Tuesday 4 November 2014

കുട്ടിക്കാലം


ആഴ്ചവട്ടം എലിമെന്ററി സ്കൂളില്‍ രണ്ടാം ക്ലാസ്സ് അദ്ധ്യാപിക കെ.എം.ജാനകി ടീച്ചര്‍,
ആ ക്ലാസ്സില്‍ തന്നെയായിരുന്നു ഞാനും രണ്ടാം തരം പഠിച്ചത്.
അക്കാലത്ത് 1 -7 ക്ലാസ്സ് വരെ മാത്രം.
ഒന്നാം ക്ലാസ്സില്‍ രാഘവന്‍ നായര്‍,
മൂന്നാം ക്ലാസ്സില്‍ ലക്ഷ്മിക്കുട്ടി ടീച്ചര്‍,
  നാലാം ക്ലാസ്സില്‍ തങ്കമ്മു അമ്മ,ടീച്ചര്‍ 
അഞ്ചാം ക്ലാസ്സില്‍ അംബുജാക്ഷി ടീച്ചര്‍,
ആറാം ക്ലാസ്സില്‍ ചെറൂട്ടി മാസ്റര്‍,
ഏഴാം ക്ലാസ്സില്‍ പദ്മം ടീച്ചര്‍.
അമ്മ , മഹാത്മാഗാന്ധി-കോണ്ഗ്രസ്സ് ആരാധികയായിരുന്നു.
അതുകൊണ്ടുതന്നെ,ക്ലാസ്സ്‌ ലീഡര്‍,സ്ക്വാഡ് ലീഡര്‍മാരുടെ പേരുകള്‍ ഗാന്ധി,നെഹ്‌റു അവരുടെ സന്തതി പരമ്പരകള്‍.
ഞാന്‍,കസ്തൂര്‍ബാ സ്ക്വാഡ് ലീഡര്‍.
അന്ന്,,കമ്മ്യൂണിസ്റ്റുകളെ കേട്ടിട്ടുണ്ട്.
ജനസംഘത്തെപ്പറ്റി കാലമേറെ കഴിഞ്ഞാണറി യുന്നത്.
അന്നും,ഇന്നും എന്നും മനുഷ്യരുടെ നീറും പ്രശ്നങ്ങളാണ് മുന്‍പില്‍.
അതുകൊണ്ടുതന്നെ,ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ തത്വശാസ്ത്രവും അറിയില്ല.
ഒരു ദിവസം,ക്ലാസ്സ് എടുക്കവേ,അമ്മ ടീച്ചര്‍ കേട്ടെഴുത്ത് നടത്തി.
പിന്നെ,കുട്ടികളുടെ ഇടയ്ക്ക് നടക്കുമ്പോഴോ മറ്റോ,
എങ്ങോ വെച്ച് കുത്തി പഴുത്ത തള്ള വിരലിന്‍റെ നഖത്തില്‍ അറിയാതെ ഞാന്‍ ചവുട്ടി.
പെട്ടെന്ന്,വേദന ദേഷ്യം കൊണ്ട്,എന്നോട് കൈ നീട്ടാന്‍ ആവശ്യപ്പെട്ടു. ,
നീട്ടിയ കൈയില്‍ സ്കയില്‍ കൊണ്ട്നാലടി.
അന്ന് വീട്ടില്‍ വന്ന ശേഷവും അമ്മയോട് മിണ്ടിയില്ല.
കിഴക്കേമഠത്തിലെ ഞങ്ങളുടെ തട്ടകമായ തെക്കേ മുറിയില്‍ പോയി പിണങ്ങി കിടന്നു,
അമ്മ,മിക്കവാറും ദിവസങ്ങളില്‍ പലവ്യഞ്ജനങ്ങള്‍ മാങ്കാവില്‍ നിന്ന് വാങ്ങിയെ ,വീട്ടിലെത്തൂ..
രാത്രി ഭക്ഷണം വെടിഞ്ഞ്,കിടക്കയില്‍ വിലങ്ങനെ കിടക്കുന്ന എന്നെ മധുരം പൊതിഞ്ഞ വാക്കുകളില്‍ മയക്കി.
പക്ഷേ..അനങ്ങിയില്ല.
കുട്ടികളുടെ മുന്‍പില്‍ വെച്ചുള്ള താഡനം ഒരിക്കലും സഹിക്കില്ല.
ഒടുവില്‍,വളരെയധികം നിര്‍ബന്ധിച്ചപ്പോള്‍,പോയി,,ആഹാരം കഴിച്ചുവെന്ന് ഓര്‍ക്കുന്നു
ഏറ്റവും മുന്‍പില്‍ സില്‍ക്ക് ഉടുപ്പിട്ട ചിത്രം


No comments:

Post a Comment