Wednesday 11 June 2014

ഇന്നലെ ഇതേ അഭിപ്രായം തന്നെയാണ് എഴുതിയത്.കേരളത്തില്‍ നിന്ന് യുവതികളെ ജോലികള്‍ക്ക് നിയമിച്ചാല്‍,റെജീന,റോസ്‌ലിന്‍,സരിതമാരുടെ ശല്യം കൊണ്ട്,കേരള മന്ത്രിസഭ വരെ തകരാന്‍ ഇടയുണ്ട്.എന്തിനീ പൊല്ലാപ്പ്?അന്യ സംസ്ഥാന പെണ്‍കുട്ടികള്‍-കുഞ്ഞുങ്ങള്‍ ഇറക്കുമതി യില്‍ വന്‍ലാഭം.''കാട്ടിലെ തടി,തേവരുടെ ആന''എന്തുമാവാം.പിന്നെ,സാമൂഹ്യക്ഷേമ വകുപ്പിന്‍റെ പണമെടുത്ത് അന്യ സംസ്ഥാനങ്ങളിലെ കുഞ്ഞുങ്ങളെ തീറ്റി പോറ്റുന്നത്,അനീതി.ഇവിടെ,എത്രയോ അനാഥ ജന്മങ്ങള്‍ പുഴുവരിക്കുന്നു.k.m.radha
...........................................................
കേരളത്തിലേക്ക് യുവതികളെ എത്തിച്ചത് ലൈംഗിക വ്യാപാരത്തിന്: അജന്താ സിംഗ് വെബ് ഡെസ്‌ക്‌ | Published: June 10, 2014 Change Font size: (+) | (-) 47 Share on email 
റാഞ്ചി: ഗര്‍ഭ പരിശോധനക്ക് കേരളത്തിലേക്ക് യുവതികളെ എത്തിച്ചത് ലൈംഗിക വ്യാപാരത്തിനായാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷിച്ച വനിതാ കമ്മീഷന്‍ സംഘത്തിലെ അംഗം അജന്താ സിംഗ്. 
വന്‍ റാക്കറ്റാണ് ഇതിന് പിന്നില്‍. കേരളത്തില്‍ നിന്ന് ദുബായിലേക്ക് യുവതികളെ കടത്തി. 
കേരളത്തില്‍ പോയ യുവതികളില്‍ രണ്ടുപേര്‍ ഒരു മാസത്തിനകം ഗര്‍ഭിണികളായി തിരിച്ചുവന്നു. കിറ്റെക്‌സിനെതിരെ നടപടിയെടുക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും അജന്താ സിംഗ് റാഞ്ചിയില്‍ ഇന്ത്യാവിഷനോട് പറഞ്ഞു. 
കേരളത്തിലേക്ക് യുവതികളെ കടത്തിയതിനെ പറ്റി പൊലീസ് കണ്ടെത്തിയതിനേക്കാള്‍ ഗുരുതരമായ വിവരങ്ങളാണ് കേസ് ആദ്യം അന്വേഷിച്ച വനിത കമ്മീഷന്‍ സംഘത്തിലെ അംഗവും അധ്യാപികയുമായ അജന്ത സിംഗിന് പറയാനുള്ളത്.
 കടുത്ത മനുഷ്യാവകാശ ലംഘനം നടന്ന കേസില്‍ അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായി റാഞ്ചിയില്‍ അജന്ത സിംഗ് ഇന്ത്യാവിഷനോട് പറഞ്ഞു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വനിത കമ്മീഷന്‍ അധ്യക്ഷ നടപടികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുതയായിരുന്നു. 
കന്യകാത്വം പരിശോധിച്ച് യുവതികളെ കേരളത്തിലേക്ക് കൊണ്ടുപോയത് ലൈംഗികവൃത്തിക്കാണെന്ന് കരുതുന്നു.
 ഇവരെ കേരളത്തില്‍ നിന്നും ദുബായിലേക്കും വിദേശരാജ്യങ്ങളിലേക്കും കടത്തി. ഹോട്ടലുകളില്‍ മദ്യം വിളമ്പുന്നതിന് ഉപയോഗിച്ചു. 
പതിനെട്ട് മുതല്‍ ഇരുപത്തിനാല് വയസ് വരെ പ്രായമുള്ള യുവതികളെ മാത്രം കൊണ്ടുപോയത് ഇതിന്റെ സൂചനയാണ്. കേരളത്തിലേക്ക് കൊണ്ടുപോയ യുവതികളില്‍ രണ്ടുപേര്‍ ഒരു മാസത്തിനു ശേഷം ഗര്‍ഭിണികളായി തിരിച്ചുവന്നുവെന്ന് മൊഴിയുണ്ട്. വന്‍ റാക്കറ്റാണ് യുവതികളെ കടത്തുന്നതെന്നും ഇതിന് പിന്നില്‍ ഉന്നതബന്ധമുണ്ടെന്നും അജന്ത സിംഗ് പറഞ്ഞു.
യുവതികളെ കടത്തുന്നതിന്റെ മുഖ്യ ഉത്തരവാദിത്വം ഡോണ്‍ബോസ്‌കോയ്ക്കാണ്.
 ഡല്‍ഹിയിലെ ഓഫീസ് കേന്ദ്രീകരിച്ചാണ് നടപടികള്‍ എന്ന് മനസിലാക്കിയതിനാല്‍ അന്വേഷണത്തിന് അനുമതി തേടിയെങ്കിലും നിഷേധിക്കപ്പെട്ടു. കിറ്റെക്‌സിലേക്ക് പോകുന്ന യുവതികള്‍ എന്തുചെയ്യുന്നുവെന്ന് അന്വേഷിക്കാന്‍ കേരളാസര്‍ക്കാര്‍ തയ്യാറാകണം. 
കേസില്‍ സിബിഐ അന്വേഷണമാണ് ആവശ്യം. ഹൈക്കോടതിയില്‍ പ്രതീക്ഷയുണ്ടെങ്കിലും ഹര്‍ജിയിലെ നടപടികള്‍ വൈകുകയാണ്. വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ഏത് അന്വേഷണവുമായും സഹകരിക്കുമെന്നും അജന്ത സിംഗ് പറഞ്ഞു.Read more at: http://www.indiavisiontv.com/2014/06/10/331247.html?

No comments:

Post a Comment