Tuesday 3 December 2013

പിണറായി വിജയന് ഹൃദയത്തിന്‍റെ ഭാഷയില്‍ അഭിനന്ദനങ്ങള്‍....
മലബാര്‍ മേഖലയില്‍ അര്‍ബുദരോഗ ചികിത്സയ്ക്ക് ഒരു സ്ഥാപനം..അത്,മലബാറിന്റെ സ്വപ്നം....
കഞ്ഞിയും പയറും കഴിച്ച് പാര്‍ട്ടി ജീവിതം നയിച്ച ,പോലീസുകാരുടെ ചവിട്ടും കുത്തും ഏറ്റ താങ്കള്‍ ഈ സ്ഥാപനത്തിന്റെ പേരില്‍ പണം മോഷ്ടിച്ചുവെന്ന് വിശ്വസിക്കുന്നില്ല .
രാഷ്ട്രീയ കാര്യങ്ങളില്‍ വ്യത്യസ്ത ചിന്താഗതികള്‍ ഉണ്ടാവുക ജനാധിപത്യത്തിന്‍റെ സ്വഭാവം...
അതുകൊണ്ടുതന്നെ,നാടിന്‍റെ വികസനത്തിന് ഒരുമിക്കാനുള്ള ഏത് പ്രവര്‍ത്തനത്തിനും നിഷ്പക്ഷ ജനാധിപത്യ വാദികള്‍ ഒപ്പമുണ്ട്.
നാട്ടില്‍ അക്രമരാഷ്ട്രീയം തീര്‍ത്തും ഇല്ലാതാക്കാനും താങ്കളെപ്പോലുള്ളവര്‍ മുന്നിട്ടിറങ്ങണം...
ജീവിതം ഹ്രസ്വം...ഏറെ സദ്‌പ്രവര്‍ത്തനങ്ങള്‍ ബാക്കിയുണ്ട്.
നന്മകള്‍ നേരുന്നു.
കെ.എം.രാധ

No comments:

Post a Comment