Tuesday 3 December 2013

ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും അംഗത്വമില്ല.മമതയുമില്ല .
എവിടെയാണ് ,ഏത് വരിയിലാണ് ജാതിമതവര്‍ഗീയതയ്ക്ക് അനൂകൂല നിലപാട് എടുത്തതെന്ന് കൂടി ഉദാഹരണസഹിതം -(പ്രത്യേകിച്ച് ഹിന്ദുക്കളെ സഹായിക്കുന്ന നിലപാട് ) ചൂണ്ടിക്കാട്ടി,എന്നിലെ മനുഷ്യ വാദിയെ പരിഷ്കരിക്കാനുള്ള ഉത്തരവാദിത്വം പരിണതപ്രജ്ഞര്‍ക്കുണ്ട്.സിറിയയില്‍ അല്ലാഹുഅക്ബര്‍ ഉരുവിട്ട് പാതിരിയുടെ കഴുത്ത് അറുത്ത വിമതസേനയ്ക്ക്‌ എതിരെ,പാകിസ്ഥാനില്‍,അഫ്ഗാനിസ്ഥാനില്‍,ഇറാക്ക്,സിറിയ,അള്‍ജീരിയ...അങ്ങനെ എണ്ണമറ്റ രാജ്യങ്ങളില്‍ ഒരേ മതത്തില്‍ പെട്ടവര്‍ തന്നെ പരസ്പരം കൊന്നൊടുക്കുന്നു,സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം നൂറുകണക്കിന് മനുഷ്യര്‍ ബോംബ്‌സ്‌ഫോടനം,തീവ്രവാദി ആക്രമണത്താല്‍ അകാലത്തില്‍ മരിക്കുന്നു .പാകിസ്ഥാനില്‍ ഈയിടെ നാല് ന്യൂനപക്ഷ ക്രിസ്ത്യന്‍ സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി,പനിക്ക് മരുന്ന് കൊടുക്കാന്‍ പോയ കന്യാസ്ത്രീകളെ താലിബാന്‍ കൊന്നത്,പെണ്‍കുട്ടികള്‍ സ്ക്കൂളില്‍ പോകുന്നത് തടയുന്നത്,പെണ്‍പള്ളിക്കൂടങ്ങള്‍ ഒരിക്കലും തുറക്കാത്ത വിധം അടപ്പിക്കുന്നത്,പാക്കിസ്താനില്‍ ന്യൂനപക്ഷ ഹിന്ദുക്കള്‍,സിഖുകാര്‍,ക്രിസ്ത്യന്‍സ് അനുഭവിക്കുന്ന കൊടും പീഡനങ്ങള്‍,ഗുജറാത്തില്‍ പകരത്തിനു പകരം കലാപങ്ങള്‍ ഏകപക്ഷീയമായി ചിത്രീകരിച്ചത് ശാസ്ത്രീയമായി തെളിവുകളോടെ എതിര്‍ത്തത് ,ആത്മഹത്യ ചെയ്ത കവിയൂര്‍ നമ്പൂതിരി കുടുംബത്തെ അപമാനിക്കാന്‍ അച്ഛന്‍ മകളെ പീഡിപ്പിച്ചു വെന്നത് സിബിഐ കെട്ടിച്ചമച്ച കഥയെന്നു പറഞ്ഞത് . കേരളത്തില്‍ ക്രിസ്താനികള്‍ പോലും പരോക്ഷമായി പിന്തുണച്ച ടി.ജെ .ജോസഫ്മാഷുടെ കൈവെട്ടിയത് (അനുഭവം ),കേരളത്തിലെ രാഷ്ട്രീയ കൊലകള്‍,...ഇതൊക്കെ twitter,face book വഴി ,എതിര്‍ത്തത് ഇതാണോ പിജെയെ പോലുള്ളവരെ ചൊടിപ്പിച്ചത്.
ജീവിതം ഹ്രസ്വം.സമാധാനം നശിപ്പിക്കാന്‍ ഇറങ്ങുന്നത് ആരായാലും അനുവദിക്കരുത്
ഇന്നത്തെ ഇന്ത്യന്‍ കാലാവസ്ഥകള്‍ ശരിയായ ദിശയില്‍ മനസ്സിലാക്കാത്തവരാണ് അകാരണമായി ഒളിയമ്പുകള്‍ തൊടുക്കുന്നത്
കെ.എം.രാധ.....

No comments:

Post a Comment