Wednesday 25 June 2014

ജന പ്രതിനിധികള്‍ ,ജനങ്ങളുടെ ദാസരാകണം..
ബിന്ദു കൃഷ്ണ ,ഗിരി പ്രഭാഷണം നിര്‍ത്തി,ജനസേവനത്തിന് ഇറങ്ങുക.
30 years സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ , അദ്ധ്യാപികയായ പരിചയം ,ഉള്ളത് കൊണ്ട് എഴുതുന്നു....
,മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ സ്കൂള്‍ സന്ദര്‍ശനത്തിന്,
വരുമ്പോള്‍, മണിക്കൂറുകളോളം ഉണ്ടാകുന്ന വിഷമങ്ങള്‍...
മുഖ്യാതിഥിയ്ക്ക്,സമയത്തിന് പരിപാടിയില്‍ പങ്കെടുക്കാനുള്ള ഉത്തരവാദിത്തമില്ലേ?
പൊരിവെയിലത്ത്,മന്ത്രി ഏമാന്‍മാരെ താലപ്പൊലിയും,വാദ്യ വിശേഷങ്ങളുമായി, മണിക്കൂറുകളോളം കാത്തിരുന്ന് ഒടുവില്‍, ബോധം കെട്ടു വീണ പിഞ്ചു കുഞ്ഞുങ്ങളെ ,നേരില്‍ കണ്ടിട്ടുണ്ട്.
ഓ..ബിന്ദു കൃഷണയുടെ സര്‍ക്കാര്‍ എന്തെല്ലാം കാര്യങ്ങള്‍ക്കാണ് ,ശരിയായ നടപടികള്‍ എടുത്തത്?
അല്ല,ചാനലില്‍ ,ഹോ..ഹോ..ബിന്ദു കൃഷ്ണയുടെ,''അച്ചടക്ക ക്ലാസ്സ്''കേട്ട് ഞങ്ങള്‍ അസ്തപ്രജ്ഞരായി.
പെണ്ണിനെ കൊന്ന് ചാക്കില്‍ കെട്ടിയിട്ട് കാലം കുറെ ആയല്ലോ.
ഒരു സര്‍ക്കാര്‍ ഡാക്കിട്ടര്‍ കാലില്‍ മുഴയെടുക്കാന്‍ വന്ന പയ്യന്‍റെ ജനനേന്ദ്രിയം മുറിച്ചു വിട്ടു.
എന്താണ്,പിരിച്ചു വിടാത്തത്‌?
അഹങ്കാരം ,അധികമായാല്‍,മേലില്‍ യുഡിഎഫ് സര്‍ക്കാര്‍ കേരളം ഭരിക്കില്ല.കേട്ടോ..ബിന്ദുവേ.
ബിന്ദു,ഒരു പോലീസിന്‍റെ നേര്‍ക്ക്‌ ഈറ്റപ്പുലിയായി ചീറിയടുക്കുന്നത്, ടിവിയില്‍ കണ്ടല്ലോ.
.ആ പോലീസ്,ബിന്ദു മാഡത്തെ ,താണ് വണങ്ങിയില്ലായിരിക്കും
സരിതാമാഡത്തിന് നിയമം ബാധകമല്ലേ?
എത്ര തവണ സമന്‍സ് അയച്ചിട്ടും,സരിത, കൂസലില്ലാതെ കാറില്‍ ദേശം ചുറ്റുന്നത്‌ ബിന്ദു അറിഞ്ഞില്ലേ?
ഓ..സോളാര്‍ ഫെയിം സരിതാ മാഡം ''ഞമ്മന്റെ ആളാണല്ലോ''
സ്കൂളുകളില്‍ കുഞ്ഞുങ്ങള്‍ക്ക്‌ മാതൃഭാഷ പോലും,തെറ്റില്ലാതെ എഴുതാനറിയില്ല.
കെട്ടിടങ്ങള്‍ക്ക് പച്ച പൂശലും,ആനുകൂല്യങ്ങള്‍ ചിലര്‍ക്ക് മാത്രം കോരിക്കൊടുക്കലും...
ഹോ..എന്തൊരു മതേതരത്വം..
ഓ..ക്രൂരത..കാന്‍സര്‍ വന്ന പ്രധാനാദ്ധ്യാപികയുടെ നേര്‍ക്കുള്ള ,വിദ്യാഭ്യാസ മന്ത്രിയുടെ,വകുപ്പിന്‍റെ , ധിക്കാരം അവസാനിപ്പിക്കുക.
അക്ഷരശൂന്യര്‍ വകുപ്പ് ഭരിക്കുന്നു എന്നതിന് തെളിവുകള്‍ വേണോ?
ഒരു തലമുറയുടെ മുഴുവന്‍ അറിവും
'പഠിച്ചാലും ഇല്ലെങ്കിലും പാസാകും'' ,എന്ന ദുര്‍ മന്ത്രവാദം കൊണ്ട് ,മരവിപ്പിച്ച , വോട്ടുകള്‍ കിട്ടിയത്കൊണ്ട് മാത്രം, വിദ്യാഭ്യാസം ചവറ്റുകുട്ടയില്‍ തള്ളിയ വകുപ്പ് അധികാരികള്‍ ...
.ഇനിയെങ്കിലും...
തിരിച്ചറിവിന്‍റെ പാതയില്‍ എത്തിയെങ്കില്‍..
കെ.എം.രാധ

No comments:

Post a Comment