Monday 30 June 2014

പ്രകാശ് നായരെ,നിങ്ങളെല്ലാം എവിടെയാണ്?അകലങ്ങളില്‍ നിന്ന് , രാവില്‍,നിശാഗന്ധികള്‍ക്ക് ചുറ്റും, മിന്നാമിനുങ്ങുകളായി ,സാഹിത്യലോകത്തേക്ക് പറന്നടുക്കുന്ന നിങ്ങളുടെയെല്ലാം ,സ്നേഹംനിറഞ്ഞ തേനിറ്റും വാക്കുകള്‍,ഹൃദ്യം.കെ.എം.രാധ എന്ന കഥയെഴുത്തുകാരിയെ,അറിയില്ലെന്ന് ,കേട്ടിട്ടില്ലെന്ന് ,നിങ്ങള്‍ എവിടത്തെ എഴുത്തുകാരി,എന്നൊക്കെ പറയുന്നത് കേട്ട്,' വിഷമിച്ച്,'ഒന്ന്,വന്ന് എന്നെ അംഗീ കരിക്കണേ.പുരസ്കാരങ്ങള്‍ തന്ന് ആശ്വസിപ്പിക്കണേ''എന്ന്ഒരിക്കലും,ആരോടും പറഞ്ഞിട്ടില്ല.അജ്ഞാത സേനഹ-സൌഹൃദങ്ങള്‍ക്ക്,ഒരുപാട് നന്ദി.കടപ്പാട്.കെ.എം.രാധ


Fb യില്‍ ഞാനാദരിക്കുന്ന വ്യക്തികള്‍.
കോഴിക്കോട്ടു നിന്നുള്ള കഥാകാരി, സാമൂഹ്യ പ്രവര്‍ത്തക..അതാണ്‌ KM രാധ എന്ന വ്യക്തിത്വം.
  അദ്ധ്യാപികയായിരുന്ന അവര്‍ കഥാസമാഹാരമുള്‍ടെ ധാരാളം എഴുതിയിട്ടുണ്ട്.. ദേശീയ രാഷ്ട്രീയ ,സാമൂഹിക വിഷയങ്ങളില്‍ സ്വന്തം കാഴ്ചപ്പാടും അതിലൂന്നിയുള്ള ശക്തമായ നിലപാടു കളും അവര്‍ക്കുണ്ട്.fb യിലെ സജീവ സാന്നിദ്ധ്യമാണ് അവര്‍. നിലപാടുകളില്‍ വിയോജിപ്പുകള്‍ ഉണ്ടാകുമ്പോഴും അവരുടെ ഉറച്ച നിലപാടുകളെ ഇന്നും ആദരിക്കുന്നു. അവരുടെ വാക്കില്‍ പറഞ്ഞാല്‍.." ഞാന്‍,ഒരു പാര്‍ട്ടിയുടെയും വക്താവല്ല. സമൂ ഹത്തില്‍ കാണുന്ന ചില കാര്യങ്ങള്‍ കണ്ട്,വിലയിരുത്തുന്നു
."യൂറോപ്പ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിച്ച യാത്രാനുഭവങ്ങള്‍ പലപ്പോഴായി മുഖപുസ്ത്തകത്തില്‍ പകര്‍ത്തിയത് വളരെ ഹൃദ്യമായിരുന്നു.
രാധ ടീച്ചര്‍ക്ക് എന്‍റെ സ്നേഹാദരങ്ങള്‍.

No comments:

Post a Comment