Tuesday 4 November 2014

കപട സദാചാരം


ചുംബന സമരവുമായി മുന്നോട്ട് പോകും..
ഇടതുപക്ഷ ഫാസിസ്റ്റു പാര്‍ട്ടികള്‍ ,സ്ത്രീ അരാജകവാദി സംഘടനകളോട് ആദരവോടെ...?
ഇപ്പോള്‍തന്നെ,ചെറുക്കന്മാര്‍ ,പെണ്‍കുട്ടികള്‍ ഏത് കോണ്‍വെന്റില്‍,സ്കൂളില്‍ പഠിച്ചു?
അവര്‍ക്ക് ബോയ്ഫ്രണ്ട്സ് ഉണ്ടായിരുന്നോ?
കുടുംബ പശ്ചാത്തലം?
   കണ്ട ചുള്ളന്മാര്‍ കൊടുത്ത സമ്മാനം ഒഴിവാക്കാന്‍ 
മുന്‍പ് അവര്‍ ഏതെങ്കിലും ഡോക്ടര്‍മാരെ സമീപിച്ചിട്ടുണ്ടോ?
എന്നൊക്കെ ഗവേഷണം നടത്തി തുടങ്ങി.
എന്തിന്,വിവാഹ മോചനം നടത്തിയ പുരുഷന്‍ തന്നെ അന്വേഷിക്കുന്നത് ,അവിവാഹിതയെയാണ്.
കഴിഞ്ഞ ദിവസം, കൊച്ചി മറൈന്‍ഡ്രൈവില്‍ ചുംബന മഹോത്സവം,പൊടിപൊടിച്ച ശേഷം,
ഫോണില്‍ക്കൂടി എന്നോട്,ഒരു ചെറുപ്പക്കാരന്‍ വ്യക്തമാക്കിയ കാര്യം കേള്‍ക്കുക.
ഇതാണ്,പുരുഷ മനസ്സ്.!
''ടീച്ചറേ,ഞങ്ങള്‍,ഇഷ്ടമുള്ളത്
(ബഹുമാനം കൊണ്ട്,കെട്ട വാക്കുകള്‍ ഉരിയാടിയില്ല )
പ്രവര്‍ത്തിച്ചെന്ന് വരും.
വിവാഹത്തോടെ,അതൊക്കെ ഉപേക്ഷിച്ചെന്നുമിരിക്കും.
പക്ഷേ..കണ്ടവന്റെ എച്ചില്‍ തിന്നുതിലും,
ഭേദം ആജന്മ ബ്രഹ്മചാരി യാവുകയാണ്.
ഇതാണ്, കേരളീയ ഐടി വിദഗ്ധന്‍ യുവാവിന്‍റെ മനസ്സ്.
അങ്ങനെ എത്രയെത്ര സംഭവങ്ങള്‍.
എന്തുകൊണ്ടാണ്,പെണ്‍വാണിഭ കേസ് പ്രതി ബിധ്യാസ് തോമസിന്‍റെ ,അമ്മയുടെ ജഡം റെയില്‍ പാളത്തില്‍ കണ്ടത്?
സൂക്ഷിച്ചാല്‍,നല്ലത്.
ഈ പഴഞ്ചന്‍ മനസ്സുകാരിക്ക്,സ്വന്തം മക്കളെ പോലെ തന്നെയാണ്,അന്യരുടെ പെണ്മക്കളും,
അവര്‍ക്കും കരുതല്‍ വേണമെന്ന് ഓര്‍മപ്പെടുത്താന്‍ ഇത്രയും എഴുതി.
ഇതുപോലെ,ഒട്ടേറെ അനുഭവങ്ങളുണ്ട്..
കോഴിക്കോട് ആഴ്ചവട്ടം ഹൈസ്കൂളില്‍ 26 years അദ്ധ്യാപികയായപ്പോള്‍,
പെണ്‍കുട്ടികള്‍ നേരിട്ട് മാന്യതയുടെ പുറംചട്ടയണിഞ്ഞ ചില അദ്ധ്യാപകരെപ്പറ്റി ,അവരുടെ ലൈംഗിക ചെയ്തികളെപ്പറ്റി പറഞ്ഞ് കരഞ്ഞിട്ടുണ്ട്.
അവര്‍ക്കെതിരെ ,ആരോപണം ഉന്നയിക്കുമ്പോള്‍,ഇടതുപക്ഷ-,കോണ്ഗ്രസ് അദ്ധ്യാപക സംഘടനകളിലെ കരുത്തന്മാര്‍ ഒന്നടക്കം ,വനിതകളെ കൂട്ടുപിടിച്ച്,എന്നെ ഒറ്റപ്പെടുത്തി ,ഒറ്റിയ , മാനസിക സംഘര്‍ഷവും, വേദനയും നിറഞ്ഞ അനേകം കഥകളുണ്ട്.
ഒടുവില്‍,വെറുമൊരു 'punishment transfer'ലൂടെ കുറ്റക്കാര്‍ രക്ഷപ്പെടുന്നു.
ഏത് പോലെ?
കഴിഞ്ഞ (2014) ഏതാനും മാസങ്ങള്‍ക്ക് മുന്‍പ്,
ആഴ്ചവട്ടം സ്കൂളിലെ കായികാദ്ധ്യാപകനെതിരെ,
കൌമാരക്കാരായ പെണ്‍കുട്ടികള്‍, മാഷ്‌ പീഡിപ്പിച്ചെന്ന്,ആരോപിച്ചുകൊണ്ട്‌,
ഒടുവില്‍, പവിത്രമായ തൊഴിലില്‍ ,മായം കലര്‍ത്തിയ മുഖംമൂടിക്കാരനെ തിരുവനന്തപുരത്തേക്ക്,സ്ഥലം മാറ്റിയത് പോലെ.
ഇവര്‍ക്ക്,ജയിലഴിയ്ക്കകത്തിടണമെന്നാണ്,അഭിപ്രായം.
കെ.എം.രാധ
................................................................................................................


No comments:

Post a Comment