Tuesday 3 December 2013

ശ്വേതയെപ്പോലെയുള്ള സെലിബ്രിറ്റികളും സാധാരണ വനിതകളും.....
ജുഗുപ്സാവഹം,നിന്ദ്യം,മ്ലേച്ഛഭാഷയില്‍
ചില കറുത്ത നേതാക്കള്‍ കറുത്ത മലയാളത്തില്‍ കുരച്ചത് എന്തര്‍ത്ഥത്തില്‍?ഐശ്വര്യറായ്,കരീനകപൂര്‍,പോകട്ടെ...തമിഴിലും ,തെലുങ്കിലും ,മലയാളത്തില്‍ വരെ നടികള്‍ ഐറ്റം ഡാന്‍സ്...ഇവിടെ ,ശ്വേതയുടെ കാര്യത്തില്‍ സംഭവിച്ചത് അവര്‍ സ്വന്തം സുരക്ഷയ്ക്ക് ആളെ വെച്ചില്ല/ ഒരു കാര്യം ശ്രദ്ധിച്ചുവോ/ശ്വേതയുടെ മുഖം,ശ്വേത പ്രസംഗിക്കുമ്പോള്‍ ,ഈ നേതാവ് കൂടാതെ ഒരു കറുപ്പ് ഷര്‍ട്ടിട്ട കഷണ്ടി,വെളുത്ത ഷര്‍ട്ടിട്ട ഒരാള്‍ അവരെ ഉപദ്രവിച്ചിട്ടുണ്ട്.സംഭവസ്ഥലത്ത് ഞങ്ങള്‍ ഇല്ല/ക്ലിപ്പ്സ് കണ്ടിട്ടാണ് മനസ്സിലാക്കിയത്/
ചുരുക്കത്തില്‍ സ്ത്രീ അവള്‍ നടി,വീട്ടമ്മ,ജോലിക്കാരി,...ആരായാലും രാഷ്ട്രീയക്കാര്‍,ഉന്നതര്‍ വിചാരിച്ചാല്‍ എന്തും നടക്കും/നേതാക്കള്‍ ഉള്‍പ്പെട്ട നേര്തെളിവുകള്‍ ഉണ്ടായിട്ടു പോലും മായ്ഞ്ഞ കേസുകള്‍ എത്രയെത്ര .കൂടുതല്‍എഴുതുന്നില്ല.
..........................................................
അല്ലാ..വെറുതെയല്ല.''ഞങ്ങള്‍ക്ക്.മാതൃകയാകേണ്ടവര്‍ക്ക് എന്തുമാവാം.ശിക്ഷയില്ല..എന്ന ഉറച്ച വിശ്വാസത്തില്‍,സാധാരണക്കാരില്‍ ചിലര്‍ നിരത്തില്‍ക്കൂടി പോകുന്ന പെണ്ണുങ്ങളെ കയറിപിടിക്കുന്നത്‌/ എല്ലാ സ്ത്രീകള്‍ക്കും എന്തിനു ജീവിക്കാന്‍ വേണ്ടി വഴിമാറി സഞ്ചരിക്കുന്നവരെപോലും ,''പെണ്ണിന്‍റെ ഇഷ്ടമില്ലാതെ അവളുടെ ശരീരം സ്പര്‍ശിക്കരുത്''എന്ന പൊതു നയത്തെ പിന്തുണയ്ക്കുക....
കെ.എം.രാധ

No comments:

Post a Comment