Thursday 6 November 2014

ചെങ്കണ്ണ്‍ രോഗം


  മാനവന്‍ ഒരു പ്രഹേളിക?
ഒരാഴ്ചയായി ചെങ്കണ്ണ്‍ അസുഖം ശല്യപ്പെടുത്തുന്നു.
പേര കുഞ്ഞ് കൊണ്ടുവന്ന് തന്നതാണ്.
കണ്ണില്‍ മരുന്ന് ഒഴിക്കുമ്പോള്‍,ഇടയ്ക്കിടെ മുഖത്ത് തണുത്ത വെള്ളമൊഴിക്കുമ്പോള്‍,
അമ്മയുടെ വാക്കുകള്‍ വല്ലാതെ മുറിപ്പെടുത്തുന്നു.
എപ്പോഴും എന്തിനാണ് ഇങ്ങനെ കണ്ണുകള്‍ കഴുകുന്നത്?
'മോളേ..മണീ.,കണ്ണില്‍,കരടുള്ളത് പോലെ.പാടയുമുണ്ട്.'
കിഴക്കേമഠത്തില്‍ ,ഗാര്‍ഹിക പ്രശ്നങ്ങള്‍ രൂക്ഷമാകുമ്പോള്‍, മാതാവില്‍ നിന്നുതിരും ആത്മഗതം !
''എങ്ങോട്ടെങ്കിലും,തല തച്ചുടച്ച് പോയാല്‍ മതിയായിരുന്നു''
അതേ...
മനുഷ്യര്‍ ,എവിടെയും,എപ്പോഴും നിരവധി ഹൃദയ വിക്ഷോഭകരമായ വിലോമ ശക്തികള്‍ക്ക്,അടിമയാകുന്നു.
ആമസോണ്‍ വനാന്തരങ്ങളിലെ നീല പൂമ്പാറ്റകള്‍ പോലെ
കെ.എം.രാധ

No comments:

Post a Comment