Monday 2 December 2013

പശ്ചിമഘട്ട സംരക്ഷണം?പരിസ്ഥിതി കാവല്‍?
കേരളം ഭരിച്ച ഇരുമുന്നണികളും കരിങ്കല്‍ ക്വാറി,കരിമണല്‍ ഖനനം,മണല്‍ മാഫിയക്കാരെ തടയുന്നില്ലെന്ന് മാത്രമല്ല ,സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി സ്വകാര്യ ലോബികളെ സഹായിക്കുന്നത് ജനനന്മയ്ക്കോ?
എന്തിനാണ് മുഖ്യമന്ത്രി കരിമണല്‍ ഖനനം ,സ്വകാര്യ ഏജന്‍സികളെ ഏല്പ്പിക്കുമെന്ന് ചാനലുകളില്‍ പറഞ്ഞത് ?വിദ്യാഭ്യാസം,കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ സ്വകാര്യക്കാരെ അതിര് വിട്ട് സഹായിക്കല്‍...,അനാവശ്യ വിമാനത്താവളം...ക്ഷമയുടെ അവസാന അടരും കൊഴിഞ്ഞു വീണു !
നിലവിലുള്ള വിമാനത്താവളങ്ങള്‍ വഴി സ്വര്‍ണ്ണം മാത്രമല്ല കടത്തുന്നതെന്ന് പരസ്യമായ രഹസ്യം/
വിലക്കയറ്റം,മാലിന്യക്കൂമ്പാരം,നിരത്ത് കുരുതിക്കളമാകല്‍ നിരവധി പ്രശ്നങ്ങള്‍ കൊണ്ട് നീറുന്ന ജനത്തെ വീണ്ടും എന്തിനിങ്ങനെ ദ്രോഹിക്കുന്നു?ജനത്തിന്‍റെ സ്വാസ്ഥ്യം കെടുത്തുന്നു/
ഒരു ജനാധിപത്യ സംവിധാനത്തില്‍,ഇത്തരം അനീതികള്‍ ജനം എങ്ങനെ വെച്ച് പൊറുപ്പിക്കും?
ചാര കേസില്‍ തുടരന്വേഷണം നടത്തണ്ട എന്ന് സര്‍ക്കാര്‍ പ്രസ്താവിച്ചപ്പോഴേ കാര്യം പിടി കിട്ടി/
ഇപ്പോള്‍ ഇതാ തെളിനീര്‍,ശുദ്ധ വായു,പച്ചപ്പ്‌ പോലും ആവശ്യമില്ലെന്ന് തീരുമാനിക്കുന്ന കാട്ടുനീതി ....ഇനിയും ജനം സഹിക്കണോ?ഭരണ-പ്രതിപക്ഷ ജനപ്രതിനിധികള്‍ എവിടെ?
കെ.എം.രാധ
17Like ·  · Promote · 

No comments:

Post a Comment