലം.
(25.10.2013 ന് വര്‍ക്കല ശ്രീകുമാര്‍ എന്ന പത്രാധിപര്‍ക്ക് അയച്ചത്. കവിതാസമാഹാരത്തിലെ ഒരു കവിതയായി ചേര്‍ക്കുമെന്ന്
വാഗ്ദാനം.പിന്നെ,ഒരു വിവരവുമില്ല

No comments:

Post a Comment