Thursday 5 June 2014

ആരാണ് സാവിത്രി രാജീവന്‍?
അജ്ഞാതയായ ചിത്രകാരി,കവയിത്രി കൂട്ടുകാരിയ്ക്ക്,സ്നേഹ നിര്‍മാല്യഹാരം (പരിശുദ്ധ സ്നേഹം) സമര്‍പ്പിക്കുന്നു.
കാരണം?
2011ല്‍ 'മുഖപുസ്തക'ത്തില്‍ എഴുത്ത് തുടങ്ങി .തുടക്കത്തില്‍,ധാരാളം എഴുത്തുകാരികള്‍ ,നിശ്ശബ്ദരായി ചുവരെഴുത്തുകള്‍ ശ്രദ്ധിച്ചു.
പിന്നീട്,ഒരോരുത്തരായി,അപ്രത്യക്ഷരായി.
ആ കാഴ്ചകള്‍ വളരെയധികം കൌതുകത്തോടെ, അവരുടെ കൊഴിഞ്ഞുപോക്കിന്‍റെ കാര്യകാരണങ്ങള്‍ മനസ്സിലാക്കി കൊണ്ട്,ഉള്ളില്‍,നിറ പുഞ്ചിരിയോടെ ,ഞാനും.!
പക്ഷേ...ഈ സാവിത്രി മാത്രം ,ഉപേക്ഷിച്ചു പോയില്ല.
ഞങ്ങള്‍ക്കിടയില്‍ വ്യത്യസ്ത ആദര്‍ശങ്ങള്‍,കാഴ്ചപ്പാടുകള്‍ നിലനില്‍ക്കുന്നുണ്ടോ?
അറിയില്ല.
രാഷ്ട്രീയം,സാമൂഹ്യ കാര്യങ്ങള്‍ ഒന്നും തന്നെ ചര്‍ച്ചയ്ക്ക് അവസരം ലഭിച്ചിട്ടില്ല.
ഈ ചുവരില്‍ പതിക്കുന്ന ചിത്രങ്ങള്‍ക്ക് സത്യം,നീതി,കാരുണ്യ സ്പര്‍ശമുണ്ടോ എന്ന് സാവിത്രി സൂക്ഷ്മ നിരീക്ഷണത്തിന് തയാറാവുന്നുണ്ടോ എന്നും അറിയില്ല.
എങ്കിലും,ഭ്രാന്തന്‍ ചിന്തകളില്‍ അലയുന്ന,എകാകിനിയായ ഒരു സ്വപ്നാടകയുടെ സൌഹൃദം ,താമരനൂലില്‍ ഇഴ പിരിയാതെ,ഇണക്കിയ സന്മനസ്സിന് നന്ദി.
സ്നേഹവാത്സല്യത്തോടെ
കെ.എം.രാധ

No comments:

Post a Comment