Tuesday 3 December 2013

ബഹു:ഹൈക്കോടതി.സമൂഹമനഃസാക്ഷിയുടെ.രോദനം ശ്രവിക്കുക .....
ജനത്തിന്‍റെ നികുതി പണമെടുത്ത് മിക്കവാറും എല്ലാ ദിവസവും ഡല്‍ഹി യാത്രയ്ക്ക് പോകുന്ന മുഖ്യമന്ത്രിയും ,സഹ മന്ത്രി മാരും പരിവാരങ്ങളും ജനത്തിന് വേണ്ടിയല്ല ,അധികാരസ്ഥാനങ്ങള്‍ നിലനിര്‍ത്താന്‍ വടംവലി നടത്തുന്നു എന്ന ഒറ്റ കാരണം കൊണ്ടുതന്നെ,ദയവായി ജനത്തിന്‍റെ നികുതി കാശെടുത്ത് സുഖ സവാരി നടത്തുന്നതില്‍ നിന്ന് വിലക്കുക.
പൊതുമരാമത്ത് മന്ത്രിയേയും,കരാറുകാരെയ
ും പ്രോസിക്യൂട്ട് ചെയ്യുക
എല്ലാ സാംസ്കാരിക, ചലച്ചിത്ര -നാടക-സാഹിത്യ പ്രതിഭകളും ,ചാനല്‍ മാധ്യമങ്ങളും സര്‍ക്കാരിന്‍റെ ജന വിരുദ്ധ നയങ്ങള്‍ക്ക് എതിരെ ശബ്ദമുയര്‍ത്തുക.പ്രതിഷേധ ജാഥകള്‍ നടത്തുക
വാഹനഗതാഗതം കുറഞ്ഞത് മൂന്നു ദിവസത്തേയ്ക്ക് എങ്കിലും നിര്‍ത്തി വെക്കുക.
നിരത്തിലെ മരണക്കുഴിയില്‍ വീണ്‌ നട്ടെല്ലിന് ക്ഷതം പറ്റിയവര്‍,കൈകാല്‍ ഒടിഞ്ഞവര്‍ക്ക് ചികില്‍സാചെലവ് ഉള്‍പ്പെടെ ധന സഹായം നല്‍കുക
അറുപതും എഴുപതും കോടി മുടക്കി നിര്‍മിച്ച നിരത്തുകള്‍ ആഴ്ചകള്‍ക്കകം പൊട്ടിതകര്‍ന്ന്,കൊലകുഴികള്‍ രൂപപ്പെടുന്നത് പൊതുമരാമത്ത് വകുപ്പ് മന്ത്രി,നിയുക്ത എന്‍ജിനീയര്‍മാര്‍,കോണ്‍ട്രാക്ടര്‍മാര്‍ തുടങ്ങിയവരുടെ ധനത്തോടുള്ള ആര്‍ത്തി,ഒത്തുകളിയെന്ന് നാട്ടില്‍ പാട്ട്. ടാറും,അനുബന്ധ സാധന സാമഗ്രികളും ശരിയായ ചേരുവയില്‍ ഉപയോഗിക്കാതെ,സ്വന്തം കുടുംബങ്ങള്‍ക്ക് പത്ത് തലമുറക്കുള്ള സമ്പത്ത് നേടിക്കൊടുത്തത് പിടിച്ചെടുത്ത്,ആ തുക ഉപയോഗിച്ച് റോഡുകള്‍ പുനര്‍ നിര്‍മിക്കുക.
കഴിഞ്ഞ ഇരുപതു വര്‍ഷം സംസ്ഥാന മന്ത്രിസഭയില്‍ പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത മന്ത്രിമാര്‍,അനുബന്ധ ഉദ്യോഗസ്ഥരുടെ,സ്വത്തുക്കള്‍, പിടിച്ചെടുത്ത് സര്‍ക്കാര്‍ ഖജനാവില്‍ മുതല്‍കൂട്ടുക
ഏത് കൊടും പേമാരി വന്നാലും നിരത്തുകള്‍ക്ക് ഒരു പോറലും ഏല്‍ക്കില്ലെന്ന് ലണ്ടന്‍,പാരീസ്‌,ജര്‍മനി,ഇററലി,ദുബായ്,ഷാര്‍ജ..നിരത്തുകള്‍ തെളിയിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെ സാധാരണക്കാര്‍ അവരെ ഭരിക്കുന്ന മന്ത്രിമാരെപറ്റി ബോധവാന്‍മാരല്ല.കാരണം,ഏത് ഭരണകര്‍ത്താവും അവരുടെ ഭക്ഷണം,വസ്ത്രം,പാര്‍പ്പിടം,ഗതാഗതം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്നുവെന്ന തിരിച്ചറിവ്! .സാധാരണ ജനത്തെ ശത്രുക്കളായി കാണുന്ന സര്‍ക്കാരിനെ നിലയ്ക്ക് നിര്‍ത്തുക .
കെ.എം.രാധ

No comments:

Post a Comment