Tuesday 3 June 2014

കേരളത്തിലെ ആഭ്യന്തരമന്ത്രി നീതി നല്‍കുക.
82 വയസ്സുകാരി യശോദാമ്മയെ രക്ഷിക്കുക.
അവരോട് കരുണ കാണിക്കുക.
..അവരെ,ഏതെങ്കിലും,വൃദ്ധസദനത്തില്‍,താമസിപ്പിച്ച് ശുശ്രൂഷ നല്‍കുക.
2014 MAY 30(മാതൃഭൂമി ദിനപത്രം ,5th PAGE വായിക്കുക..)
.80 വയസ്സ് കഴിഞ്ഞ,ഓര്‍മ്മ നശിച്ച,
ദേഹമാസകലം മാന്തി ക്കീറി പൊളിച്ച് , ഉച്ചത്തില്‍ നിലവിളിക്കുന്ന,ആലപ്പുഴ അരുക്കുറ്റി പഞ്ചായത്ത് എട്ടാം വാര്‍ഡ്‌ തറയില്‍ പരേതനായ പ്രഭാകരന്‍റെ വൃദ്ധയും,നിസ്സഹായയുമായ യശോദാമ്മയെ മോചിപ്പിക്കുക.
എവിടെ മനുഷ്യാവകാശ സംഘടനകള്‍? മലാലയ്ക്കും,സദ്ദാംഹുസൈനും,അന്‍സാരിക്കും വേണ്ടി സമരവും,ഹര്‍ത്താലും നടത്തിയവര്‍,ഈ വൃദ്ധ ജന്മത്തെ കാണുന്നില്ലേ?....
യശോദാമ്മ, ദീര്‍ഘ കാലം ,അയല്‍പക്കത്തെ സതിയുമായി ശത്രുതയില്‍.
അവര്‍ ഇരുവരും വഴക്ക് കൂടുന്നത് കണ്ട്, മകന്‍ വിനയചന്ദ്രന്‍ , സതിയെ കത്തിയെടുത്ത് കുത്തി.സതി,മരിച്ചു.
യശോദാമ്മയല്ല കുത്തിയത്.
ഇങ്ങനെയെങ്കില്‍,എത്രയെത്ര കൊലപാതക കേസുകളില്‍,നിയമം മറികടന്ന് കൂട്ടുപ്രതികളും,പ്രതികളും രക്ഷപ്പെടുന്നു.
വര്‍ഗീസിനെ വെടിവെച്ചു കൊല്ലാന്‍ നിര്‍ദ്ദേശിച്ച ലക്ഷമണയ്ക്ക്,ജയിലില്‍ കിടന്ന ചുരുങ്ങിയ കാലം,വി ഐ പി പരിഗണന കൊടുത്ത് ,പിന്നീട് 70 വയസ്സിന്‍റെ പേരില്‍ വിട്ടയച്ചു.
മെല്‍വിന്‍ പാദുവയെ കാലാവധിയ്ക്ക് ശേഷം,പൊതു ശബ്ദം ഉയര്‍ന്നതിന്റെ പേരിലും കുറ്റവിമുക്തനാക്കി.
ആരോരുമില്ലാത്ത ആ വൃദ്ധ ജന്മത്തെ രക്ഷിക്കുക
കെ.എം.രാധ

No comments:

Post a Comment