Wednesday 26 November 2014

26-11-2008 Mumbai blast

26/11 ഓര്‍മ്മിപ്പിക്കുന്നു...
ഇന്ത്യയ്ക്കകത്തും, എന്തിന് കേരളത്തിലുമുള്ള, ഭീകരവാദികളുടെ വ്യക്തമായ ,സംഘടിത കുത്സിത നിഗൂഢ നീക്കങ്ങളിലൂടെയാണ്‌ ,പാകിസ്ഥാനിലുള്ള
''ഇന്ത്യ നശിപ്പിച്ചേ തീരൂ ''
എന്ന് ശപഥമെടുത്തവരുമായി ചേര്‍ന്ന് മുംബൈ സ്ഫോടനപരമ്പര വിജയത്തിലെത്തിക്കാന്‍ കഴിയൂ.
മുംബൈ സ്ഫോടന സൂത്രധാരകന്മാര്‍...
ഡേവിഡ് കോള്‍മാന്‍ ഹെട്ളി,തഹാവൂര്‍ റാണ അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയ സത്യങ്ങള്‍ ഓര്‍ക്കുക.
''ഇസ്രത്ത്‌ ജഹാന്,പാക്കിസ്ഥാന്‍ തീവ്രവാദികളുമായി ബന്ധമുണ്ട്.''
മോഡിയെ കൊല്ലാന്‍ പോയ ടീമില്‍ ചെങ്ങന്നൂര്‍കാരന്‍ ഗോപിനാഥന്‍ പിള്ളയുടെ മകന്‍ പ്രാനെഷ് പിള്ള എന്ന ജാവേദും ഉണ്ടായിരുന്നു.
കൂടെ,രണ്ട് പാകിസ്ഥാനികളും.
കോണ്ഗ്രസ്സ് ഒളിച്ചു വെച്ച കാര്യങ്ങള്‍, ഒടുവില്‍ സുപ്രീംകോടതിയില്‍ നിവര്‍ത്തിയില്ലാതെയാണ് സമ്മതിച്ചത്.
കേരളത്തില്‍,കണ്ണൂരില്‍ നിന്ന് ,കാശ്മീരില്‍ ചെന്ന് ജിഹാദ് നടത്തിയവരും ഉണ്ട്.
ഇവരില്‍,എത്ര പേര്‍ ബിജെപി-ആര്‍ എസ് എസ് കാരുണ്ട്?
ഒക്കെ,ഒളിച്ചുകളി നടത്തി, സര്‍വ തെളിവുകളും ഇരുമുന്നണികളും അവരുടെ ഭരണകാലത്ത് മായ്ക്കുക.
ഒടുവില്‍,എല്ലാം ബിജെപി ക്കാരുടെ തലയില്‍ വെയ്ക്കുക.
അതിനി,കേരളത്തില്‍ വീണ്ടും നടപ്പായാല്‍,...
കേരളം നശിക്കും.
പണത്തിന് വേണ്ടി മാത്രമാണ് പ്രാനെഷ് പിള്ള സ്വന്തം നാട് ഒറ്റു കൊടുത്തത്.
അതുപോലെതന്നെ,തടിയന്റവിട നസീറിനൊപ്പം ,
ഒരു കേരള കൃസ്ത്യന്‍, ഇസ്ലാം മതം സ്വീകരിച്ചുകൊണ്ട് ,ഭീകര പ്രവര്‍ത്തനം നടത്തി..
,എറണാകുളത്ത്,ജ്വല്ലറി പൂട്ടി വരുമ്പോള്‍, ഉടമയെ അക്രമിച്ചു തടിയന്റ വിട നസീര്‍ പണം കവര്‍ന്നതും,
മുത്തൂറ്റ് ശാഖയില്‍ കവര്‍ച്ച നടത്തിയ ഇന്ത്യന്‍ മുജാഹിദും ,ഐഎസ്ഐഎസിന് 5 ലക്ഷം പേരെ ഇന്ത്യയില്‍ നിന്ന് അയക്കാമെന്ന് ഉശിരോടെ പ്രസ്താവിച്ച ഇമാമും
രാഷ്ട്രസ്നേഹത്തിന്റെ ഉത്തമ ഉദാഹരണങ്ങള്‍.
യുഡിഎഫ്-എല്‍ഡിഎഫ് ലെ പ്രബല നേതാക്കള്‍ക്കും,ബിജെപിയില്‍ ഉള്ളവര്‍ക്കും,മുതിര്‍ന്ന പത്ര പ്രവര്‍ത്തകര്‍,-ചാനലുകാര്‍ക്ക് ആരാണ് കേരളത്തില്‍ ഭീകരവാദത്തിന്‍റെ വക്താക്കള്‍ എന്ന് അസ്സലായിട്ടറിയാം.
പക്ഷേ..മിണ്ടില്ല.
കേരളത്തില്‍,ഹൈന്ദവരുടെ വോട്ടുകള്‍ മുഴുവന്‍ കൈക്കലാക്കി,
ഒപ്പം ക്ഷേത്ര സ്വത്തും കോടിക്കണക്കിന് കാണിയ്ക്ക കാശും തിന്ന് കൊഴുത്ത് ,
ഒടുവില്‍,ഹൈന്ദവരെ മുച്ചൂടും നശിപ്പിക്കാന്‍ ഒരുങ്ങുന്ന കാഴ്ചയാണ് ആറന്മുള അടക്കമുള്ള സ്ഥലങ്ങളില്‍ വികസനം എന്ന പ്രഹസനം വഴി നടത്താനൊരുങ്ങിയത്.
കേരളത്തില്‍,മൂന്ന് തരത്തിലാണ് തീവ്രവാദം വളരുന്നത്.
പുരോഗതിയുടെ പേരില്‍ സംസ്കാരം നശിപ്പിക്കല്‍,കള്ളനോട്ട് കച്ചവടം,അനധികൃത സ്വ ര്‍ണ്ണ കടത്ത് ,പെണ്‍ വ്യാപാരം, കപട മതേതരത്വം.
ഇന്ത്യയും,
ഖലീഫാ ഭരണത്തിന്‍റെ ടാര്‍ജറ്റ് ആയിരിക്കെ
സ്ത്രീകളെ തൂക്കി വിറ്റാല്‍ പോലും,അതും മതേതര കാഴ്ച്ചപ്പാടെന്ന് വിലയിരുത്തുന്ന ചുംബനവാദികള്‍,കേരളത്തിലുണ്ട്.
കേരളത്തില്‍, പലയിടങ്ങളിലും, മുംബൈ സ്ഫോടനത്തിന് മുന്‍പ് തഹാവൂര്‍ റാണ വന്ന് ബിസിനസ്കാരനൊപ്പം കൊച്ചികായല്‍ യാത്ര നടത്തി,
ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി തിരുപ്പതിയില്‍ പോയി ഹിന്ദുക്കള്‍ ധരിക്കുന്ന മഞ്ഞ ചരട് വാങ്ങി..
എത്രയോ നേര്‍ തെളിവുകള്‍ ഉണ്ടായിട്ടും ,എന്തുകൊണ്ട് കോണ്ഗ്രസ്സ് സമഗ്രമായി അന്വേഷിച്ചില്ല?
കോണ്ഗ്രസിന് അധികാരം മാത്രം മതി.
ഇപ്പോള്‍,ആനന്ദശര്‍മ്മയെന്ന കോണ്ഗ്രസ്സകാരന്
ലോക്സഭയില്‍ കള്ളപ്പണം സമയബന്ധിതമായി തിരികെയെത്തിച്ചില്ല എന്ന് ചോദിക്കാന്‍ എന്ത് ധാര്‍മ്മികാവകാശം?
കഴിഞ്ഞ 10 YEARS കള്ളപ്പണം മടക്കിക്കൊണ്ടുവന്നില്ലല്ലോ!
മാത്രമോ,രാജീവം അക്കൌണ്ട് അടക്കം കോണ്ഗ്രസ്സിലെ വേണ്ടപ്പെട്ടവരുടെത് ലോക്സഭ,തിരഞ്ഞെടുപ്പ് സമയത്ത് മറ്റെവിടെക്കോ മാറ്റി എന്നും കേട്ടു.
ഇന്ത്യയിലെ 90 കോടി ജാതിമത വര്‍ഗ്ഗ വ്യത്യാസമില്ലാത്ത സാധാരണക്കാര്‍ക്ക്,വര്‍ഗ്ഗ രഹിതര്‍ക്ക് തീവ്രവാദം,നാട്-സംസ്കാരം നശിപ്പിക്കല്‍ ,ഇവയിലൊന്നും പങ്കില്ല.
ഓരോ ഇന്ത്യക്കാരനും ലക്ഷ്യമാക്കേണ്ടത് ഒറ്റുകാരെ ഒറ്റപ്പെടുത്തുകയാണ്.
ഒപ്പം, മുംബൈ സ്ഫോടനത്തില്‍ രാഷ്ട്രത്തിനായി ജീവന്‍ ബലി അര്‍പ്പിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ അടക്കം എല്ലാ ധീര ജവാന്‍മാര്‍ക്കും,കൊല്ലപ്പെട്ട നിരപരാധികള്‍ക്കും ആദരാഞ്ജലികള്‍.
ജയ്ഹിന്ദ്‌
കെ.എം.രാധ


No comments:

Post a Comment