Friday 6 June 2014

ചാനല്‍-മാദ്ധ്യമപ്രവര്‍ത്തകര്‍ സത്യ-ധര്‍മ്മ പാതയില്‍ നിന്നുകൊണ്ട്,സാധാരണ ജനത്തിന് നീതി ലഭിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുക...
ഒട്ടും വൈകരുത്.
അനധികൃത പവര്‍കട്ട്, ക്ലാസിലിരുന്നാല്‍ മതി,ജയം സുനിശ്ചിതം,
അന്യ സംസ്ഥാനങ്ങളില്‍ നിന്ന് തൊഴില്‍ തേടി വരുന്നവരുടെ അതിക്രമങ്ങള്‍,
കുഞ്ഞുങ്ങളുടെ ഇറക്കുമതി,
പാക് ഭീകരന്‍ വഖാസ്സിനെ കേരളത്തില്‍ വിഹരിക്കാന്‍ ഇടം കൊടുത്തത്,
നിലമ്പൂര്‍ കോണ്ഗ്രസ് ഓഫീസ് പെണ്ണിനെ കൊന്ന് ചാക്കില്‍ കെട്ടി താഴ്ത്തിയത്,
ഒറ്റപ്പെട്ട വീടുകളില്‍ താമസിക്കുന്ന വൃദ്ധ ദമ്പതികളെ കൊല്ലുന്നത്,
രോഹിത് എന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയെ കഴുത്തറത്ത് കൊന്നത്,
പിഎസ് സി വഴി നുഴഞ്ഞു കയറി ,സര്‍ക്കാര്‍ ആശുപത്രിയില്‍ ഡോക്ടറായി ,കാലിലെ മുഴ നീക്കാന്‍ വന്ന ഒരാണ്‍കുട്ടിയുടെ ജനനേന്ദ്രിയം കരുതിക്കൂട്ടി മുറിച്ചു കളഞ്ഞ ക്രൂരനെ സര്‍വീസില്‍ നിന്ന്,പുറത്താക്കാന്‍,
അനധികൃത ക്വാറികള്‍,ബുള്‍ഡോസറിന്‍റെ ,ഇടിമുഴക്കത്തില്‍ വീടുകളില്‍ വിള്ളലുകള്‍ വീണ്,വീട്ടമ്മമാര്‍ കരയുന്നത്,
പത്രപ്രവര്‍ത്തകന്‍ സോണിയുടെ തിരോധാനം,
ആമയൂര്‍ രെജികുമാര്‍ എന്ന കാടനെ തൂക്കി കൊല്ലാതെ സംരക്ഷിക്കുന്നത്?
കാമുകിക്ക് വേണ്ടി ,ഭാര്യയെ കൊന്ന്,പെണ്മക്കളെ പീഡിപ്പിച്ച് കൊന്ന് സ്ലാബിട്ട് മൂടിയ റെജി നരാധമനെ,ഇനിയും തീറ്റിപോറ്റണോ?
.തടവില്‍ കഴിയുന്ന .80 കാരി, മറവിയും,ചിത്തഭ്രമവും ഉള്ള യശോദാമ്മയുടെ സ്ഥാനത്ത്,മുഖ്യമന്ത്രി,ആഭ്യന്തരന്‍റെ കുടുംബക്കാരില്‍ ആരെങ്കിലും എങ്കില്‍,ഇപ്പോള്‍, സകല ശുശൂഷകളും കിട്ടി,മൃദു തല്‍പ്പത്തില്‍ ശയിക്കില്ലേ?
വര്‍ഗീസ് കൊലകേസ് പ്രതി പോലീസ് ഓഫീസര്‍ ലക്ഷമണയെ പ്പോലെ.
.ഇന്ദുവിനെ ഭാരതപുഴയില്‍ തള്ളിയിട്ട് കൊന്ന ആര്‍ഇസി മാഷ്‌ സുഭാഷ്‌,
പൂജാരിയെ വിവാഹം കഴിച്ച്,സ്വന്തം മകള്‍ അദിതിയെ രണ്ടാം ഭാര്യ ബീഗത്തോടൊപ്പം ചേര്‍ന്ന് കൊന്ന നമ്പൂതിരി,
പത്രപ്രവര്‍ത്തകന്‍ വി.ബി ഉണ്ണിത്താന്‍ വധശ്രമ കേസ് പ്രതി,
നടി..PRIYANKA.യുടെ ദുരൂഹമരണം...
അങ്ങനെ,എത്രയോ കുറ്റവാളികള്‍ ജാമ്യത്തില്‍ പുറത്തെന്ന് കേട്ടു.
ഇതൊന്നും, പത്രപ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്ജിനെപോലുള്ളവര്‍ക്ക് പ്രശ്നമല്ലേ?
സരിതയുടെ കേസുകള്‍ക്ക് എത്ര വേഗമാണ് കോടതി പരിഹാരം കാണുന്നത്?
സരിതയ്ക്ക് പിറകെ മാദ്ധ്യമ-പാപ്പിരാസി പട.
ഛെ..ലജ്ജാവഹം.
കേസുകള്‍ സമയ ബന്ധിതമായി തീര്‍പ്പാക്കുക എന്ന ഒരാശയം സര്‍ക്കാരിനെ അറിയിക്കാന്‍ പോലും ,ചാനല്‍ -മാദ്ധ്യമപ്രവര്‍ത്തകര്‍ തയാറാകാത്തത് ഖേദകരം.
അല്ലാ,ഇതിന്‍റെയെല്ലാം, പിന്നിലുള്ള 'ബുദ്ധി'ആര്‍എസ് എസിന്‍റെതെങ്കില്‍,അവരെ പിടികൂടി ശിക്ഷിക്കട്ടെ.
കാരണം,എന്തിനുമേതിനും ഇരു മുന്നണികളും ,മാദ്ധ്യമ ബുദ്ധിജീവികളും ഇപ്പോഴും കുറ്റപ്പെടുത്തുന്നത്,തെറ്റുകള്‍ ചൂണ്ടുന്നത് ശോഭാസുരേന്ദ്രമാരിലെക്കും,ബിജെപിയിലേക്കുമാണല്ലോ.
കെ.എം.രാധ

No comments:

Post a Comment