Monday 16 June 2014

DOCTOR SUMESH NAYAR WROTE THIS....
 അഭ്യന്തര യുദ്ധം കൊടുമ്പിരികൊണ്ടിരിക്കുന്ന ഇറാക്കിൽ വളരെ വ്യക്തമായ ഇസ്ലാമിക അജണ്ട നടപ്പാക്കാനുള്ള ശ്രമത്തിലാണ് സുന്നി തീവ്രവാദ സംഘടനയായ Islamic state of Iraq and the Levant (ISIL) .ഷിയ മുസ്ലിമിനെ ഇറാക്കിൽ നിന്നും തുടച്ചുമാറ്റി സുന്നികളുടെ ഭരണം കൊണ്ടുവരാനുള്ള യുദ്ധമാണ് ഇവിടെ നടക്കുന്നത്.സദാം ഹുസൈന്റെ കാലത്തും ലക്ഷകണക്കിന് ഷിയാക്കളെ വിഷ വാതകത്തിലൂടെ കൊന്ന കാര്യങ്ങൾ യു എൻ അടക്കമുള്ള സംഘടനകൾ അറിഞ്ഞിട്ടും അറിയാതെ വയ്ക്കുകയാണ് .അന്താരാഷ്ട്ര ലെവലിൽ സ്വാധീനം ചെയ്യാൻ കഴിയാതെ ഷിയാക്കൾ,സുന്നി വിധേയത്തിനു കീഴ്പെട്ട് അവരുടെ പുണ്യസ്ഥലമായ കർബലയിൽ മാത്രം ഒതുങ്ങുന്നു. മറ്റുള്ളവർ ഇറാനിലേക്ക് കുടിയേറുന്നു.

ലോകത്തിലെ മുസ്ലിം രാജ്യങ്ങൾ എത്രമാത്രം അമേരിക്കയെ പറഞ്ഞാലും , അമേരിക്കയാണ് കാരണമെന്ന് മനസ്സിലാക്കി കാര്യങ്ങൾ ചെയ്യേണ്ടതായിരുന്നു അവിടുത്തെ ഭരണകൂടവും ജനങ്ങളും .നൂർ അൽ മാലിക്കി പ്രധാനമന്ത്രിയായി പിന്നീട് വന്നെങ്കിലും തീവ്രവാദ സ്വഭാവമുള്ള അവിടുത്തെ ജനങ്ങൾ ഭരിക്കാൻ അനുവദിക്കാതെ പുറത്താക്കുകയായിരുന്നു.സദാം ഹുസൈന്റെ എകാധിപത്യവും ഇന്ന് കാണുന്ന കുത്തഴിഞ്ഞ ഭരണവും എല്ലാം, അവിടുത്തെ തീവ്രവാദത്തിന്റെ ഉപോല്പ്പന്നമായിരുന്നു.
തികച്ചും അസഹിഷ്ണുതയുടെ മതമായി മാറിയ ഇസ്ലാം, ഇന്ന് മറ്റുള്ള രാജ്യങ്ങളിൽ പോലും തീവ്രവാദത്തിലൂടെ ഇസ്ലാമിക രാജ്യത്തിന് തുടക്കം കുറിക്കുന്നു.
ലോകത്തെ ഒരു ഇസ്ലാമിക രാജ്യത്ത് പോലും സമാധാനം ഇല്ലാത്ത വസ്തുത അറിഞ്ഞിട്ടും പിന്നെയും തീീവ്രവാദതെ പ്രോത്സാഹിപ്പിക്കുന്ന ഇസ്ലാമിക സഹോദരന്മാർ ഒരു കാര്യം മനസിലാക്കുക, 
നിങ്ങൾ നിങ്ങളുടെ മതത്തിന്റെ വക്താക്കളാണ്.കൊന്നും തീീവവച്ചും നടത്തുന്ന ഏതു പ്രസ്ഥാനമായാലും ഒരിക്കലും ശാശ്വതമല്ലെന്നു ചരിത്രം തെളിയിച്ചിട്ടുണ്ട്.

JOIN : facebook.com/Dr.Nair2000.
 — with Rahul EaswarBhargava RamBipin Babu and 36 others.
LikeLike ·  · Share

No comments:

Post a Comment