Tuesday 10 June 2014

കേരള സര്‍ക്കാര്‍,നിഷ്ക്രിയത്വം വെടിയുക
ദേശസാത്കൃത ബാങ്കുകള്‍.......,
സ്വകാര്യ വ്യവസായസ്ഥാപനങ്ങള്‍,കോടീശ്വരന്മാരുടെ തൊഴില്‍ കേന്ദ്രങ്ങള്‍ വാങ്ങിയ കോടിക്കണക്കിന് രൂപ ' കിട്ടാക്കടമായി 'എഴുതിത്തള്ളുന്നു.
ഇന്നും,ബാങ്കുകാര്‍ ,വീട്, ജപ്തി ചെയ്തതിന്റെ പേരില്‍ , ഒരാള്‍ ആത്മഹത്യ ചെയ്തു.
അതുപോലെതന്നെ,കെഎസ്ഇബിയും,സര്‍ക്കാര്‍- പ്രമാണിമാരുടെ ,സ്ഥാപനങ്ങളിലെ കോടിക്കണക്കിന് രൂപയുടെ വൈദ്യുതി ചാര്‍ജ്ജ്,ഉന്നതങ്ങളിലെ സ്വാധീനം കൊണ്ട്, പിരിച്ചെടുക്കുന്നില്ല.
പാവപ്പെട്ടവന്‍,ഒരു ദിവസം വൈദ്യതി ബില്‍ അടച്ചില്ലെങ്കില്‍ ,കണക്ഷന്‍ വേര്‍പെടുത്തും.
കടല്‍ക്ഷോഭം കൊണ്ട്,തീരദേശനിവാസികള്‍,ആശങ്കയില്‍.
യോഗ്യതയില്ലാത്തവര്‍ ഉന്നത തസ്തികകള്‍ കൈയടക്കുന്നു.
വിസി,വിവിധ വകുപ്പ് ചെയര്‍മാന്‍മാര്‍,എം.ബിബിഎസ് ബിരുദം പോലുമില്ലാത്ത ഡോക്ടര്‍മാര്‍,ക്രിമിനല്‍ പശ്ചാത്തലമുള്ള പോലീസ് ഓഫീസര്‍മാര്‍ എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി വിരാജിക്കുന്നു.
ഗുണ മേന്മയില്ലാത്ത പൊതുവിദ്യാഭ്യാസം നല്‍കി ,അടുത്ത തലമുറയെ ''ബൌദ്ധികമായി''നശിപ്പിക്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്‍റെ ഗൂഢനീക്കം തടയുക.
ക്ലാസിലിരുന്നാല്‍ മാത്രം മതി,ഒന്നും പഠിക്കേണ്ടതില്ല,ജയിക്കും എന്ന അജണ്ടയുടെ വക്താക്കള്‍ ...
മുന്‍പ്,ഈ കോളത്തില്‍ എഴുതിയ പോലെ
'' ബിരുദങ്ങള്‍,മേല്‍വിലാസം തെറ്റാതെ വീട്ടിലേക്ക് അയച്ചു കൊടുക്കുക.കുട്ടികളെ ,വെറും നോക്കുകുത്തികളാക്കി, മാറ്റി എന്തിന് സ്കൂളുകളില്‍ അയക്കുന്നു?
പ്രതികരിക്കുക
5 SharesLikeLike ·  · 

No comments:

Post a Comment