Saturday 21 December 2013

എത്രയും പ്രിയപ്പെട്ട ജോയ് മാത്യു ''ഷട്ടര്‍''.അണിയറ .സുഹൃത്തുക്കള്‍ക്കും..........................
..
... സാഹിത്യം,ചലച്ചിത്രം, യാത്രകള്‍ ഭ്രാന്തമായ ആവേശത്തോടെ പ്രണയിക്കുന്നവള്‍....
ഒടുവില്‍...''ഷട്ടര്‍'കണ്ടു.

ശക്തം,തീവ്രം.അനുഭവ സമ്പന്നം,
...
തങ്കം...സജിതാ മഠത്തിലിന്‍റെ കൈകളില്‍ ഭദ്രം,

വിനയ് ഫോര്‍ട്ട്‌ ..''.Really amazing his style of acting''

''ഇത് ഏതോ നല്ല ഫാമിലീലേ കുട്ട്യാ''(ഓട്ടോക്കാരന്റെ മുഖത്തെ കള്ളച്ചിരി,ഭാവം,വര്‍ത്തമാനം കണ്മുന്നില്‍)

തങ്കത്തിന്‍റെ വാക്കുകളില്‍ തനി കോഴിക്കോടന്‍ ഭാഷ ഒഴുകി വരുന്നു..
.
'' ങ്ങള് അപാര ലുക്കന്ന്യാ ട്ടോ.ങ്ങക്ക് ഇതിന്‍റെ വല്ല കാര്യോം ണ്ടായിരുന്നോ?ങ്ങളെ ഭാര്യ തരക്കേടില്ല.ഞാന്‍,...കെടക്കാണേ...പിന്നെ,നഷ്ടായിന്നൊന്നും പറേണ്ട''

സംഭാഷണം,സംവിധാനം ...നല്ലത്
റഷീദിന്റെ (ലാല്‍) ഭാര്യയുടെ പേര്‍?സ്വാഭാവിക അഭിനയം.
.
സിനിമയുടെ രാസവിദ്യ മനസ്സിലാക്കിയ താങ്കള്‍ക്ക് ഇനിയുമിനിയും മികച്ച ദൃശ്യവിസ്മയങ്ങള്‍ ആസ്വാദകരിലെത്തിക്കാന്‍ കഴിയട്ടെ.

പുതുതലമുറയിലെ സംവിധായകര്‍ ജോയ്മാത്യു,കമല്‍,ലാല്‍ജോസ്,രഞ്ജിത്ത്,സിബി മലയില്‍ തുടങ്ങിയവരില്‍ നിന്ന് ചലച്ചിത്ര നിര്‍മിതിയെപ്പറ്റി ഏറെ മനസ്സിലാക്കാനുണ്ട്.

വാക്കുകള്‍ വലിച്ചു നീട്ടി, ആര്‍ഭാടത്തിന് വേണ്ടി അക്ഷരങ്ങള്‍ തെറ്റായി ഉച്ചരിച്ച് പാടിയാല്‍ ,അത് സിനിമാഗാനമാകുമോ ?
കഴിഞ്ഞ വര്‍ഷം നിര്‍മിച്ച മലയാളം സിനിമകളില്‍ 80% പതിനെട്ടിലും പൊട്ടി ചിതറിയത്...........
,
സാറ്റലൈറ്റ് വഴി ലാഭമുണ്ടാക്കാം എന്ന മോഹത്താല്‍ ,എങ്ങനെ സിനിമയെടുത്താലും,കാഴ്ചക്കാരുണ്ടാകുമെന്ന അബദ്ധ ധാരണ ഇനിയെങ്കിലും നിര്‍ത്തിയില്ലെങ്കില്‍....
മലയാള സിനിമയുടെ ഭാവി ഇരുണ്ടാതാകും.സംശയമില്ല.

ഈയിടെ കണ്ട ചില വിദേശ ചലച്ചിത്രങ്ങള്‍ക്കൊപ്പം ''ഷട്ടറും'' രാത്രിയുടെ നിശ്ശബ്ദതയില്‍ ചുറ്റും മിന്നാമിനുങ്ങുകളായി പാറി പാറി..അനന്തതയിലേക്ക്....

''LIFE OF PIE, GATTACA, BRICK LANE, GREEN ZONE,LOOPER,THE DARK KNIGHT RISES, THE WORLD IS NOT ENOUGH,CAT WOMAN, DARTAGNAN AND THE THREE MUSKETEERS,LA FLAQUEZA DEL BOLCHEVIQUE,SKY FALL,THE JEWEL OF THE NILE,THE POSSESSION...ETC
ALL WISHES...
K.M.RADHA

No comments:

Post a Comment